AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Uae Salary Rules June 2026: യുഎഇയിൽ വിപ്ലവകരമായ മാറ്റം; ശമ്പളം ഇനി എല്ലാ മാസവും ഒന്നാം തീയതി തന്നെ നൽകണം, നിയമം പ്രാബല്യത്തിൽ

UAE Enforces Strict New Wage Law: സുതാര്യതയും തൊഴിലാളികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാനുള്ള യുഎഇ സർക്കാരിന്റെ ദീർഘവീക്ഷണമാണ് പുതിയ നിയമത്തിലൂടെ വ്യക്തമാകുന്നത്. കണക്കുകൾ പ്രകാരം യുഎഇ തൊഴിൽ വിപണി അതിവേഗത്തിലാണ് വളരുന്നത്. 2024-ൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ എണ്ണം 6.06 ദശലക്ഷമായിരുന്നത് 2025-ൽ 7.26 ദശലക്ഷമായി ഉയർന്നു. 2025-ൽ മാത്രം 409 ബില്യൺ ദിർഹം മൂല്യം വരുന്ന 79.5 ദശലക്ഷത്തോളം ശമ്പള ഇടപാടുകളാണ് യുഎഇയിൽ നടന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Uae Salary Rules June 2026: യുഎഇയിൽ വിപ്ലവകരമായ മാറ്റം; ശമ്പളം ഇനി എല്ലാ മാസവും ഒന്നാം തീയതി തന്നെ നൽകണം, നിയമം പ്രാബല്യത്തിൽ
Uae Salary RuleImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 07 Jun 2026 | 09:07 AM

ദുബായ്: യുഎഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ജീവനക്കാർക്ക് വലിയ ആശ്വാസം പകരുന്ന പുതിയ ശമ്പള നിയമം പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) പുതിയ ഉത്തരവ് പ്രകാരം ജൂൺ ഒന്നു മുതൽ കമ്പനികൾ ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും കൃത്യസമയത്ത് തന്നെ വിതരണം ചെയ്യണം.

2026-ലെ മന്ത്രിതല പ്രമേയം നമ്പർ 340 അനുസരിച്ചാണ് ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്. നിയമം കർശനമാക്കിയതോടെ വേതന സംരക്ഷണ സംവിധാനം (WPS) വഴി ശമ്പളം നൽകുന്ന നടപടികളിൽ 151 ശതമാനത്തിലധികം വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

എന്താണ് പുതിയ മാറ്റം?

മുൻപ് നിലവിലിരുന്ന നിയമപ്രകാരം സ്വകാര്യ കമ്പനികൾക്ക് തൊട്ടടുത്ത മാസത്തെ പത്താം തീയതി വരെ ജീവനക്കാരുടെ ശമ്പളം നൽകാൻ നിയമപരമായ സമയമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ എല്ലാ മാസത്തിന്റെയും ഒന്നാം തീയതി തന്നെ കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിച്ചിരിക്കണം.

പ്രവാസികൾക്ക് വലിയ ആശ്വാസം

മാസത്തിന്റെ ആദ്യ ദിവസം തന്നെ ശമ്പളം ലഭിക്കുന്നത് യുഎഇയിലെ പ്രവാസി തൊഴിലാളികൾക്ക് വലിയ രീതിയിൽ സഹായകരമാകും. റൂം വാടകകൾ കൃത്യസമയത്ത് നൽകാനും, ബാങ്ക് ഇഎംഐകൾ മുടങ്ങാതെ അടയ്ക്കാനും, മാസാവസാനത്തെ കാത്തിരിപ്പില്ലാതെ നാട്ടിലെ കുടുംബങ്ങൾക്ക് ആദ്യ ദിവസം തന്നെ പണം അയക്കാനും ഇത് പ്രവാസികളെ സഹായിക്കും. വലിയ കോർപ്പറേറ്റ് കമ്പനികളെ ഈ മാറ്റം ബാധിച്ചിട്ടില്ലെങ്കിലും, കൃത്യസമയത്ത് ഫണ്ട് ലഭ്യമാക്കാൻ സാധിക്കാതെ വരുന്ന ചില ചെറുകിട-ഇടത്തരം കമ്പനികൾക്ക് പുതിയ സമയക്രമം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

Also Read – Indigo: 3 മാസത്തേക്ക് ആറ് റൂട്ടുകളിൽ സർവീസ് ഇല്ല; കടുത്ത തീരുമാനമെടുത്ത് ഇൻഡിഗ

നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയും പിഴയും

മാനവ വിഭവശേഷി മന്ത്രാലയവും യുഎഇ സെൻട്രൽ ബാങ്കും സംയുക്തമായാണ് വേതന സംരക്ഷണ സംവിധാനം വഴിയുള്ള ശമ്പള വിതരണം നിരീക്ഷിക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികളാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്.

  • ശമ്പളം വൈകിപ്പിക്കുന്ന ഓരോ ജീവനക്കാരന്റെ പേരിലും കമ്പനികൾക്ക് വൻ തുക പിഴ ചുമത്തും.
  • കൃത്യസമയത്ത് ശമ്പളം നൽകാത്ത കമ്പനികൾക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റുകൾ തടയും.
  • മന്ത്രാലയത്തിലെ കമ്പനിയുടെ ഫയലുകൾ പൂർണ്ണമായി ബ്ലോക്ക് ചെയ്യും. ഇതോടെ ലൈസൻസ് പുതുക്കലോ മറ്റ് സർക്കാർ ഇടപാടുകളോ നടത്താൻ കമ്പനികൾക്ക് സാധിക്കില്ല.
  • വീഴ്ചകൾ ആവർത്തിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കടുത്ത കോടതി നടപടികൾ സ്വീകരിക്കും.

യുഎഇ തൊഴിൽ വിപണിയിലെ വൻ വളർച്ച

സുതാര്യതയും തൊഴിലാളികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാനുള്ള യുഎഇ സർക്കാരിന്റെ ദീർഘവീക്ഷണമാണ് പുതിയ നിയമത്തിലൂടെ വ്യക്തമാകുന്നത്. കണക്കുകൾ പ്രകാരം യുഎഇ തൊഴിൽ വിപണി അതിവേഗത്തിലാണ് വളരുന്നത്. 2024-ൽ രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ എണ്ണം 6.06 ദശലക്ഷമായിരുന്നത് 2025-ൽ 7.26 ദശലക്ഷമായി ഉയർന്നു. 2025-ൽ മാത്രം 409 ബില്യൺ ദിർഹം മൂല്യം വരുന്ന 79.5 ദശലക്ഷത്തോളം ശമ്പള ഇടപാടുകളാണ് യുഎഇയിൽ നടന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

English Summary

The UAE has implemented a major labor reform mandating private sector employers to pay salaries on the first day of every month, shifting from the previous deadline of the tenth. Monitored closely via the Wage Protection System (WPS), this new regulation offers massive relief to expatriates for timely financial planning, while non-compliant companies face severe penalties, including heavy fines and blocked work permits.

Follow Us