AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Middle East Conflict: യുദ്ധത്തില്‍ ജയിച്ചത് ഞാന്‍ തന്നെ എന്ന് ട്രംപ്; കീഴടങ്ങില്ലെന്ന് ഇറാന്‍

Donald Trump Claims US Is Winning War Against Iran: ആദ്യഘട്ട ചര്‍ച്ച യാതൊരു കരാറും ഉണ്ടാകാതെ അവസാനിച്ചു. താത്കാലിക വെടിനിര്‍ത്തലില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടെങ്കിലും, അത് ലംഘിക്കപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള സാധ്യതയില്ല. സമയം അവസാനിക്കുന്നതിന് മുമ്പ് ഒരു കരാറില്‍ എത്തിയില്ലെങ്കില്‍, ധാരാളം ബോംബുകള്‍ പൊട്ടാന്‍ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.

Middle East Conflict: യുദ്ധത്തില്‍ ജയിച്ചത് ഞാന്‍ തന്നെ എന്ന് ട്രംപ്; കീഴടങ്ങില്ലെന്ന് ഇറാന്‍
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 21 Apr 2026 | 06:15 AM

ടെഹ്‌റാന്‍: ഇറാനുമായുള്ള ഓരോ കാര്യങ്ങളിലും താന്‍ ജയിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ചര്‍ച്ച നടത്തുന്നതിനായി യുഎസ് പ്രതിനിധി സംഘം പാകിസ്ഥാനില്‍ ഉടനെത്തുമെന്നും ട്രംപ്. ഇതിനിടെയാണ് യുദ്ധത്തില്‍ തങ്ങള്‍ ജയിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ ട്രംപ് മറ്റൊരു അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ സമാധാന ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.

ആദ്യഘട്ട ചര്‍ച്ച യാതൊരു കരാറും ഉണ്ടാകാതെ അവസാനിച്ചു. താത്കാലിക വെടിനിര്‍ത്തലില്‍ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടെങ്കിലും, അത് ലംഘിക്കപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള സാധ്യതയില്ല. സമയം അവസാനിക്കുന്നതിന് മുമ്പ് ഒരു കരാറില്‍ എത്തിയില്ലെങ്കില്‍, ധാരാളം ബോംബുകള്‍ പൊട്ടാന്‍ തുടങ്ങുമെന്നും ട്രംപ് പറഞ്ഞു.

ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള ട്രംപിന്റെ അവകാശവാദങ്ങള്‍ ഇറാനെ ചൊടിപ്പിക്കുന്നുണ്ട്. ഞാന്‍ ഒരു യുദ്ധം ജയിക്കുകയാണ്, ഒരുപാട് കാര്യങ്ങള്‍ വളരെ നന്നായി പോകുന്നു, നമ്മുടെ സൈന്യം അതിശയകരമായ രീതിയില്‍ ജോലി ചെയ്യുന്നു. ശത്രുക്കള്‍ നിലവില്‍ ആശയക്കുഴപ്പത്തിലാണ്. അവരുടെ നാവികസേന പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. അവര്‍ക്ക് മിസൈലുകളെയോ യുദ്ധവിമാനങ്ങളെയോ പ്രതിരോധിക്കാനുള്ള ആയുധങ്ങളില്ല. അവരുടെ മുന്‍ നേതാക്കളെല്ലാം തന്നെ ഇല്ലാതായി, ട്രംപ് ട്രൂത്തില്‍ കുറിച്ചു.

ഏറ്റവും പ്രധാനമായി ഒരു കരാര്‍ ഉണ്ടാകുന്നത് വരെ ഞങ്ങള്‍ സ്വീകരിക്കാത്ത ഉപരോധം ഇറാനെ പൂര്‍ണമായും നശിപ്പിക്കുകയാണ്. അവര്‍ക്ക് പ്രതിദിനം 500 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുന്നു. അമേരിക്കന്‍ വിരുദ്ധ വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ ഇറാന്‍ വിജയിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ അങ്ങനെ സംഭവിക്കാന്‍ പോകുന്നില്ല, കാരണം ഈ യുദ്ധം ഞാനാണ് നിയന്ത്രിക്കുന്നത്. ദേശസ്‌നേഹികളായ ആളുകള്‍ തെരഞ്ഞെടുപ്പില്‍ എന്നോട് പോരാടിയത്, അവരുടെ പരിമിതമായ ശക്തി ഉപയോഗിച്ചായിരുന്നു, അതുപോലെയാണ് ഈ യുദ്ധവും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുമ്പ് സമാധാനം ഉറപ്പാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് യുഎസ്. അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം പാകിസ്ഥാനിലെത്തും. എന്നാല്‍ ഇതിനോട് ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല. നിലവില്‍ യുഎസിനോട് രമ്യതയില്‍ എത്തേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇറാന്‍.

വെടിനിര്‍ത്തലിനിടെ ഇറാന്റെ കപ്പലുകള്‍ക്ക് നേരെ അമേരിക്ക നാവില ഉപരോധം ഏര്‍പ്പെടുത്തിയതയാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഇതോടെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. ഹോര്‍മുസ് വഴി കടന്നുപോകുന്ന എല്ലാ കപ്പലുകളെയും ശത്രുരാജ്യത്തിന്റേതായി കണക്കാക്കി ആക്രമണം നടത്താനായിരുന്നു ഇറാന്റെ തീരുമാനം.

Also Read: Iran War: ഉപരോധിച്ചാല്‍ ഒരുകാലത്തും ഹോര്‍മുസ് തുറക്കില്ല; ട്രാപിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

ഹോര്‍മുസില്‍ അമേരിക്ക എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന കാര്യം പാകിസ്ഥാനെ ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. നാവിക ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി ഉണ്ടായേക്കാം. അമേരിക്കയുടേത് കടല്‍ക്കൊള്ളയാണെന്ന നിലപാടിലാണ് ഇറാന്‍. നാവിക ഉപരോധം പിന്‍വലിക്കാതെ ഇറാന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തേക്കില്ല.

അതേസമയം, ടെഹ്‌റാനിലെ ഇമാം ഖമേനി, മെഹ്‌റാബാദ് വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നു. ഉര്‍മിയ, കെര്‍മാന്‍ഷാ, അബാദാന്‍, ഷിറാസ്, കെര്‍മാന്‍, റാഷ്ത്, യസ്ദ്, സഹേദാന്‍, ഗോര്‍ഗാന്‍, ബിര്‍ജന്ദ് എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളും ഉടന്‍ തുറന്നേക്കും.

ട്രംപ് സമാധാന ചര്‍ച്ചകളുമായി മുന്നോട്ടുപോകുമ്പോഴും ഇറാനെ ആക്രമിക്കുന്നത് തുടരുകയാണ് ഇസ്രായേല്‍. ലെബനനില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ഇതിനോടകം വിവിധ ആക്രമണങ്ങളിലായി നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്.

Follow Us