AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Rules For Drones: അങ്ങനിപ്പോൾ പറത്തേണ്ട!; ഡ്രോണുകൾ ഉപയോ​ഗിക്കുന്നതിന് മാർഗനിർദേശങ്ങളുമായി യുഎഇ

UAE Drone Cybersecurity Guidelines: സൈബർ ഭീഷണികൾക്കെതിരായ ദേശീയ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, സുരക്ഷിതമായ ഡിജിറ്റൽ ഉപയോ​ഗത്തെ പിന്തുണയ്ക്കുക, നവീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമായി മാറാനുള്ള യുഎഇയുടെ പദ്ധതികൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണ് ഇത്തരമൊരു നീക്കം.

UAE Rules For Drones: അങ്ങനിപ്പോൾ പറത്തേണ്ട!; ഡ്രോണുകൾ ഉപയോ​ഗിക്കുന്നതിന് മാർഗനിർദേശങ്ങളുമായി യുഎഇ
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 18 May 2025 15:00 PM

അബുദാബി: അനധികൃത ഡ്രോൺ ഉപയോഗവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ ഭരണകൂടം. സൈബർ സെക്യൂരിറ്റി കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട് മാർ​ഗനിർദ്ദേശം പുറത്തിറക്കിയത്. ദേശീയതലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നത്.

സൈബർ ഭീഷണികൾക്കെതിരായ ദേശീയ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, സുരക്ഷിതമായ ഡിജിറ്റൽ ഉപയോ​ഗത്തെ പിന്തുണയ്ക്കുക, നവീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമായി മാറാനുള്ള യുഎഇയുടെ പദ്ധതികൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണ് ഇത്തരമൊരു നീക്കം.

കൃഷി, പരിസ്ഥിതി നിരീക്ഷണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ അനധികൃതമായി ഡ്രോണുകളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ വിശദമായ മാർഗനിർദേശങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. വ്യോമാതിർത്തി, അടിസ്ഥാനസൗകര്യങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ എന്നിവയെ സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ ജനുവരിയിൽ സ്വകാര്യ വ്യക്തികൾക്ക് ഡ്രോണുകൾ പറത്തുന്നതിനുള്ള വിലക്ക് ഭാഗികമായി നീക്കിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. കർശന ഉപാധികളോടെയായിരുന്നു ഈ അനുമതി നൽകിയിരുന്നത്. ഇത്തരത്തിൽ ഡ്രോൺ ഉപയോ​ഗിക്കണമെങ്കിൽ ഉപയോക്താക്കൾ പുതിയ ‘യുഎഇ ഡ്രോൺസ്’ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്ത് അക്കൗണ്ട് തുറക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു.

കൂടാതെ ഡ്രോൺ ഉപയോ​ഗവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളുടെ വിശദമായ വിവരങ്ങൾ ഡ്രോൺസ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ജനുവരിയിലെ കണക്കുകൾപ്രകാരം രാജ്യത്ത് ഇതുവരെ ഇരുപത്തിനാലായിരത്തോളം രജിസ്റ്റേഡ് ഡ്രോണുകളാണ് ഉള്ളത്. രാജ്യത്തെ സിവിൽ വ്യോമയാന മന്ത്രാലയമാണ് ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട ലൈസൻസ് കൈകാര്യം ചെയ്യുന്നത്.