AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Visa Changes 2026: വിസകള്‍ പലത്, കിട്ടാനെളുപ്പം; യുഎഇയിലെ പുതിയ നിയമങ്ങള്‍ അറിഞ്ഞില്ലേ?

UAE Sponsorship Regulations: വിദഗ്ധരായ സ്‌പെഷ്യലിസ്റ്റുകള്‍, കണ്ടന്റ് ക്രിയേറ്റേഴ്‌സ്, സംസ്‌കാരിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍, വിനോദസഞ്ചാരികള്‍ എന്നിവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനായി നാല് പുതിയ വിസ വിഭാഗങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

UAE Visa Changes 2026: വിസകള്‍ പലത്, കിട്ടാനെളുപ്പം; യുഎഇയിലെ പുതിയ നിയമങ്ങള്‍ അറിഞ്ഞില്ലേ?
യുഎഇ Image Credit source: Maremagnum/Getty Images
Shiji M K
Shiji M K | Published: 07 Jan 2026 | 06:10 PM

അബുദബി: വിസ നിയമങ്ങളില്‍ ഒട്ടേറെ ഭേദഗതികളാണ് യുഎഇ വരുത്തിയിരിക്കുന്നത്. വിസ, ഇമിഗ്രേഷന്‍ സംവിധാനങ്ങളില്‍ നിരവധി മാറ്റങ്ങളുമായാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 2026ലേക്ക് പ്രവേശിച്ചത്. മികവാര്‍ന്ന വിസ നിയമങ്ങള്‍ മുതല്‍ കര്‍ശനമായ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ വരെ യുഎഇ 2026 ജനുവരി 1 മുതല്‍ നടപ്പാക്കുന്നു. രണ്ട് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

വിദഗ്ധരായ സ്‌പെഷ്യലിസ്റ്റുകള്‍, കണ്ടന്റ് ക്രിയേറ്റേഴ്‌സ്, സംസ്‌കാരിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍, വിനോദസഞ്ചാരികള്‍ എന്നിവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനായി നാല് പുതിയ വിസ വിഭാഗങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

എഐ സ്‌പെഷ്യലിസ്റ്റ് വിസ- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രാവീണ്യം നേടിയ ആളുകള്‍ക്ക് യുഎഇ ഹോസ്റ്റ് സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കും.

വിനോദം- കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങിയ ആളുകളെ ലക്ഷ്യം വെച്ചുതാണ് ഈ വിസ.

ഇവന്റ് വിസ- കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, സ്‌പോര്‍ട്‌സ്, സാംസ്‌കാരിക അല്ലെങ്കില്‍ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയ്ക്കായി വരുന്നവര്‍ക്കായുള്ള വിസ.

Also Read: Saudi Airlines: പ്രവാസികളേ സന്തോഷിക്കാന്‍ വകയുണ്ട്; റിയാദ്-കോഴിക്കോട് വിമാനമെത്തുന്നു

മാരിടൈം ടൂറിസം- ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന വിസയാണ് ഇത്. ക്രൂയിസ് കപ്പലുകളിലും ബോട്ടുകളിലും എത്തുന്നവര്‍ക്കാണ് ഇത് ലഭിക്കുക.

സ്‌പോണ്‍സര്‍ഷിപ്പ്

വിസ മാറ്റങ്ങള്‍ക്ക് പുറമെ സ്‌പോണ്‍സര്‍ഷിപ്പിലും മാറ്റമുണ്ട്. അടുത്ത കുടുംബാംഗങ്ങളെ അതായത്, ഭാര്യ, കുട്ടികള്‍ തുടങ്ങിയവരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ഇനി മുതല്‍ പ്രതിമാസം 4,000 ദിര്‍ഹം ശമ്പളം വേണം. സഹോദരങ്ങള്‍, മാതാപിതാക്കള്‍ക്ക് എന്നിവര്‍ക്കായി 8,000 ദിര്‍ഹവും, ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ 15,000 ദിര്‍ഹവും ശമ്പളം വേണം.