H-1B Visa Fee: ട്രംപിന് വമ്പൻ പണി! H-1B വിസ ഫീസ് വർധന നിയമവിരുദ്ധം; വിധി പുറത്ത്

Donald Trump H-1B Visa Fee: വിദേശ തൊഴിലാളികളുടെ വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഈടാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂട നീക്കത്തിന് ഫെഡറൽ അപ്പീൽ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറൽമാരായ 20 പേർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക വിധി. യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഏർപ്പെടുത്തിയ ഈ ഫീസ് തികച്ചും നിയമവിരുദ്ധമായ ഒരു നീക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

H-1B Visa Fee: ട്രംപിന് വമ്പൻ പണി! H-1B വിസ ഫീസ് വർധന നിയമവിരുദ്ധം; വിധി പുറത്ത്

Donald Trump

Published: 

25 Jul 2026 | 08:44 PM

വാഷിംങ്ടൺ: എച്ച്-1ബി (H-1B) വിസ നിയന്ത്രണങ്ങളിൽ ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി. വിദേശ തൊഴിലാളികളുടെ വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഈടാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂട നീക്കത്തിന് ഫെഡറൽ അപ്പീൽ കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഡെമോക്രാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറൽമാരായ 20 പേർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക വിധി. യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഏർപ്പെടുത്തിയ ഈ ഫീസ് തികച്ചും നിയമവിരുദ്ധമായ ഒരു നീക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് പ്രസിഡന്റുമാർ നിയമിച്ച മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ALSO READ: ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യക്കാരും സുരക്ഷിതർ

എന്താണ് എച്ച്-1ബി വിസ?

ഐടി മേഖലയടക്കം വൻകിട ടെക് കമ്പനികൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെ എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്-1ബി വിസകളെയാണ്. നിലവിൽ പ്രതിവർഷം 65,000 സാധാരണ വിസകളും, ഉന്നത ബിരുദധാരികൾക്കായി 20,000 അധിക വിസകളുമാണ് യുഎസ് ഭരണകൂടം അനുവദിക്കുന്നത്. മുമ്പ് 2,000 മുതൽ 5,000 ഡോളർ വരെ മാത്രം ഉണ്ടായിരുന്ന അപേക്ഷാ ഫീസാണ് കഴിഞ്ഞ സെപ്റ്റംബറിൽ ട്രംപിൻ്റെ ഒരൊറ്റ പ്രഖ്യാപനത്തിലൂടെ ഒരു ലക്ഷം ഡോളറായി കൂട്ടിയത്.

കുറഞ്ഞ വേതനത്തിൽ വിദേശികളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്നതായിരുന്നു ഇതിനെതിരെ ട്രംപ് മുന്നോട്ടുവച്ച ന്യായീകരണം. എന്നാൽ ഫീസ് വർദ്ധിപ്പിച്ചെങ്കിലും, സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലുള്ള വിദേശ വിദ്യാർത്ഥികൾക്ക് എച്ച്-1ബി വിസയിലേക്ക് മാറുമ്പോൾ ഈ ലക്ഷം ഡോളർ ഫീസ് ഇനത്തിൽ നൽകേണ്ടതില്ല. എന്നാൽ അമിത ഫീസ് പ്രഖ്യാപിച്ചതിന് ശേഷം വളരെ കുറച്ച് തൊഴിലുടമകൾ മാത്രമേ ഇതുവരെ ഈ തുക അടച്ചിട്ടുള്ളൂ.

എന്നാൽ എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട് തങ്ങൾ അധികാരപരിധി ലംഘിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു എന്നാണ് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്. വിസ ഫീ സംബന്ധിച്ച അപ്പീൽ കോടതിയുടെ വിധി തിരിച്ചടിയായ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം തോറ്റുകൊടുക്കാൻ മനസ്സില്ലാതെ ട്രംപ് ഭരണകൂടം വരും ദിവസങ്ങളിൽ കേസ് സുപ്രീം കോടതിയിലേക്ക് നീക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

എച്ച്-1ബി അപേക്ഷകൾക്ക് 1,00,000 ഡോളർ (ഏകദേശം 96 ലക്ഷത്തിലധികം രൂപ) അധിക ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യൻ അപേക്ഷകരിലും കമ്പനികളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. എന്നാൽ പ്രസിഡന്റിന് ഇത്തരം ഒരു തുക നികുതിയായി ചുമത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഫെഡറൽ കോടതി കഴിഞ്ഞ മാസം ഈ ഫീസ് നിർദ്ദേശം റദ്ദാക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അപ്പീൽ കോടതിയും വിധി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

English Summary:

US President Donald Trump’s administration received a jolt from a federal appeals court after judges rejected its bid to revive a one lakh dolar fee on new H-1B visas for highly skilled foreign workers.

Follow Us
Related Stories
ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യക്കാരും സുരക്ഷിതർ
അപേക്ഷകളിൽ ഈ പിഴവുകൾ ഉണ്ടോ? യു.എ.ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ
ഗൾഫിലുള്ളവർ ശ്രദ്ധിക്കുക: ‘അമേരിക്കൻ സൈനിക സാന്നിധ്യമുള്ളിടത്തുനിന്ന് 500 മീറ്ററെങ്കിലും അ‌കലം പാലിക്കണം’
കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ദുബായ് ഫാമിലി വിസിറ്റ് വിസയിൽ ബന്ധുക്കളെ എങ്ങനെ സ്പോൺസർ ചെയ്യാം? കാത്തിരിക്കുന്നത് 3000 ദിർഹം!
പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്: പാൻ കാർഡ് അസാധുവായോ? എൻ.ആർ.ഐ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ചിലപ്പോൾ പണികിട്ടും!
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി