Sheikh Hasina: അയാള്‍ ‘കൊലയാളി ഫാസിസ്റ്റ്’; ബംഗ്ലാദേശ് മരണത്തിന്റെ താഴ്‌വരയായി; യൂനുസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

Sheikh Hasina calls for overthrow of puppet regime in Bangladesh: മുഹമ്മദ് യൂനൂസിനെയും, ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ഖ് ഹസീന. രാജ്യത്ത് ജനാധിപത്യവും ഭരണഘടയും പുനഃസ്ഥാപിക്കാന്‍ 'വിദേശികളെ സേവിക്കുന്ന പാവ ഭരണകൂട'ത്തെ പുറത്താക്കണമെന്ന് ഹസീന.

Sheikh Hasina: അയാള്‍ കൊലയാളി ഫാസിസ്റ്റ്; ബംഗ്ലാദേശ് മരണത്തിന്റെ താഴ്‌വരയായി; യൂനുസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

Sheikh Hasina

Published: 

24 Jan 2026 | 08:16 AM

ന്യൂഡൽഹി: മുഹമ്മദ് യൂനൂസിനെയും, അദ്ദേഹം നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് ജനാധിപത്യവും ഭരണഘടയും പുനഃസ്ഥാപിക്കാന്‍ ‘വിദേശികളെ സേവിക്കുന്ന പാവ ഭരണകൂട’ത്തെ പുറത്താക്കണമെന്ന് ഹസീന പറഞ്ഞു. ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയിൽ പ്രദർശിപ്പിച്ച ഒരു ഓഡിയോ സന്ദേശത്തിലാണ് ഹസീന യൂനുസിനെതിരെ ആഞ്ഞടിച്ചത്.

യൂനൂസ്‌ ഭരണകൂടം ബംഗ്ലാദേശിനെ ഭീകരതയുടെയും നിയമരാഹിത്യത്തിന്റെയും യുഗത്തിലേക്ക് തള്ളിവിടുകയാണെന്ന് ഹസീന ആരോപിച്ചു. ജനാധിപത്യം വീണ്ടെടുക്കാന്‍ ജനങ്ങള്‍ ഒന്നിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

യൂനുസ് സര്‍ക്കാരിനെതിരെ രാജ്യം ഐക്യത്തോടെ നിലകൊള്ളണം. ബംഗ്ലാദേശിലെ ധീരരായ പുത്രന്മാരും പുത്രിമാരും രക്തസാക്ഷികളുടെ രക്തത്തിൽ എഴുതിയ ഭരണഘടനയെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. സ്വാതന്ത്ര്യം വീണ്ടെടുക്കുകയും, പരമാധികാരം സംരക്ഷിക്കുകയും വേണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

Also Read: Sheikh hasina: ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും ശിക്ഷ… ഇത്തവണത്തേത് 21 വര്‍ഷം തടവ്

ബംഗ്ലാദേശ് ഇന്ന് ഒരു ഗര്‍ത്തത്തിന്റെ വക്കിലാണ്. തകർന്നും ചോരയൊലിച്ചുമാണ് ബംഗ്ലാദേശ് മുന്നോട്ടുപോകുന്നത്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ അധ്യായങ്ങളിലൊന്നിലൂടെയാണ് ഇന്ന് ബംഗ്ലാദേശിന്റെ സഞ്ചാരം. രാജ്യം മരണത്തിന്റെ താഴ്‌വരയായി മാറിയെന്നും ഹസീന വിമര്‍ശിച്ചു.

അതിജീവിക്കാൻ പാടുപെടുന്ന ആളുകളുടെ നിലവിളികൾ മാത്രമേ കേൾക്കാനാകുന്നുള്ളൂ. ജീവനുവേണ്ടിയുള്ള നിരാശാജനകമായ യാചന. ആശ്വാസത്തിനായുള്ള ഹൃദയഭേദകമായ നിലവിളികൾ. കൊലയാളി ഫാസിസ്റ്റും, കള്ളപ്പണം വെളുപ്പിക്കുന്നവനും, കൊള്ളക്കാരനും, അഴിമതിക്കാരനും, അധികാരക്കൊതിയനും, രാജ്യദ്രോഹിയുമായ യൂനുസ്‌ മാതൃരാജ്യത്തിന്റെ ആത്മാവിനെ കളങ്കപ്പെടുത്തുന്നുവെന്നും ഷെയ്ഖ് ഹസീന ആഞ്ഞടിച്ചു.

“2024 ഓഗസ്റ്റ് 5 ന്, ആസൂത്രണം ചെയ്ത ഗൂഢാലോചനയിലൂടെ, കൊലയാളി ഫാസിസ്റ്റ് യൂനുസും അദ്ദേഹത്തിന്റെ രാജ്യവിരുദ്ധ തീവ്രവാദ കൂട്ടാളികളും എന്നെ ബലമായി പുറത്താക്കി. ഞാൻ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിരുന്നു. ഭീകരതയുടെ, കരുണയില്ലാത്ത, ശ്വാസംമുട്ടിക്കുന്ന ഒരു യുഗത്തിലേക്ക് അന്നുമുതൽ രാഷ്ട്രത്തെ തള്ളിവിട്ടു” ഷെയ്ഖ് ഹസീനയുടെ വാക്കുകള്‍.

ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം