Shelli Gunnoe: ചിരിക്കുമ്പോൾ തലവേദന; അപൂർവരോഗത്തിൽ വലഞ്ഞ് 26കാരിയായ അധ്യാപിക

Chiari Malformation Desease: ചിരിക്കുമ്പോൾ തലവേദന വരുന്ന രോഗാവസ്ഥയിൽ 26 വയസുകാരി. കിയാരി മാൽഫമേഷൻ എന്ന അസുഖമാണ് ഇത്.

Shelli Gunnoe: ചിരിക്കുമ്പോൾ തലവേദന; അപൂർവരോഗത്തിൽ വലഞ്ഞ് 26കാരിയായ അധ്യാപിക

ഷെല്ലി ഗുണ്ണോ

Published: 

04 Dec 2025 15:17 PM

ചിരിക്കുമ്പോൾ തലവേദന വരുന്ന അപൂർവരോഗത്തിൽ വലഞ്ഞ് അധ്യാപിക. 26കാരിയായ ഷെല്ലി ഗുണ്ണോ എന്ന അധ്യാപികയാണ് വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതമായ ഈ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. 14 വർഷം നീണ്ട പരിശോധനകൾക്ക് ശേഷമാണ് ഇവരുടെ രോഗം കണ്ടെത്താൻ കഴിഞ്ഞത്.

അമേരിക്കയിലെ സൗത്ത് കരോലിനക്കാരിയാണ് ഷെല്ലി ഗുണ്ണോ. ചിരിക്കുമ്പോൾ തലവേദന അനുഭവപ്പെടുന്നതായിരുന്നു ഇവരുടെ പ്രശ്നം. ചിരിക്കുമ്പോഴൊക്കെ തലച്ചോറ് പുറത്തേക്ക് വരികയാണെന്ന് ഇവർക്ക് തോന്നിയിരുന്നു. പല ഡോക്ടർമാരെ കണ്ടെങ്കിലും അവർ ആരും ഈ ലക്ഷണങ്ങളെ കാര്യമായി എടുത്തില്ല. 2010ലാണ് തനിക്ക് ഇങ്ങനെ ഒരു പ്രശ്നമുള്ളതായി ഷെല്ലിക്ക് തോന്നിയത്. 14 വർഷക്കാലം പല ഡോക്ടർമാരുടെയടുക്കൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കഴിഞ്ഞ വർഷമാണ് ഷെല്ലിയുടെ അസുഖമെന്താണെന്ന് കണ്ടെത്തിയത്.

Also Read: Kuwait Holidays: കുവൈറ്റ് പ്രവാസികളെ സന്തോഷിക്കാൻ വകയുണ്ട്; ജനുവരിയിൽ ആറ് പൊതു അവധികൾ

2022 ജനുവരിയിൽ സൈക്ലിംഗ് ക്ലാസിന് ശേഷം ബോധരഹിതയായി വീണതാണ് ഷെല്ലിയുടെ രോഗനിർണയത്തിൽ നിർണായകമായത്. പിന്നീട് നടത്തിയ എംആർഐ സ്കാനിൽ ഇവർക്ക് ജന്മനാ തലച്ചോറിൽ വെള്ളം കെട്ടുന്ന അവസ്ഥയാണെന്ന സംശയമായി. 2024 നവംബറിൽ ഷെല്ലിയ്ക്ക് ‘കിയാരി മാൽഫോർമേഷൻ’ എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചു. തലച്ചോറിന്റെ താഴത്തെ ഭാഗം തലയോട്ടിയിൽ നിന്ന് തെന്നിമാറി സുഷുമ്‌നാ നാഡിയിലേക്ക് ഇറങ്ങിയിരിക്കുന്ന ഒരു തരം അപൂർവമായ അവസ്ഥയാണിത്. ഇത് സുഷുമ്‌നാ നാഡിയിൽ സമ്മർദ്ദം ചെലുത്തി ശരീരത്തിലെ ദ്രാവകങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഈ കാരണം കൊണ്ടാണ് ഷെല്ലിയിൽ ഇത്തരത്തിലുള്ള വിചിത്രലക്ഷണങ്ങൾ ഉണ്ടായത്.

ചിരിക്കുമ്പോൾ കഠിനമായ തലവേദനയ്ക്കൊപ്പം കൈകളിലും വിരലുകളിലും തരിപ്പ്, തലകറക്കം, ക്ഷീണം, അസഹനീയമായ ചൂട്, കാഴ്ചമങ്ങൽ എന്നിവയും ഷെല്ലിയെ ബുദ്ധിമുട്ടിച്ചിരുന്നു. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാണ് ഷെല്ലി ഇപ്പോൾ തൻ്റെ അവസ്ഥയെ നിയന്ത്രിക്കുന്നത്.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ