Viral Video: സീബ്ര കുഞ്ഞിന്‍റെ ജനനം പകർത്തി വിനോദ സഞ്ചാരികൾ, വീഡിയോ വൈറൽ
Viral Video: ഇതുവരെ 21 ദശലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. പതിനാറ് ലക്ഷത്തോളം പേർ വിഡിയോ ലൈക്ക് ചെയ്തു. അപൂർവ്വവും അവിശ്വസനീയവുമായ വിഡിയോ പങ്കുവെച്ചതിന് നിരവധി പേർ ആമി ഡിപ്പോൾഡിന് നന്ദി അറിയിച്ചു.

zebra giving birth
ഓരോ യാത്രയും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകുന്നത്. അത്തരത്തിൽ ഒരു അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഒരു കൂട്ടം സഞ്ചാരികൾ. ഒരു സീബ്ര കുഞ്ഞ് ജനിച്ച് വീഴുന്ന അവിസ്മരണീയ ദൃശ്യങ്ങളാണ് ഇവർ കണ്ടത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെത്തിയ സഫാരി സഞ്ചാരികൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്. സഫാരി ഗ്രൂപ്പിലെ അംഗമായ ആമി ഡിപ്പോൾഡ് ഈ രംഗം ക്യാമറയിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ലോകം മുഴുവൻ ഈ അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷികളായി. നിമിഷം നേരത്തിൽ തന്നെ വിഡിയോ വൈറലായി.
യാത്രയ്ക്കിടയിൽ ഒരു ജിറാഫിനെ കാണുന്നതോടെ സഞ്ചാരികൾ ആവേശത്തിലാകുന്നു. ഇവിടെ നിന്നാണ് വിഡിയോ ആരംഭിക്കുന്നു. എന്നാൽ പെട്ടെന്ന് തന്നെ അവരുടെ ശ്രദ്ധ ജിറാഫിന് അടുത്തായി നിൽക്കുന്ന ഒരു കൂട്ടം സീബ്രകളിലേക്ക് എത്തുന്നു. അതിലൊരു സീബ്ര പ്രസവിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കിയ ആമി ജിറാഫിനോട് വഴിയിൽ നിന്ന് മാറാൻ ആവശ്യപ്പെടുന്നതും സീബ്രയുടെ അടുത്തേക്ക് വാഹനം ഓടിച്ചെത്തുന്നതും വിഡിയോയിൽ കാണാം.
ALSO READ: അഭിനയത്തിലും ഒരു കൈനോക്കാനൊരുങ്ങി സൗരവ് ഗാംഗുലി; ആദ്യ സംരംഭം നെറ്റ്ഫ്ലിക്സ് വെബ് സീരീസ്
പ്രസവവേദനയാൽ സീബ്ര പുളയുന്നതും പിന്നാലെ കുഞ്ഞ് സീബ്ര പുറത്തേക്ക് വരുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം തലയും പിന്നാലെ മുൻകാലുകളും ഉടലും അവസാനം പിൻകാലും പുറത്തെത്തി. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ അമ്മ സീബ്ര തന്റെ കുഞ്ഞിനെ നക്കി സ്നേഹം പ്രകടിപ്പിക്കുന്നതും അമ്മയ്ക്ക് അരികിൽ എഴുന്നേറ്റ് നിൽക്കാനായി കുഞ്ഞ് സീബ്ര ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
വിഡിയോ:
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ വേഗത്തിൽ വൈറലായി. ഇതുവരെ 21 ദശലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. പതിനാറ് ലക്ഷത്തോളം പേർ വിഡിയോ ലൈക്ക് ചെയ്തു. പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അപൂർവ്വവും അവിശ്വസനീയവുമായ വിഡിയോ പങ്കുവെച്ചതിന് നിരവധി പേർ ആമി ഡിപ്പോൾഡിന് നന്ദി അറിയിച്ചു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്താൻ കഴിഞ്ഞതിൽ നിങ്ങൾ ഭാഗ്യവതിയാണെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ”ഈ അത്ഭുതകരമായ നിമിഷം കാണാനായി വിഡിയോ പങ്കുവെച്ചതിന് നന്ദി” എന്നായിരുന്നു മറ്റൊരു കമന്റ്.
എന്നാൽ വിമർശനങ്ങളും കമന്റുകളായി വിഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്. സീബ്രയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ചില ആളുകൾ അഭിപ്രായപ്പെട്ടു. അവളുടെ സ്വഭാവിക പ്രക്രിയയെ മാനിക്കണമായിരുന്നെന്നും അതിങ്ങനെ ഡോക്യുമെന്റേഷൻ ചെയ്യേണ്ടിയിരുന്നില്ലെന്നും അവർ പറയുന്നു.