AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mysterious Village: ‘ഗു​രു’ ചിത്രത്തെ ഓർമ്മിക്കുന്ന ഒരു ​ഗ്രാമം…: മനുഷ്യർ മാത്രമല്ല ഇവിടെ മൃഗങ്ങളും അന്ധരാണ്

Mysterious Village ​in Mexico: അന്ധർ മാത്രം താമസിക്കുന്ന ലോകത്തിലെ ഏക ഗ്രാമം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

Mysterious Village: ‘ഗു​രു’ ചിത്രത്തെ ഓർമ്മിക്കുന്ന ഒരു ​ഗ്രാമം…: മനുഷ്യർ മാത്രമല്ല ഇവിടെ മൃഗങ്ങളും അന്ധരാണ്
neethu-vijayan
Neethu Vijayan | Published: 03 Jun 2024 14:05 PM

ലോകത്ത് നമ്മളിൽ പലരും അറിയാത്ത നിരവധി നിഗൂഢ സ്ഥലങ്ങളുണ്ട്. പേടിപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങൾ അതിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ഇവ തിരഞ്ഞുപോകുന്ന ചില മനുഷ്യരുമുണ്ട്. അത്തരത്തിൽ നി​ഗൂഢമായ മെക്സിക്കോയിലെ ഒരു ​ഗ്രാമത്തെപറ്റിയാണ് ഇവിടെ പറയുന്നത്.

മെക്സിക്കോയിലെ ടിൽറ്റ്പെക്ക് ഗ്രാമം അറിയപ്പെടുന്നത് അന്ധരുടെ ഗ്രാമം എന്നാണ്. ഈ ഗ്രാമത്തിൽ ജനിക്കുന്ന കുട്ടികൾ ആദ്യദിവസങ്ങളിൽ ആരോഗ്യവാന്മാരാണ്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരുടെ കാഴ്ചശക്തി നഷ്ടപ്പെടുന്നു. ഈ വിചിത്രമായ വസ്തുത കാരണം ഈ ഗ്രാമത്തെ പ്രജ്ഞചക്ഷു ഗ്രാമം (village of Prajnachakshu) എന്നും വിളിക്കുന്നു.

ALSO READ: ഒടുവിൽ കന്ദസാമിയും മരിച്ചു; പ്രേതഗ്രാമമായി മീനാക്ഷിപുരം

ഈ ഗ്രാമത്തിലെ മനുഷ്യർ മാത്രമല്ല മൃഗങ്ങളും അന്ധരാണ്. അന്ധർ മാത്രം താമസിക്കുന്ന ലോകത്തിലെ ഏക ഗ്രാമം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. നമ്മുടെ ലാലേട്ടൻ്റെ ​’ഗുരു’ എന്ന ചിത്രത്തിലെ പോലെയൊരു ​ഗ്രാമം. ഇതൊരു കഥയല്ല, വസ്തുതയാണ്. സപോട്ടെക് എന്ന ഗോത്രത്തിൽപ്പെട്ട ആളുകളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്.

കാരണം എന്താണ്?

ഈ ​ഗ്രാമത്തിലെ മനുഷ്യർ മുതൽ മൃ​ഗങ്ങൾ വരെ അന്ധരായതിന് പിന്നിൽ ഒരു കാരണമുണ്ട്. ഒരുതരം വിഷമുള്ള ഈച്ചകൾ ഈ ഗ്രാമത്തിൽ ധാരാളമായി കാണപ്പെടുന്നതായി വിദഗ്ധർ പറയുന്നു. ഈ വിഷമുള്ള ഈച്ച ഒരു കുട്ടിയെ കടിച്ചാൽ അവൻ അന്ധനായി മാറുന്നു.

മെക്സിക്കൻ സർക്കാർ ഈ ഗ്രാമത്തിൻ്റെ അവസ്ഥയറിഞ്ഞ് സഹായിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതേ ​ഗ്രാമത്തെപ്പോലെയുള്ള അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യമല്ലാത്തതിനാൽ സപോട്ടെക് ​ഗോത്രക്കാരായ ഇവർ ഈ ഗ്രാമം ഒഴികെ മറ്റൊരിടത്തേക്കും കുടിയേറാൻ താല്പര്യപ്പെട്ടില്ല എന്നതാണ് സത്യം.