UAE Rain: കനത്ത മഴയില്‍ നിന്ന് രക്ഷയില്ല; വെള്ളിയാഴ്ച വരെ ജാഗ്രത നിര്‍ദേശം
UAE Weather Alert: ഡിസംബര്‍ 19 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വരെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അബുദബി: യുഎഇയില്‍ ഉടനീളം ശക്തമായ മഴ. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മഴ ശക്തമാകുന്നത്. ഡിസംബര്‍ 19 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വരെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് മഴയുണ്ടോ?
ഇന്ന് യുഎഇയില്‍ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. തീരദേശ, വടക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. എന്നാല്‍ ചിലയവസരങ്ങളില്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചേക്കാം.
തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് ദിശയില്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ചിലപ്പോള്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയെന്ന് എന്‍സിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പര്‍
Our teams are on high alert to respond quickly and handle reports arising from weather fluctuations and rainfall across all areas of the emirate to ensure public safety.
We receive your reports via WhatsApp at 800900 or by calling the same number. #YourSafetyOurPriority pic.twitter.com/vJ1ZLcMN1y— بلدية دبي | Dubai Municipality (@DMunicipality) December 14, 2025
അതേസമയം, ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നു. ഡിസംബര്‍ 14ന് ഷാര്‍ജയിലേക്കുള്ള ലെയ്‌നില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അപകടം സംഭവിച്ചതാണ് ഇതിന് കാരണമെന്ന് പോലീസ് യാത്രക്കാരെ അറിയിച്ചു.
Also Read: UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
യുഎഇയിലെ കാലാവസ്ഥ അസ്ഥിരമായി തുടരുന്നതിനാല്‍ ജനങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങളും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.
- പുറത്തിറങ്ങുന്നവരും പുറത്ത് ജോലി ചെയ്യുന്നവരും ജാഗ്രത പാലിക്കുക.
- അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ അധികൃതര്‍ നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
- ചില പ്രദേശങ്ങളില്‍ അസാധാരണമായ കാലാവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്.