Pakistan imitates India: വീണ്ടും പാകിസ്ഥാന്റെ കോപ്പിയടി; വിദേശത്തേക്ക് പ്രതിനിധി സംഘങ്ങളെ അയയ്ക്കും
Pakistan Plans To Send Delegation: പാക് എംപി ബിലാവൽ ഭൂട്ടോ സർദാരി സൂചന നല്‍കി. പ്രതിനിധി സംഘത്തെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ സമീപിച്ചതായി ബിലാവൽ ഭൂട്ടോ പറഞ്ഞു
ഇന്ത്യന്‍ നീക്കങ്ങള്‍ ‘കോപ്പിയടിച്ച്’ വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധിസംഘത്തെ അയയ്ക്കാനൊരുങ്ങി പാകിസ്ഥാന്‍. സമീപകാല വിഷയങ്ങളില്‍ പാക് വാദങ്ങള്‍ വിദേശരാജ്യങ്ങളിലെത്തി ന്യായീകരിക്കാനാണ് ലക്ഷ്യം. ഭീകരതയ്ക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ, പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ എന്നിവ വിവിധ വിദേശരാജ്യങ്ങളിലെത്തി വിശദീകരിക്കാന്‍ ഇന്ത്യ പ്രതിനിധി സംഘങ്ങളെ നിയോഗിച്ചിരുന്നു. ഈയാഴ്ച തന്നെ വിവിധ ഗ്രൂപ്പുകളിലായി പ്രതിനിധി സംഘം പുറപ്പെടും. ഇതേ മാതൃകയില്‍ പ്രതിനിധി സംഘങ്ങളെ അയയ്ക്കാനാണ് പാകിസ്ഥാന്റെ നീക്കവും.
ഇക്കാര്യം പാകിസ്ഥാന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇതുസംബന്ധിച്ച് പാക് എംപി ബിലാവൽ ഭൂട്ടോ സർദാരി സൂചന നല്‍കി. പ്രതിനിധി സംഘത്തെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ സമീപിച്ചതായി ബിലാവൽ ഭൂട്ടോ പറഞ്ഞു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ സമീപിച്ചു. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പാകിസ്ഥാനെ സേവിക്കാൻ പ്രതിജ്ഞാബദ്ധനായിരിക്കുന്നതിലും അഭിമാനമുണ്ടെന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.




വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളെയാണ് ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. ശശി തരൂർ, രവിശങ്കർ പ്രസാദ്, സഞ്ജയ് കുമാർ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി കരുണാനിധി, സുപ്രിയ സുലെ, ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ എന്നിവരാണ് വിവിധ പ്രതിനിധി സംഘങ്ങളെ അയയ്ക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ ചെയ്യുന്നതെല്ലാം കോപ്പിയടിക്കുന്ന രീതി പാകിസ്ഥാന്‍ ഇവിടെയും തുടരുകയാണ്. നേരത്തെ ഇന്ത്യന്‍ സൈന്യം നടത്തിയ വാര്‍ത്താ സമ്മേളനം പാകിസ്ഥാനും അതേപോലെ അനുകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപുര്‍ എയര്‍ ബേസ് സന്ദര്‍ശിച്ചതിന്റെ ചുവടുപിടിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവരുടെ മിലിട്ടറി സൈറ്റുകളിലുമെത്തി.