Donald Trump: താരിഫ് വര്‍ധനവ് വിപണി ഇടിവിന് കാരണമായി; ഉദ്യോഗസ്ഥയെ പുറത്താക്കി
Donald Trump Fires An Employee: യാതൊരു തെളിവുമില്ലാതെ കമ്മീഷണര്‍ എറിക്ക മക്എന്റാര്‍ഫര്‍ തൊഴില്‍ കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്ന് ട്രംപ് ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. രണ്ട് മാസത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് എസ് ആന്‍ഡ് പി 500 സൂചിക ഏറ്റുവാങ്ങിയത്.
വാഷിങ്ടണ്‍: യുഎസ് വിപണിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അമേരിക്കയിലെ സാമ്പത്തിക ഡാറ്റ വിശകലന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിരിച്ചുവിട്ടു. ഫെഡറല്‍ ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച സാമ്പത്തിക ഡാറ്റയുടെ ഗുണനിലാവരത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ അവര്‍ കൃത്രിമം കാണിച്ചുവെന്നാണ് ട്രംപ് ആരോപിക്കുന്നത്.
യാതൊരു തെളിവുമില്ലാതെ കമ്മീഷണര്‍ എറിക്ക മക്എന്റാര്‍ഫര്‍ തൊഴില്‍ കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്ന് ട്രംപ് ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. രണ്ട് മാസത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് എസ് ആന്‍ഡ് പി 500 സൂചിക ഏറ്റുവാങ്ങിയത്. 1.6 ശതമാനം ഇടിവാണ് സംഭവിച്ചത്.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ച എറിക്ക മക്എന്റാര്‍ഫര്‍ തൊഴില്‍ കണക്കുകള്‍ വ്യാജമായി സൃഷ്ടിച്ചു. സൂക്ഷ്മമായി നിരീക്ഷിച്ച തൊഴില്‍ റിപ്പോര്‍ട്ടും ഉപഭോക്തൃ, ഉത്പാദക വില ഡാറ്റയും സമാഹരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ കൃത്രിമത്വ നടത്തിയെന്നും ട്രംപ് ആരോപിക്കുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും തന്നെ അദ്ദേഹത്തിന്റെ പക്കലില്ല.




റിപ്പോര്‍ട്ടില്‍ പറയുന്നത് ജൂലൈയില്‍ യുഎസ് സമ്പദ്‌വ്യവസ്ഥ 73,000 തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിച്ചുള്ളൂവെന്നാണ്. എന്നാല്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ഇത് 258,000 ആയിരുന്നു.
Also Read: Donald Trump: കാനഡയ്ക്ക് 35% അധിക തീരുവയുമായി ട്രംപ്; ലിസ്റ്റിൽ 70-ലധികം രാജ്യങ്ങളും
ഇതിനെതിരെ നമുക്ക് കൃത്യമായ തൊഴില്‍ നമ്പറുകള്‍ ആവശ്യമാണ്. ഈ ബൈഡന്‍ രാഷ്ട്രീയ നിയമിതയെ ഉടന്‍ പുറത്താക്കാന്‍ ഞാന്‍ എന്റെ ടീമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അവര്‍ക്ക് പകരം കൂടുതല്‍ കഴിവുള്ളവനും യോഗ്യനുമായ ഒരാളെ നിയമിക്കുമെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു.