AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയെ ലക്ഷ്യം വെച്ച് ട്രംപ് പ്രതിച്ഛായ നഷ്ടപ്പെടുത്തി; യുഎസ് ഉദ്യോഗസ്ഥന്‍

John Bolton on Trump: ട്രംപിന് തന്റെ തന്ത്രപരമായ ചിത്രം നഷ്ടപ്പെട്ടു. ഇന്ത്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തി, അദ്ദേഹം അത് വീണ്ടും തെളിയിച്ചു. ഇക്കാര്യത്തില്‍ ട്രംപ് നേരിട്ട് റഷ്യയെയോ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ വാങ്ങുന്ന ചൈനയെയോ ആക്രമിച്ചില്ലെന്നും ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി.

Donald Trump: റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയെ ലക്ഷ്യം വെച്ച് ട്രംപ് പ്രതിച്ഛായ നഷ്ടപ്പെടുത്തി; യുഎസ് ഉദ്യോഗസ്ഥന്‍
ബോള്‍ട്ടണ്‍, ട്രംപ്‌ Image Credit source: Social Media/PTI
Shiji M K
Shiji M K | Published: 01 Oct 2025 | 07:52 AM

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ കടന്നാക്രമിച്ചത് വഴി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ട്രംപിന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ അദ്ദേഹം വിദേശനയത്തോടുള്ള ട്രംപിന്റെ തെറ്റായ സമീപനങ്ങളെയും വിമര്‍ശിച്ചു.

ട്രംപിന് തന്റെ തന്ത്രപരമായ ചിത്രം നഷ്ടപ്പെട്ടു. ഇന്ത്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തി, അദ്ദേഹം അത് വീണ്ടും തെളിയിച്ചു. ഇക്കാര്യത്തില്‍ ട്രംപ് നേരിട്ട് റഷ്യയെയോ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ വാങ്ങുന്ന ചൈനയെയോ ആക്രമിച്ചില്ലെന്നും ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി.

വ്യാപാര ചര്‍ച്ചകളോടുള്ള ട്രംപിന്റെ അമിതമായ അഭിനിവേശം പലപ്പോഴും പിഴവുകള്‍ വരുത്തി. ട്രംപ് ചെയ്യാന്‍ ആഗ്രഹിച്ചത് വ്യാപാരത്തെ കുറിച്ച് സംസാരിക്കുക എന്നതായിരുന്നു. എന്നാല്‍ അവിടെ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടു. റഷ്യയ്ക്കും ഇന്ത്യയേക്കാള്‍ എണ്ണയും വാതകവും വാങ്ങുന്ന ചൈനയ്ക്കും ട്രംപ് തീരുവ ചുമത്തിയില്ല. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ അത് ചെയ്തൂവെന്നും ബോള്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Vladimir Putin: സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ റഷ്യ; 1.35 ലക്ഷം യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ പുടിന്‍

യുഎസിന്റെ പ്രധാന പങ്കാളിയായ ഇന്ത്യയെ പ്രസിഡന്റ് ശിക്ഷിക്കുകയാണ്. എന്നാല്‍ ചൈനയിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെടുന്നുവെന്നും ബോള്‍ട്ടണ്‍ ആരോപിച്ചു. അതേസമയം, ഇന്ത്യ-യുഎസ് ബന്ധം സംഘര്‍ഷഭരിതമായ ഘട്ടത്തിലാണ് ബോള്‍ട്ടന്റെ ഈ പരാമര്‍ശം. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയപ്പോള്‍ മോദി ബീജിങില്‍ വ്‌ളാഡിമിര്‍ പുടിനും ഷി ജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്തിയത് ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന മുന്‍ഗണനകളുടെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.