AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Smart Portal For Hajj Pilgrims: ഹജ്ജ് തീർഥാടകർക്കായി പുതിയ സ്മാർട്ട് പോർട്ടലുമായി സൗദി അറേബ്യ

Saudi Arabia Smart Portal For Hajj Pilgrims: ഹജ്ജ് തീർഥാടകർക്ക് നൂതനാനുഭവങ്ങളുമായാണ് മക്ക, മദീന ഹറം കാര്യാലയ വിഭാഗം പുതിയ സ്മാർട്ട് പോർട്ടൽ ആരംഭിച്ചത്. മക്കയിലും മദീനയിലും സഹായകമാകുംവിധം രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പോർട്ടലിൻ്റെ പ്രവർത്തനം. തീർത്ഥാടകർക്കായി ഇത്തരമൊരു പോർട്ടൽ ആദ്യമായാണ് ആരംഭിക്കുന്നതെന്നും സൗദി മതകാര്യവിഭാഗം അറിയിച്ചു.

Smart Portal For Hajj Pilgrims: ഹജ്ജ് തീർഥാടകർക്കായി പുതിയ സ്മാർട്ട് പോർട്ടലുമായി സൗദി അറേബ്യ
Hajj PilgrimsImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 24 May 2025 09:54 AM

ഹജ്ജ് തീർഥാടകർക്ക് പുതിയ സ്മാർട്ട് പോർട്ടലുമായി സൗദി അറേബ്യ. തീർഥാടകർക്ക് സംശയനിവാരണത്തിനും വിവിധ സഹായങ്ങൾക്കുമായിട്ടാണ് പുതിയ പോർട്ടൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. https://services.prh.gov.sa എന്ന പോർട്ടലാണ് ആരംഭിച്ചിരിക്കുന്നത്. മക്കയിലും മദീനയിലും സഹായകമാകുംവിധം രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പോർട്ടലിൻ്റെ പ്രവർത്തനം. തീർത്ഥാടകർക്കായി ഇത്തരമൊരു പോർട്ടൽ ആദ്യമായാണ് ആരംഭിക്കുന്നതെന്നും സൗദി മതകാര്യവിഭാഗം അറിയിച്ചു.

ഹജ്ജ് തീർഥാടകർക്ക് നൂതനാനുഭവങ്ങളുമായാണ് മക്ക, മദീന ഹറം കാര്യാലയ വിഭാഗം പുതിയ സ്മാർട്ട് പോർട്ടൽ ആരംഭിച്ചത്. ഇസ്‌ലാമിക വിഷയങ്ങളുടെ ലളിതവും സമഗ്രവുമായി എല്ലാ വിവരങ്ങളും ഈ പോർട്ടലിൽ ഉൾക്കൊള്ളുന്നു. ആഗോളതലത്തിൽ ലഭ്യമാകുന്ന രീതിയിലാണ് പോർട്ടൽ പുറത്തിറക്കിയതെന്ന് മക്ക, മദീന പള്ളികളുടെ മതകാര്യ മേധാവി അബ്ദുൾറഹ്മാൻ അൽ – സുദൈസ് പറഞ്ഞു.

ഹജ്ജ് തീർഥാടകർക്കുള്ള സമ്പൂർണ റഫറൻസ് കൂടിയായിരിക്കും ഈ പോർട്ടലെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാർഥനാസമയം, ഇമാമുകളെയും മുഅദ്ദിനുകളെയും കുറിച്ചുള്ള അറിയിപ്പുകൾ, മതപരമായ പാഠങ്ങളുടെയും അവയുടെ സ്ഥലങ്ങളുടെയും ഷെഡ്യൂളുകൾ എന്നിവയുൾപ്പെടെ വിവിധ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഹജ്ജ് തീർഥാടകർക്ക് സ്മാർട്ട് മാപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്ന ഇന്ററാക്ടീവ് നാവിഗേഷൻ സവിശേഷതയും ഇതിലുണ്ട്. ചാറ്റിലൂടെ തീർഥാടകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടികളും പോർട്ടലിലൂടെ ലഭിക്കും. ഇസ്‌ലാമിക പദങ്ങളുടെ നിർവചനങ്ങൾക്കൊപ്പം പ്രാർഥന എങ്ങനെ നടത്താമെന്നതിനെക്കുറിച്ചുള്ള മാർഗനിർദേശവും പോർട്ടലലിൽ ലഭ്യമാണ്. ഒന്നിലധികം ഭാഷകളിൽ ഈ പോർട്ടൽ പ്രവർത്തിക്കും.