AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: പാന്റ് കത്തിയാലെന്താ പൈസ ലാഭിച്ചല്ലോ! വിഷ്വല്‍ എഫക്ടിനായി തീ കൊണ്ട് പരീക്ഷണം

Singer Viral Video in Social Media: മികച്ചൊരു റീല്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതിന് കുറച്ചധികം പണിയുണ്ട്. പണം കൊടുത്ത് പ്രൊഫഷണല്‍ ആയിട്ടുള്ള ആളുകളെ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യിപ്പിക്കുന്നവരും ധാരാളം. വെറൈറ്റിയാണ് എല്ലാവര്‍ക്കും വേണ്ടത്.

Viral Video: പാന്റ് കത്തിയാലെന്താ പൈസ ലാഭിച്ചല്ലോ! വിഷ്വല്‍ എഫക്ടിനായി തീ കൊണ്ട് പരീക്ഷണം
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: X
shiji-mk
Shiji M K | Updated On: 05 May 2025 15:56 PM

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇന്ന് നമ്മളെല്ലാം ജീവിക്കുന്നത്. ധരിക്കുന്ന വസ്ത്രവും ജീവിതരീതിയുമെല്ലാം സോഷ്യല്‍ മീഡിയയെ ആശ്രയിച്ചിരിക്കുന്നു. തന്റെ കഴിവുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും നിരവധിയാണ്.

മികച്ചൊരു റീല്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതിന് കുറച്ചധികം പണിയുണ്ട്. പണം കൊടുത്ത് പ്രൊഫഷണല്‍ ആയിട്ടുള്ള ആളുകളെ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യിപ്പിക്കുന്നവരും ധാരാളം. വെറൈറ്റിയാണ് എല്ലാവര്‍ക്കും വേണ്ടത്.

ഇവിടെ ഇതാ ഒരു സോഷ്യല്‍ മീഡിയ താരം ചെയ്ത പ്രവൃത്തിയാണ് സൈബറിടത്ത് ചിരിയുടെ മാലപടക്കം തീര്‍ത്തത്. ആളൊരു ഗായകനാണ്. പാട്ട് പാടിയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യാറുള്ളത്. പാട്ടാകുമ്പോള്‍ അതിന്റെ ഇമോഷന് അനുസരിച്ച് എഫക്ട് ഇല്ലാതിരുന്നാലാണ് തന്റെ പാന്റിന് തീയിട്ടാണ് ഈ ഗായകന്‍ വീഡിയോ എടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ

പാന്റിന് തീ കൊളുത്തി വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ് ഇയാള്‍ വീഡിയോ എടുക്കുന്നത്. എന്നാല്‍ വീഡിയോ അവസാനിക്കാറയപ്പോള്‍ ഇയാള്‍ക്ക് തീ പൊള്ളലേല്‍ക്കുകയായിരുന്നു.

Also Read: Viral News: ശ്ശൊ ഞാനില്ലാതെ പറ്റില്ലെന്നായി! മധുരമുള്ള തണ്ണിമത്തന് വേണ്ടി ചാറ്റ് ജിപിടിയുടെ സഹായം തേടി യുവാവ്

വീഡിയോ എഡിറ്റ് ചെയ്യുമ്പോള്‍ വിഷ്വല്‍ എഫക്ട് കൊടുക്കുന്നതിന് പണം നല്‍കേണ്ടി വരുന്നതിനാലാണ് പാന്റിന് തീയിട്ട് വീഡിയോ എടുക്കാന്‍ ഗായകന്‍ തീരുമാനിച്ചത്. എന്നാല്‍ ഇയാള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ച് കാണില്ല പാന്റിന് തീ പിടിക്കുമെന്ന്. എന്തായാലും പാന്റിന് തീയിട്ട് വീഡിയോ എടുത്തതും അതിന് പിന്നിലെ കാരണവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.