AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Solar Eclipse: ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും? ആഗസ്റ്റ് 2-ന് സൂര്യഗ്രഹണമോ?

ഇന്ത്യയിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ 10 മുതൽ 30 ശതമാനം വരെയായിരിക്കും ഗ്രഹണം കാണാൻ സാധിക്കുക.

Solar Eclipse: ലോകം ആറ് മിനിറ്റ് ഇരുട്ടിലാകും? ആഗസ്റ്റ് 2-ന് സൂര്യഗ്രഹണമോ?
Solar Eclipse 2025Image Credit source: TV9 Network
arun-nair
Arun Nair | Updated On: 01 Aug 2025 12:39 PM

ആഗസ്റ്റ് രണ്ടിന് സൂര്യഗ്രഹണം ഉണ്ടാവുമെന്നും ലോകം ആറ് മിനിറ്റ് ഇരുട്ടിലാകുമെന്നും തരത്തിൽ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിന് പിന്നിലുള്ള സത്യമെന്താണെന്ന് അറിയുമോ? ലോകത്തെ വിവിധ ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങളുടെ കണ്ടെത്തൽ പ്രകാരം 2025 ഓഗസ്റ്റ് 2-ന് ഒരു പൂർണ സൂര്യഗ്രഹണം ഉണ്ടാകില്ല. 2027 ഓഗസ്റ്റ് 2-നാണ് അടുത്ത പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇത് നൂറ്റാണ്ടിലെ തന്നെ സൂര്യഗ്രഹണമായിരിക്കും. കരയിൽ നിന്ന് കാണാൻ കഴിയുന്ന ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമായിരിക്കും ഇത്. ഏകദേശം 6 മിനിറ്റും 23 സെക്കൻഡും ഈ സൂര്യ ഗ്രഹണം നീണ്ടുനിൽക്കും.

ഇന്ത്യയിൽ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ 10 മുതൽ 30 ശതമാനം വരെയായിരിക്കും ഗ്രഹണം കാണാൻ സാധിക്കുക. ഈ ഗ്രഹണം ഭാഗികമായി മാത്രമേ ദൃശ്യമാകൂവെങ്കിലും സ്പെയിൻ, മൊറോക്കോ, അൾജീരിയ, തുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ നന്നായി ദൃശ്യമാകും. ഈജിപ്തിലെ ലക്സർ നഗരത്തിലായിരിക്കും ഇത് ഏറ്റവും വ്യക്തമായി കാണാൻ കഴിയുക. വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിലായിരിക്കും ഇത്.

ALSO READ: ഇന്ത്യയ്ക്ക് മേല്‍ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യയില്‍ നിന്നും ഊര്‍ജവും ആയുധങ്ങളും വാങ്ങിയാല്‍ പിഴ

2025 ൽ സൂര്യഗ്രഹണം ഉണ്ടോ?

നാസയുടെ അഭിപ്രായത്തിൽ, അടുത്ത സൂര്യഗ്രഹണം ( ഭാഗികം) 2025 സെപ്റ്റംബർ 21-നാണ്, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക, പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ശേഷം, 2026 ഫെബ്രുവരി 17-ന് അൻ്റാർട്ടിക്കയിൽ ഒരു വാർഷിക ഗ്രഹണവും ആഫ്രിക്ക, ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണവും ദൃശ്യമാകും.

2026 ഓഗസ്റ്റ് 12-ന് പൂർണ്ണ ഗ്രഹണം ഉണ്ടാകുമെന്നും ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, സ്പെയിൻ, റഷ്യ, പോർച്ചുഗലിന്റെ ഒരു ചെറിയ പ്രദേശം എന്നിവിടങ്ങളിൽ ദൃശ്യമാകുമെന്നും നാസ അറിയിച്ചു. അതേസമയം, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ആർട്ടിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും.