Saudi Arabia Snowfall: മഞ്ഞില്‍ കുളിച്ച് പര്‍വതങ്ങള്‍…സൗദിയില്‍ 30 വര്‍ഷത്തിന് ശേഷം ഇതാദ്യം
Saudi Arabia Weather News: തബൂക്ക്, അല്‍ ഉല, ഹായില്‍ എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച കൂടുതലുണ്ട്. താപനില -4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നപ്പോള്‍ ജബല്‍ അല്‍ ലോസിലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു.

സൗദിയിലെ മഞ്ഞുവീഴ്ച
സൗദി അറേബ്യ: മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായി മഞ്ഞില്‍ പുതച്ച് സൗദി അറേബ്യ. സൗദിയിലെ മരുഭൂമിയിലെ പര്‍വതങ്ങള്‍ ഉള്‍പ്പെടെ മഞ്ഞില്‍ കുളിച്ചിരിക്കുകയാണ്. മുപ്പത് വര്‍ഷങ്ങളെ ശേഷം സംഭവിച്ച മഞ്ഞുവീഴ്ച സൗദി നിവാസികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വടക്കുനിന്നുള്ള ശക്തമായ തണുത്ത കാറ്റ് മൂലമാണ് മഞ്ഞുവീഴ്ചയുണ്ടായത്.
തബൂക്ക്, അല്‍ ഉല, ഹായില്‍ എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച കൂടുതലുണ്ട്. താപനില -4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നപ്പോള്‍ ജബല്‍ അല്‍ ലോസിലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു. ഈ അപൂര്‍വ കാഴ്ച കാണാന്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ സൗദിയിലേക്ക് എത്തുന്നുണ്ട്.
മഞ്ഞുവീഴ്ച കാണാന്‍ പറ്റിയ സ്ഥലങ്ങള്‍
ജബല്‍ അല്‍ ലോസ്, തബൂക്ക്– സൗദിയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളാണിവ. 2,549 മീറ്റര്‍ ഉയരത്തിലുള്ള ഈ പ്രദേശങ്ങളില്‍ ശൈത്യകാലത്ത് പതിവായി മഞ്ഞുപെയ്യുന്നു. സ്ലെഡ്ജിങും സ്‌നോബോര്‍ഡിങുമെല്ലാം ഇവിടെ ആസ്വദിക്കാവുന്നതാണ്.
Also Read: Big Ticket: എന്റമ്മോ…അബുദബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി ഡ്രൈവര്‍ക്ക്
അല്‍ ജാവ്ഫ്– 2024 നവംബറിലാണ് ചരിത്രത്തിലാദ്യമായി ഇവിടെ മഞ്ഞു പെയ്തത്. 2025 ഡിസംബറിലും മഞ്ഞുവീഴ്ചയുണ്ടായത് സന്ദര്‍ശകരെ കൂടുതലായി ആകര്‍ഷിക്കുന്നു.
തുറൈഫും അറാറും– സൗദിയുടെ വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന തുറൈഫില്‍ താപനില -12 ഡിഗ്രി സെല്‍ഷ്യസാണ്.