AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran War: ഇറാനില്‍ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്, ഹോര്‍മുസില്‍ ഉപരോധം തുടരും

Iran Ceasefire Extended by Trump, Hormuz Restrictions Remain: വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് സമയപരിധി നീട്ടി ട്രംപിന്റെ പോസ്റ്റ് എത്തിയത്. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി. നേരിട്ടുള്ള കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വൈറ്റ് ഹൗസ് പ്രഖ്യാപനം.

Iran War: ഇറാനില്‍ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്, ഹോര്‍മുസില്‍ ഉപരോധം തുടരും
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 22 Apr 2026 | 07:19 AM

ടെഹ്‌റാന്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടുകയാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ ഇറാന്റെ തുറമുഖങ്ങളില്‍ നിന്ന് യുഎസ് നാവികസേനയെ ഇപ്പോള്‍ പിന്‍വലിക്കില്ലെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശം ഇറാന്‍ മുന്നോട്ടുവെക്കും വരെ വെടിനിര്‍ത്തല്‍ നീട്ടുമെന്നും അദ്ദേഹം.

ഇറാനിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതെന്ന ആരോപണവും ട്രംപ് ഉന്നയിക്കുന്നു. വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്ഥാന്‍ നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ്

ഇറാന്‍ ഭരണകൂടം തകര്‍ന്നിരിക്കുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെയും അഭ്യര്‍ത്ഥ പ്രകാരമാണ് വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനിച്ചത്. ഇറാനിലെ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും ഏകീകൃതമായ തീരുമാനം കൊണ്ടുവരാന്‍ സാധിക്കുന്നത് വരെ സമയം നല്‍കണമെന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു.

ഇറാന്‍ ഉചിതമായൊരു നിര്‍ദേശം മുന്നോട്ടുവെക്കുകയോ അല്ലെങ്കില്‍ ചര്‍ച്ചകള്‍ ഏതെങ്കിലും വിധേന അവസാനിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ വെടിനിര്‍ത്തല്‍ ഇല്ലാതാകൂ, അതുവരെ വെടിനിര്‍ത്തല്‍ തുടരുമെന്നും ട്രംപ്.

വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് സമയപരിധി നീട്ടി ട്രംപിന്റെ പോസ്റ്റ് എത്തിയത്. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി. നേരിട്ടുള്ള കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വൈറ്റ് ഹൗസ് പ്രഖ്യാപനം.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് പറയുന്നുണ്ട്. ഹോര്‍മുസ് അടച്ചിട്ടാല്‍ രാജ്യത്തിന് ലഭിക്കുന്ന വരുമാനത്തില്‍ വലിയ നഷ്ടം സംഭവിക്കും. എന്നാല്‍ ഇക്കാര്യം നേരിട്ട് പറയാതെയാണ് ട്രംപിന്റെ പരാമര്‍ശം, ഇറാന്‍ ഹോര്‍മുസ് തുറക്കാന്‍ വീണ്ടും ശ്രമിക്കുകയാണെന്നായിരുന്നു ട്രംപിന്റെ വാദം.

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അത് തുറക്കാന്‍ ശ്രമിക്കുന്നു, ഹോര്‍മുസ് തുറക്കുന്നത് വഴി അവര്‍ക്ക് ഒരു ദിവസം 500 മില്യണ്‍ ഡോളര്‍ സമ്പാദിക്കാം. എന്നാല്‍ അടച്ചുപൂട്ടുകയാണെങ്കില്‍ അവര്‍ക്കത് നഷ്ടപ്പെടുമെന്നും ട്രംപ്.

Also Read: Middle East Conflict: യുദ്ധത്തില്‍ ജയിച്ചത് ഞാന്‍ തന്നെ എന്ന് ട്രംപ്; കീഴടങ്ങില്ലെന്ന് ഇറാന്‍

പ്രധാന എണ്ണ ഗതാഗത പാതയിലൂടെയുള്ള സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇറാന്‍ തയാറാണെന്ന് കാണിക്കുന്ന സന്ദേശങ്ങളുമായി ഇടനിലക്കാര്‍ തന്നെ സമീപിക്കുന്നുണ്ട്. നാല് ദിവസം മുമ്പ് ആളുകള്‍ തന്റെ അടുത്തെത്തി. സാര്‍ ഇറാന്‍ ഉടന്‍ കടലിടുക്ക് തുറക്കാന്‍ ആഗ്രഹിക്കുന്നു, എന്നാണ് അവര്‍ പറഞ്ഞത്. വിശാലമായ ഇളവുകളില്ലാതെ ഹോര്‍മുസ് വീണ്ടും തുറക്കുന്നത് ഒരു കരാറിന്റെ സാധ്യതയെ ഇല്ലാതാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസിലെ ഉപരോധം ഇന്ത്യയ്ക്ക് എങ്ങനെ?

ഹോര്‍മുസ് കടലിടുക്ക് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രധാന പാതയാണ്. ഈ പാതയിലൂടെയാണ് ഈ ലോകത്തില്‍ ഉപയോഗിക്കുന്ന എണ്ണയുടെ വലിയൊരു ശതമാനവും കടന്നുപോകുന്നത്. എന്നാല്‍ ഇവിടെ ഉണ്ടാകുന്ന സംഘര്‍ഷവും ഉപരോധവുമെല്ലാം ആഗോള വിപണിയിലെ സമ്മര്‍ദത്തിലാക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വലിയ അളവില്‍ ക്രൂഡ് ഓയിലെത്തുന്നത്. ഹോര്‍മുസ് വഴിയുള്ള ഗതാഗതം തടസപ്പെട്ടാല്‍, രാജ്യത്ത് ഇന്ധനവില ഉയരും. ഗതാഗതച്ചെലവ് മുതല്‍ ഭക്ഷ്യവസ്തുക്കളുടെ വരെ വില ഉയരാന്‍ ഇത് കാരണമാകും. കപ്പല്‍ ഗതാഗതച്ചെലവ്, ഇന്‍ഷുറന്‍സ് നിരക്കും തുടങ്ങിയവയിലും ഇത് പ്രതിഫലിക്കും.

Follow Us