AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ലണ്ടനില്‍ നിന്ന് 2,000 കിലോമീറ്റർ റഷ്യയിലേക്ക് പറന്ന വവ്വാല്‍, ഒളിമ്പിക് ബാറ്റിൻ്റെ കഥ

ലണ്ടനിൽ നിന്ന് റഷ്യയിലേക്ക് ഏകദേശം 1,254 മൈൽ (2,000 കിലോമീറ്റർ) ആണ് വെറും 8 ഗ്രാം മാത്രം ഭാരമുള്ളൊരു കുഞ്ഞൻ വവ്വാൽ യാത്ര ചെയ്തത്

Viral News: ലണ്ടനില്‍ നിന്ന് 2,000 കിലോമീറ്റർ റഷ്യയിലേക്ക് പറന്ന വവ്വാല്‍, ഒളിമ്പിക് ബാറ്റിൻ്റെ കഥ
OLYMPIC-BAT
arun-nair
Arun Nair | Published: 03 Jun 2024 12:32 PM

ഇതൊരു പഴയ കഥയാണ്, കുറഞ്ഞത് മൂന്ന് വർഷം മുൻപെങ്കിലും പിറന്ന അസാധ്യമായൊരു റെക്കോർഡിൻ്റെ കഥ.  ഒരു വവ്വാൽ ലണ്ടനിൽ നിന്നും റഷ്യ വരെ ഏകദേശം 2,000 കിലോമീറ്റർ യാത്ര ചെയ്ത് ഒളിമ്പിക് പട്ടം നേടി. ഇതിലെന്താണിത്ര കാര്യമെന്ന് തോന്നുണ്ടോ? ഇതൊരു അസാധാരണ കാര്യമാണ്. ശരാശരി വവ്വാലുകൾ പ്രതിദിനം 30 കി.മീ വരെയാണ് പറക്കുന്നത്. വ്യത്യസ്ത ഇനങ്ങളാണെങ്കിൽ അവയും പരമാവധി 60 കി.മീ മാത്രമാണ് പറക്കുന്ന ദൂരം.

എന്നാൽ ലണ്ടനിൽ നിന്ന് റഷ്യയിലേക്ക് ഏകദേശം 1,254 മൈൽ (2,000 കിലോമീറ്റർ) ആണ് വെറും 8 ഗ്രാം മാത്രം ഭാരമുള്ളൊരു കുഞ്ഞൻ വവ്വാൽ യാത്ര ചെയ്തത്. ആഗോളതലത്തിൽ അറിയപ്പെടുന്ന വവ്വാലുകളുടെ ഏറ്റവും ദൈർഘ്യമേറിയ യാത്രകളിലൊന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

ALSO READ: Avian influenza: പക്ഷിപ്പനിക്കെതിരേ ‌വാക്സിൻ വികസിപ്പിക്കാനൊരുങ്ങി ​ഗവേഷകർ

എങ്ങനെ ഇതിനെ കണ്ടെത്തിയെന്നാണ് ഇനി പരിശോധിക്കുന്നത്. റഷ്യൻ നിവാസിയായ സ്വെറ്റ്‌ലാന ലാപിനയാണ് റഷ്യയിലെ മൊൽഗിനോ എന്ന ചെറിയ ഗ്രാമത്തിൽ വവ്വാലിനെ ആദ്യം കണ്ടത്. നത്തൂസിയസ് പിപ്പിസ്ട്രെല്ലെ എന്ന വിഭാഗത്തിലെ എന്ന പെൺ വൗവ്വാലായിരുന്നു ഇത്.

മനുഷ്യൻറെ കൈയ്യുടെ തള്ളവിരലിൻ്റെ അത്രയും മാത്രമായിരുന്നു ഇതിൻ്റെ വലുപ്പം. വവ്വാലിൻ്റെ ചിറകിൽ ലണ്ടൻ മൃഗശാലയിലെ വളയം അടയാളപ്പെടുത്തിയതാണ്. ഇത് എത്തിയത് ലണ്ടനിൽ നിന്നാണെന്നത് വ്യക്തമാകാൻ കാരണം.

ബ്രിട്ടനിലെ 17 ബ്രീഡിംഗ് വവ്വാലുകളിൽ 1 ഇനമാണ് നത്തൂസിയസ് പിപ്പിസ്ട്രെല്ല. ഇവയുടെ തലയും ശരീരവും കൂടി ആകെ 46-55 മില്ലീമീറ്ററും ചിറകുകൾക്ക് 220-250 മില്ലീമീറ്ററുമാണ് വലുപ്പം. ദേശാടനം ചെയ്യുന്ന വിഭാഗത്തിലുള്ളവയാണ് ഇവ.

എങ്കിലും ഇത്രയും ദൂരം പറന്ന വവ്വാലിൻ്റെ യാത്ര ഇപ്പോഴും ഗവേഷകർക്ക് പോലും അതിശയകരമായ ഒന്നാണ്. 2000 കിലോമീറ്റർ പറന്നെത്തിയിട്ടും വിധി നത്തൂസിയസ് പിപ്പിസ്ട്രെല്ലക്ക് മറ്റൊന്നായിരുന്നു.

പ്സ്കോവ് മേഖലയിലെ മോൾഗിനോ ഗ്രാമത്തിൽ ഒരു പൂച്ച വവ്വാലിനെ ആക്രമിച്ചെങ്കിലും പുനരധിവാസ കേന്ദ്രത്തിൽ വെച്ച് മരിക്കുകയായിരുന്നു എന്ന് അന്തർദേശിയ മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും ഒളിമ്പിക് ബാറ്റിൻ്റെ കഥ ഇപ്പോഴും ദുരൂഹമായ ഒന്നായി തുടരുന്നു.