UAE Coca-Cola: യുഎഇയിലെ കൊക്കക്കോള സുരക്ഷിതമോ? കോള തിരിച്ചുവിളിച്ച് യൂറോപ്യൻ രാജ്യങ്ങൾ
UAE Coca-Cola Safe To Drink: നേരത്തെ നടത്തിയ പരിശോധനയിൽ കോക്ക്, സ്‌പ്രൈറ്റ്, ഫാന്റ, തുടങ്ങിയ പാനീയങ്ങളിൽ ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യൻ ബോട്ടിലിംഗ് യൂണിറ്റ് അറിയിച്ചിരുന്നു. അതേസമയം അബുദാബിയിലെ കൊക്കകോള പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതാണ്.
അബുദാബി: യുയുഎഇയിൽ ഉല്പാദിപ്പിക്കുന്ന കൊക്കകോള സുരക്ഷിതമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. ഇവയിൽ ഉയർന്ന അളവിൽ ക്ലോറേറ്റ് ഇല്ലാത്തതാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ എല്ലാ ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഇതിൻ്റെ ഉല്പാദനം നടക്കുന്നതെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. പ്രാദേശിക വിപണികളിലെ കൊക്കകോള ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളും അറിയിച്ചു.
നേരത്തെ നടത്തിയ പരിശോധനയിൽ കോക്ക്, സ്‌പ്രൈറ്റ്, ഫാന്റ, തുടങ്ങിയ പാനീയങ്ങളിൽ ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യൻ ബോട്ടിലിംഗ് യൂണിറ്റ് അറിയിച്ചിരുന്നു. അതേസമയം അബുദാബിയിലെ കൊക്കകോള പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതാണ്. അതിനാൽ യുഎഇ വിപണികളിൽ ലഭ്യമായ ഇത്തരം ഉൽപ്പന്നങ്ങൾ യൂറോപ്യൻ കമ്പനികൾ തിരിച്ചുവിളിക്കുന്നതിന് വിധേയമല്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അതിനാൽ തന്നെ യൂറോപ്യൻ നടപടി തങ്ങൾക്ക് ബാധകമാകില്ലെന്നാണ് മന്ത്രാലയം പറഞ്ഞത്. തുടർച്ചയായ ഏകോപനത്തിലൂടെ രാജ്യത്തെ ഭക്ഷസുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നും പൊതുജനങ്ങളുടെ ആരോഗ്യം സുരക്ഷിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെന്നും യുഎഇ അതോറിറ്റി അറിയിച്ചു.
ബെൽജിയം, നെതർലൻഡ്സ്, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ലക്സംബർഗ് എന്നിവിടങ്ങളിൽ വിതരണം ചെയ്ത ക്യാനുകളും ഗ്ലാസ് ബോട്ടിലുകളുമാണ് കൊക്കകോള തിരിച്ചുവിളിച്ചത്. ഇവയിൽ ചില പ്രൊഡക്ഷൻ കോഡുകൾ ഉള്ളവ മാത്രമാണ് പിൻവലിച്ചത്. 328 ജിഇ മുതൽ 338 ജിഇ വരെയുള്ള പ്രൊഡക്ഷൻ കോഡുകളുള്ളവയാണ് ഇത്.