AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Car Modification Rules: കാര്‍ മോഡിഫിക്കേഷന്‍ വരുത്തിയാല്‍ പിഴ കനത്തിലുണ്ട്; യുഎഇ നിയമങ്ങള്‍ അറിയാം

UAE Car Modification Fine: 2017ലാണ് യുഎഇ ഭരണകൂടം 2016ലെ 46ാം കാബിനറ്റ് തീരുമാനം നടപ്പാക്കുന്നത്. ഇതില്‍ ഏതെല്ലാം തരത്തിലുള്ള വാഹനങ്ങള്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നതിന് അനുവദനീയമാണെന്നും അവ എങ്ങനെ ചെയ്യാമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നു.

UAE Car Modification Rules: കാര്‍ മോഡിഫിക്കേഷന്‍ വരുത്തിയാല്‍ പിഴ കനത്തിലുണ്ട്; യുഎഇ നിയമങ്ങള്‍ അറിയാം
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
Shiji M K
Shiji M K | Published: 24 Sep 2025 | 09:02 PM

കാര്‍ മോഡിഫിക്കേഷന്‍ വരുത്തുന്നത് യുഎഇയില്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ നിയമങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം പ്രവൃത്തികള്‍ക്ക് കനത്ത പിഴയും വാഹനം കണ്ടുകെട്ടലും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. യുഎഇയില്‍ കാര്‍ മോഡിഫിക്കേഷന്‍ നിയന്ത്രണ നിയമം എന്താണെന്നും അവയുടെ ശിക്ഷയും വിശദമായി പരിശോധിക്കാം.

യുഎഇ കാര്‍ മോഡിഫിക്കേഷന്‍ നിയമങ്ങള്‍

2017ലാണ് യുഎഇ ഭരണകൂടം 2016ലെ 46ാം കാബിനറ്റ് തീരുമാനം നടപ്പാക്കുന്നത്. ഇതില്‍ ഏതെല്ലാം തരത്തിലുള്ള വാഹനങ്ങള്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നതിന് അനുവദനീയമാണെന്നും അവ എങ്ങനെ ചെയ്യാമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നു.

  • വാഹനങ്ങളില്‍ പരിഷ്‌കാരം വരുത്തുന്നതിന് അധികൃതരുടെ അനുമതി ആവശ്യമാണ്.
  • ഇഎസ്എംഎ (എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാര്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി) അംഗീകൃത വര്‍ക്ക്‌ഷോപ്പുകളില്‍ വെച്ച് മാത്രമേ മോഡിഫിക്കേഷന്‍ വരുത്താവൂ.
  • എഞ്ചിന്‍ ട്യൂണിങ്, എക്‌സ്‌ഹോസ്റ്റ് മാറ്റങ്ങള്‍, സസ്‌പെന്‍ഷന്‍ മാറ്റങ്ങള്‍, മറ്റ് പ്രധാന പരിഷ്‌കാരങ്ങള്‍ എന്നിവ നടത്താം.

നിയമം തെറ്റിച്ചാല്‍

1.AED 1,000 മുതല്‍ AED 50,000 വരെ പിഴ

2.വാഹനം കണ്ടുകെട്ടല്‍

3.ജയില്‍വാസം

4.രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍

5.ഇന്‍ഷുറന്‍സ് നിഷേധിക്കല്‍

അംഗീകാരത്തിനായി

  • ഇഎസ്എംഎ അംഗീകൃത വര്‍ക്ക്‌ഷോപ്പ് തിരഞ്ഞെടുക്കുക. അംഗീകാരമുള്ള ഗാരേജുകള്‍ക്ക് മാത്രമേ വാഹനങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനാകൂ.
  • മോഡിഫിക്കേഷന്‍ പ്ലാന്‍ സമര്‍പ്പിക്കുക, ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ വിശദീകരിക്കുന്ന നിര്‍ദേശം സമര്‍പ്പിക്കണം.
  • വാഹനം പരിശോധനയ്ക്ക് വിധേയമാക്കുക. മാറ്റങ്ങള്‍ സുരക്ഷ, ശബ്ദ നിയന്ത്രണങ്ങളെ ബാധിക്കില്ലെന്ന് പരിശോധിക്കും.
  • ശേഷം മോഡിഫിക്കേഷന്‍ അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുക. കാര്‍ പരിശോധനയില്‍ വിജയിച്ചാല്‍, വര്‍ക്ക്‌ഷോപ്പ് ഔദ്യോഗിക അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
  • ആര്‍ടിഎയില്‍ മോഡിഫിക്കേഷന് രജിസ്റ്റര്‍ ചെയ്യുക. വാഹന രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് സര്‍ട്ടിഫിക്കറ്റ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ സമര്‍പ്പിക്കണം.

അനുവദനീയമായവ

  1. കാര്‍ റാപ്പിങ്- നമ്പര്‍ പ്ലേറ്റുകള്‍ കൃത്യമായി കാണാനാകുകയും സുരക്ഷയില്‍ വീട്ടുവീഴ്ച ചെയ്യുകയും അരുത്.
  2. വിന്‍ഡോ ടിന്റിങ്- മുന്‍വശത്തെ വിന്‍ഡോകളില്‍ 50 ശതമാനം വരെ ചെയ്യാം.
  3. ഇന്റീരിയര്‍ മാറ്റങ്ങള്‍- സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുന്നില്ലെങ്കില്‍ സീറ്റുകള്‍, ഡാഷ്‌ബോര്‍ഡുകള്‍, സൗണ്ട് സിസ്റ്റങ്ങള്‍ എന്നിവ ഉപയോഗിക്കാം.
  4. വീലുകള്‍- സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ കസ്റ്റമൈസേഷന്‍ അനുവദനീയമാണ്.
  5. ലൈറ്റിങ്- മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുകയോ ദൃശ്യപരത കുറയ്ക്കുകയോ ചെയ്യാതെ അലങ്കാര ലൈറ്റിങ് നടത്താം.
  6. സസ്‌പെന്‍ഷന്‍ ലോവറിങ്- സുരക്ഷിതമായ ഗ്രൗണ്ട് ക്ലിയറന്‍സ് നിലനിര്‍ത്തിയാല്‍ നല്ലത്.
  7. ബ്രേക്ക്, ഹാന്‍ഡ്‌ലിങ്- ഇവയുടെ മെച്ചപ്പെടുത്തല്‍ മുന്‍കൂര്‍ അനുമതിയോടും പരിശോധനയോടും കൂടി നടത്താം.
  8. സുരക്ഷാ ഉപകരണങ്ങള്‍- പിന്‍ ക്യാമറകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റുകള്‍, ആന്റി തെഫ്റ്റ് സാങ്കേതിവിദ്യ എന്നി ഉപയോഗിക്കാം.

ഇവ പാടില്ല

  1. മഫ്‌ലര്‍ ഡിലീറ്റുകള്‍ / ഉച്ചത്തിലുള്ള എക്സ്ഹോസ്റ്റുകള്‍- ശബ്ദം 95 dB കവിയാന്‍ പാടില്ല.
  2. ഓവര്‍-ടിന്റിങ്- മുന്‍വശത്തെ വിന്‍ഡോകളില്‍ കുറഞ്ഞത് 50% വെളിച്ചം അനുവദിക്കണം, ടിന്റിങ് കൂടുതലാകുന്നത് നിയമവിരുദ്ധമാണ്
  3. നിയോണ്‍/ഫ്‌ളാഷിംഗ് ലൈറ്റുകള്‍- പൊതു റോഡുകളില്‍ നിരോധിച്ചിരിക്കുന്നു
  4. എഞ്ചിന്‍ മാറ്റങ്ങള്‍- പൂര്‍ണ്ണ പരിശോധനയും രേഖകളും ആവശ്യമാണ്
  5. ഡ്രാസ്റ്റിക് സസ്‌പെന്‍ഷന്‍ ലോവറിംഗ്- ഗ്രൗണ്ട് ക്ലിയറന്‍സില്‍ വിട്ടുവീഴ്ച ചെയ്താല്‍ നിയമവിരുദ്ധം
  6. അംഗീകൃതമല്ലാത്ത നിറ മാറ്റങ്ങള്‍- ആര്‍ടിഎ അംഗീകാരത്തോടെ മാത്രമേ അനുവദിക്കൂ.
  7. സ്റ്റിക്കറുകള്‍: വാഹനത്തിന്റെ ഒരു ഭാഗത്തും അനുവദനീയമല്ല.
  8. VIN അല്ലെങ്കില്‍ ലൈസന്‍സ് പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കല്‍: ഗുരുതരമായ കുറ്റകൃത്യം.

Also Read: UAE Visa: ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസ യുഎഇ നിര്‍ത്തിവെച്ചു; ഇന്ത്യയും ഉള്‍പ്പെടുന്നോ?

പിഴയെത്ര?

  1. സുരക്ഷിതമല്ലാതെ വാഹനം ഓടിക്കല്‍- 500 (AED) ഡോളര്‍ പിഴ, 12 ബ്ലാക്ക് പോയിന്റുകള്‍, 30 ദിവസത്തേക്ക് വാഹനം പിടിച്ചുവെക്കല്‍.
  2. അംഗീകൃതമല്ലാത്ത സ്റ്റിക്കറുകള്‍- 500 (AED) പിഴ
  3. നിയമാനുസൃതമല്ലാത്ത വിന്‍ഡോ ടിന്റിങ്- 1,500 (AED) പിഴ
  4. എഞ്ചിന്‍ അല്ലെങ്കില്‍ ഷാസിയില്‍ മാറ്റം വരുത്തല്‍- 1,000 (AED) പിഴ
  5. കാലാവധി കഴിഞ്ഞ ടയറുകള്‍ ഉപയോഗിക്കുന്നത്- 500 (AED) പിഴ, 4 ബ്ലാക്ക് പോയിന്റുകള്‍, 7 ദിവസം വാഹനം പിടിച്ചുവെക്കും.
  6. മോഡിഫിക്കേഷന് ശേഷം കാര്‍ പരിശോധനയില്‍ പരാജയപ്പെടല്‍- 400 (AED) പിഴ
  7. ലൈറ്റുകള്‍ തകരാറിലാക്കുന്നത്- 400 (AED) പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍
  8. തകര്‍ന്ന ഇന്‍ഡിക്കേറ്ററുകള്‍- 400 (AED) പിഴ, 2 ബ്ലാക്ക് പോയിന്റുകള്‍
  9. നിറം മാറ്റല്‍- 800 (AED) പിഴ
  10. തകര്‍ന്നതോ നഷ്ടപ്പെട്ടതോ ആയ ട്രെയിലര്‍ ലൈറ്റുകള്‍- 500 (AED) പിഴ, 4 ബ്ലാക്ക് പോയിന്റുകള്‍.