AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Oman Cultural Visa: ഒമാനിലേക്ക് പങ്കാളിയെ കൊണ്ടുപോകണോ? വിസ നിയമങ്ങളില്‍ മാറ്റം, കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം

Oman Cultural Visa Updates: കള്‍ച്ചറല്‍ റെസിഡന്‍സി വിഭാഗത്തില്‍ പങ്കാളിയും ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍, അതായത് മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്ക് കള്‍ച്ചറല്‍ ജോയിനിങ് വിസയ്ക്കും, കള്‍ച്ചറല്‍ ജോയിനിങ് റെസിഡന്‍സിക്കും അര്‍ഹതയുണ്ട്.

Oman Cultural Visa: ഒമാനിലേക്ക് പങ്കാളിയെ കൊണ്ടുപോകണോ? വിസ നിയമങ്ങളില്‍ മാറ്റം, കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം
പ്രതീകാത്മക ചിത്രം Image Credit source: Hinterhaus Productions/ Getty Images
shiji-mk
Shiji M K | Published: 12 Nov 2025 08:24 AM

മസ്‌കത്ത്: കള്‍ച്ചറല്‍ വിസയിലും താമസ നിയമത്തിലും ഭേദഗതി വരുത്തി ഒമാന്‍. വിദേശ കലാകാരന്മാര്‍, എഴുത്തുകാര്‍, സംരംഭകര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുല്‍ത്താനേറ്റില്‍ താമസിക്കാനും ജോലി ചെയ്യാനും അനുമതി നല്‍കികൊണ്ടാണ് പുതിയ ഭേദഗതി. സര്‍ഗ്ഗാത്മകതയുടെ കേന്ദ്രമായി മാറാനുള്ള ശ്രമങ്ങള്‍ വിശാലമാക്കിക്കൊണ്ടാണ് ഒമാന്‍ തങ്ങളുടെ കള്‍ച്ചറല്‍ വിസ, റെസിഡന്‍സി സംവിധാനം വിപുലീകരിച്ചതെന്ന് ഒമാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പോലീസ്, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശറൈഖി ഒപ്പുവെച്ച ഭേദഗതി പ്രാബല്യത്തില്‍ വന്നു. അംഗീകാരം ലഭിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ വിസ ഉപയോഗിച്ചിരിക്കണമെന്നാണ് നിയമം. ഈ വിസ ഉപയോഗിച്ച് സുല്‍ത്താനേറ്റില്‍ പ്രവേശിച്ചവര്‍ക്ക് കള്‍ച്ചറല്‍ റെസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതാണ്.

കള്‍ച്ചറല്‍ റെസിഡന്‍സി വിഭാഗത്തില്‍ പങ്കാളിയും ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍, അതായത് മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്ക് കള്‍ച്ചറല്‍ ജോയിനിങ് വിസയ്ക്കും, കള്‍ച്ചറല്‍ ജോയിനിങ് റെസിഡന്‍സിക്കും അര്‍ഹതയുണ്ട്.

Also Read: Freelance Visa: ഫ്രീലാന്‍സുകാര്‍ക്കും കുരുക്ക്; നിയമങ്ങള്‍ കര്‍ശനമാക്കുന്നുവെന്ന് വാര്‍ത്ത, തള്ളി യുഎഇ

2023 ലാണ് ഒമാനില്‍ കള്‍ച്ചറല്‍ വിസ ആരംഭിച്ചത്. വിസ പുതുക്കുന്നതിനും ഇഷ്യു ചെയ്യുന്നതിനും പ്രതിവര്‍ഷം അഞ്ച് ഒമാനി റിയാലാണ് ഫീസ്. എന്നാല്‍ കാര്‍ഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുക, നഷ്ടപ്പെടുക എന്നിവയുണ്ടായാല്‍ 20 റിയാല്‍ നല്‍കേണ്ടി വരും.