AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shooting in New York: ന്യൂയോർക്കിൽ വെടിവെയ്പ്പ്; പോലീസ് ഉൾപ്പടെ നാല് പേർക്ക് വെടിയേറ്റു, അക്രമി ജീവനൊടുക്കി

Shooting in Midtown Manhattan Office Building: ലാസ് വെഗാസിൽ നിന്നുള്ള 27കാരനായ ഷെയ്ൻ തമുറയാണ് വെടിവയ്പ്പിന് പിന്നിലെന്നാണ് വിവരം. വെടിവെപ്പിനുശേഷം ശേഷം ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.

Shooting in New York: ന്യൂയോർക്കിൽ വെടിവെയ്പ്പ്; പോലീസ് ഉൾപ്പടെ നാല് പേർക്ക് വെടിയേറ്റു, അക്രമി ജീവനൊടുക്കി
ന്യൂയോർക്ക് പോലീസ്, അക്രമി ഷെയ്ൻ തമുറ Image Credit source: YASSINEZ631166/X
nandha-das
Nandha Das | Updated On: 29 Jul 2025 07:54 AM

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ മാൻഹട്ടനിൽ വെടിവെയ്പ്പ്. 345 പാർക്ക് അവന്യുവിലെ കെട്ടിടത്തിലാണ് വെടിവയ്പ്പുണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയാണ് സംഭവം. വെടിവെയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും മറ്റു രണ്ടു പൗരന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

ലാസ് വെഗാസിൽ നിന്നുള്ള 27കാരനായ ഷെയ്ൻ തമുറയാണ് വെടിവയ്പ്പിന് പിന്നിലെന്നാണ് വിവരം. വെടിവെപ്പിനുശേഷം ശേഷം ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ബ്ലാക്‌സ്‌റ്റോൺ, നാഷണൽ ഫുട്ബോൾ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ആണ് വെടിവെപ്പുണ്ടായത്.

വെടിവയ്പ്പിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ:

കെട്ടിടത്തിനുള്ളിലേക്ക് അക്രമി തോക്കുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിൽ ന്യൂയോര്‍ക്ക് പോലീസിലെ ഉദ്യോഗസ്ഥന്റെ പിന്നിലാണ് വെടിയേറ്റത്. സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പോലീസുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. വെടിവയ്‌പ്പുണ്ടായ കെട്ടിടത്തിനുള്ളിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായാണ് വിവരം.

ന്യൂയോർക്ക് മേയർ എറിക് ആഡംസിന്റെ പോസ്റ്റ്:

ALSO READ: ‘10 – 12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണം’: റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം

പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ ന്യൂയോർക്ക് മേയർ എറിക് ആഡംസ് അനുശോചനം രേഖപ്പെടുത്തി. മിഡ്‌ടൗണിൽ വെടിവയ്പ്പ് നടന്ന സ്ഥലത്ത് താൻ ഉണ്ടായിരുന്നതായും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. ന്യൂയോർക്ക് പോലീസ് 345 പാർക്ക് അവന്യൂവിൽ തിരച്ചിൽ നടത്തുകയാണെന്നും, നിലവിൽ കെട്ടിടത്തിൽ ഉള്ളവർ, അവിടെ തന്നെ സുരക്ഷിതമായി തുടരണമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ സംഭവത്തിൽ പരിക്കേറ്റവരെ കാണാൻ താൻ ഉടൻ ആശുപത്രിയിലേക്ക് പോകുമെന്നും മേയർ എക്‌സിൽ കുറിച്ചു. അതേസമയം, നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ന്യൂയോർക്ക് പോലീസ് കമ്മീഷണർ ജെസീക്ക ഡിസ്ച്ച് എക്‌സിലൂടെ അറിയിച്ചു.