Tsunami Warning: സേഫ് സോണിലേക്ക് 15 മിനിട്ട് നടക്കാൻ തയ്യാറല്ല; മകൾക്കൊപ്പം 13ആം നിലയിൽ തുടർന്ന് യുവതി
Woman Refuses To Walk To Tsunami Safe Area: കൈക്കുഞ്ഞുമായി സുനാമി സേഫ് ഏരിയയിലേക്ക് പോകാൻ തയ്യാറാവാതെ അപ്പാർട്ട്മെൻ്റിൽ തുടർന്ന് യുവതി. ഹവായിലാണ് സംഭവം.
സുനാമി സേഫ് ഏരിയയിലേക്ക് നടക്കാൻ തയ്യാറാവാതെ മകൾക്കൊപ്പം 13ആം നിലയിൽ തുടർന്ന് യുവതി. ഹവായിലെ ഹൊനോലുലുവിലുള്ള തൻ്റെ കോണ്ടോ വിട്ട് സുനാമി സേഫ് ഏരിയയിലേക്ക് മാറാൻ യുവതി തയ്യാറായില്ല. നടന്നാൽ 15-20 മിനിട്ട് കൊണ്ട് എത്താവുന്ന സ്ഥലത്തായിരുന്നു ഈ സേഫ് ഏരിയ. എന്നാൽ, അത്ര ദൂരം നടക്കാൻ കഴിയില്ലെന്ന് നിലപാടെടുത്ത യുവതി തൻ്റെ അപ്പാർട്ട്മെൻ്റിൽ തന്നെ തുടരുകയായിരുന്നു.
വൈറൽ വിഡിയോ
MOTHER AND DAUGHTER WAIT IN WAIKIKI CONDO AS TSUNAMI APPROACHES
“I don’t want to risk leaving with my daughter,” she says as sirens blare across Hawaii.
Waikiki Beach is in the path. The clock is ticking.
This is real. Pray for everyone still there. pic.twitter.com/ttfcFcerYm
— HustleBitch (@HustleBitch_) July 30, 2025
ഷെൽബി കെ ബ്ലാക്ക്ബേൺ എന്ന യുവതിയാണ് വാർത്തകളിൽ ഇടം പിടിച്ചത്. തൻ്റെ ടിക്ടോക് അക്കൗണ്ടിലൂടെ യുവതി തന്നെ ഇക്കാര്യം പുറത്തുവിട്ടു. വൈകികി ബീച്ചിനടുത്താണ് യുവതിയുടെ കോണ്ടോ. സുനാമി ഭീതിയിൽ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ഇതിനോടാണ് ഇവർ സഹകരിക്കാതിരുന്നത്. ബീച്ചിൽ നിന്ന് കുറേ മാറിയാണ് തൻ്റെ കോണ്ടോ എന്ന് യുവതി വിഡിയോയിൽ പറയുന്നു. “എനിക്ക് കാറില്ല. ഇനി, കാറിൽ സഞ്ചരിക്കാമെന്ന് കരുതിയാലും റോഡുകളിൽ ആളുകൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഏറ്റവും അടുത്തുള്ള സുനാമി സേഫ് സോൺ 15 – 20 മിനിട്ട് നടക്കാനുള്ള ദൂരത്തിലാണ്. അത്രയും ദൂരം കുഞ്ഞിനെയുമായി ഞാൻ സഞ്ചരിക്കണം. അതുകൊണ്ട് തന്നെ വീട്ടിൽ തുടരുകയാണ് നല്ലത്.”- അവർ വിശദീകരിച്ചു.
Also Read: Donald Trump: കാനഡയ്ക്ക് 35% അധിക തീരുവയുമായി ട്രംപ്; ലിസ്റ്റിൽ 70-ലധികം രാജ്യങ്ങളും
ബീച്ച് വിടാൻ എല്ലാവരും ധൃതികാണിക്കുകയാണ് എന്നും ഷെൽബി വിശദീകരിച്ചു. എന്നാൽ, പല അയൽക്കാരും ഇവിടെത്തന്നെ തുടരാമെന്ന് തീരുമാനിച്ചു. താൻ ഗൗരവമായിത്തന്നെയാണ് ഇത് കാണുന്നത്. 15 മിനിട്ട് നടക്കാവുന്ന ദൂരത്തിലുള്ള സ്ഥലത്തേക്ക് കുഞ്ഞിനെയും കൊണ്ട് പോകണം. ഈ നടത്തത്തിനിടെ തനിക്കും കുഞ്ഞിനും എന്തെങ്കിലും പറ്റിയെങ്കിലോ എന്നും അവർ വിഡിയോയിൽ ചോദിക്കുന്നു.