AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pakistani MP: ‘യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്ക് പോകും’; പാകിസ്ഥാൻ എംപി

Pakistani MP in Viral Video: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രിക് ഇ ഇന്‍സാഫിന്റെ നേതാവായ ഷേര്‍ അഫ്‌സല്‍ ഖാന്‍ മര്‍വാത് ആണ് രാജ്യം വിടുമെന്ന് അറിയിച്ചത്. ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ കൂടിയായ ഇദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യം പറ‍ഞ്ഞത്.

Pakistani MP: ‘യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്ക് പോകും’; പാകിസ്ഥാൻ എംപി
ഷേർ അഫ്‌സൽ ഖാൻImage Credit source: social media
sarika-kp
Sarika KP | Published: 05 May 2025 16:40 PM

ന്യൂഡൽ​ഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ രാജ്യം വിടുമെന്ന പാകിസ്താന്‍ എംപിയുടെ വീഡിയോ ആണ്
സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രിക് ഇ ഇന്‍സാഫിന്റെ നേതാവായ ഷേര്‍ അഫ്‌സല്‍ ഖാന്‍ മര്‍വാത് ആണ് രാജ്യം വിടുമെന്ന് അറിയിച്ചത്. ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ കൂടിയായ ഇദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ഇക്കാര്യം പറ‍ഞ്ഞത്.

Also Read:മുഴുവന്‍ ആയുധശേഖരവും ഉപയോഗിച്ച് തിരിച്ചടിക്കും; പാക്ക് നയതന്ത്രജ്ഞന്‍

ഇന്ത്യയുമായി യുദ്ധം ഉണ്ടായാൽ തോക്കെടുത്ത് മുന്‍നിരയിലേക്ക് പോകുമോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ‘യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ താൻ ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് എംപിയുടെ മറുപടി. ഇരുരാജ്യങ്ങളും തമ്മിലുള്ള പിരിമുറക്കം ലഘൂകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ പറഞ്ഞതുകൊണ്ട് മാത്രം അദ്ദേഹം പിന്നോട്ട് പോകാൻ മോദി എന്റെ അമ്മായിയുടെ മകനാണോ?’ എന്നാണ് പാക് എംപി ചോദിച്ചത്.

എന്തായാലുംഎംപിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. പാക് നേതാക്കൾക്ക് പോലും അവരുടെ സൈന്യത്തിൽ വിശ്വാസമില്ലെന്നാണ് പലരും പറയുന്നത്.