AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Abu Dhabi: അബുദാബിയിലെ കേസുകൾ തീർപ്പാക്കുന്നത് 40 ദിവസങ്ങൾക്കുള്ളിൽ; സ്മാർട്ട് കോടതികൾക്ക് നന്ദിയെന്ന് അഭിഭാഷകർ

Cases In Abu Dhabi Courts : അബുദാബിയിലെ കോടതികൾ ഇപ്പോൾ കേസുകൾ തീർപ്പാക്കുന്നത് വെറും 40 ദിവസങ്ങൾക്കുള്ളിലെന്ന് അഭിഭാഷകർ. സമീപകാലത്തായി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റ് നടപ്പാക്കിയ സംവിധാനങ്ങളാണ് ഇതിന് സഹായകമായതെന്ന് അഭിഭാഷകർ പറഞ്ഞു.

Abu Dhabi: അബുദാബിയിലെ കേസുകൾ തീർപ്പാക്കുന്നത് 40 ദിവസങ്ങൾക്കുള്ളിൽ; സ്മാർട്ട് കോടതികൾക്ക് നന്ദിയെന്ന് അഭിഭാഷകർ
കോടതിImage Credit source: Pexels
abdul-basith
Abdul Basith | Published: 07 Feb 2025 20:24 PM

അബുദാബിയിലെ കോടതികളിൽ ഇപ്പോൾ വെറും 40 ദിവസങ്ങൾക്കുള്ളിൽ കേസുകൾ തീർപ്പാക്കപ്പെടുന്നുണ്ടെന്ന് അഭിഭാഷകർ. നേരത്തെ മാസങ്ങളോളം നീണ്ടിരുന്ന കോടതി നടപടികളാണ് ഇപ്പോൾ ഇത്ര ചെറിയ കാലയളവിലേക്ക് ചുരുങ്ങിയത്. സമീപകാലത്തായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റ് നടപ്പാക്കിയ നൂതന സംവിധാനങ്ങളാണ് ഇതിന് കാരണമെന്നും അഭിഭാഷകർ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് കേസുകൾ തീർപ്പാക്കാനുള്ള പരമാവധി ദിവസം 40 ആക്കി ചുരുക്കാൻ കോടതികൾക്ക് സാധിച്ചത്. അപ്പീലുകളിൽ 34 ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കാനും കോടതികൾക്ക് സാധിച്ചിരുന്നു. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻ്റ് കൊണ്ടുവന്ന സ്മാർട്ട് സിസ്റ്റംസും നൂതന ടെക്നോളജികളും ഇതിനെ വളരെ സഹായിച്ചിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥൻ അബ്ദുല്ല സഹ്റാൻ പറഞ്ഞു.

“ഡിജിറ്റൽ സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മെഷീൻ ലേണിംഗുമൊക്കെ ഈ നേട്ടത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നീതിയുക്തമായതും വേഗത്തിലുള്ളതുമായ നിയമനിർവഹണമെന്ന ഡിപ്പാർട്ട്മെൻ്റിൻ്റെ ലക്ഷ്യം ഇത്തരത്തിൽ സാക്ഷാത്കരിക്കപ്പെടുകയാണ്.”- അബ്ദുല്ല സഹ്റാൻ പ്രതികരിച്ചു.

ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രതികരണത്തോട് അബുദാബിയിലെ അഭിഭാഷകരും യോജിച്ചു. വേഗത്തിൽ കേസുകൾ തീർപ്പാക്കുന്നത് തങ്ങളുടെ അധ്വാനം കുറയ്ക്കുന്നുണ്ട്. തങ്ങൾക്ക് സമയലാഭവും ഇതുവഴി ഉണ്ടാക്കുന്നുണ്ട്. കൊവിഡ് ബാധയ്ക്കിടെ നടത്തിയ ഡിജിറ്റൈസേഷൻ കോടതി നടപടികളുടെ വേഗത വർധിപ്പിച്ചിട്ടുണ്ട്. നേരിട്ട് കോടതിയിലെത്താതെ ഇപ്പോൾ പലകാര്യങ്ങളിലും തീരുമാനമെടുക്കാനാവും. ഇത് ഒരുപാട് സമയവും അധ്വാനവും കുറയ്ക്കുന്നുണ്ട്. കഴിഞ്ഞ വർഷം കൈകാര്യം ചെയ്യപ്പെട്ടതിൽ ഏറ്റവും ദീർഘമായത് ഒരു വർഷം നീണ്ട കേസായിരുന്നു. എന്നാൽ, ഇത്തരം കേസുകൾ മൂന്ന്, നാല് വർഷങ്ങൾ നീളാറുണ്ടെന്നും ഒരു വർഷമെന്നത് അത്ര ദീർഘമായ കാലയളവല്ലെന്നും അഭിഭാഷകർ പറഞ്ഞു.

Also Read: Umrah Flight Tickets: റമദാൻ ഇങ്ങെത്തി… അടുക്കാനാകാതെ വിമാന നിരക്ക്; മക്കയിലേക്ക് ബസിൽ പോയാലോ?

യുഎഇയിലെ റമദാൻ
യുഎഇ റമദാൻ മാസത്തിനൊരുങ്ങുകയാണ്. രാജ്യത്തെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ അവശ്യസാധനങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ റിപ്പോർട്ടുകളനുസരിച്ച് മാർച്ച് ഒന്നിനാവും യുഎഇയിൽ റമദാൻ മാസം ആരംഭിക്കുക. ഇക്കാലയളവിൽ ആളുകൾ കൂടുതലായി ഷോപ്പിംഗിനിറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ വിവിധ ഷോപ്പുകൾ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഹൈപ്പർമാർക്കറ്റുകൾ, ഇലക്ട്രോണിക്സ് റീട്ടെയിലർമാർ, വാഹനവിതരണക്കാർ, ഹോം ഫർണിഷിങ് കടകൾ എന്നിങ്ങനെ വിവിധ റീട്ടെയിൽ ഷോപ്പുകൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടൊപ്പം കൂടുതൽ ഒഴിവ് ദിനങ്ങളും കുറഞ്ഞ ജോലിസമയവുമൊക്കെ റമദാനിൽ ആളുകൾക്ക് ലഭിക്കും. സ്കൂൾ സമയത്തിൽ മാറ്റമുണ്ടാവും. ഒപ്പം പെയ്ഡ് പാർക്കിംഗ് സെൻ്ററുകളിൽ നിശ്ചിത സമയങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കാറുണ്ട്. പല ജോലികളിലും റമദാൻ മാസത്തിൽ രണ്ട് മണിക്കൂറാണ് ഇളവ്.