US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും

Iran Launches Ballistic Missiles at US Forces in Middle East: ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി യുഎസ് സൈന്യം. ടെഹ്റാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടെയാണ് ഇറാന്‍ മിസൈലാക്രമണത്തിന് ശ്രമിച്ചത്.

US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും

ഡൊണാൾഡ് ട്രംപും മോജ്തബ ഖമേനിയും

Published: 

29 Jul 2026 | 06:13 AM

വാഷിംഗ്ടൺ: ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ പ്രതിരോധിച്ചതായി യുഎസ് സൈന്യം. ടെഹ്റാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ വീണ്ടും ആരംഭിക്കുന്നതിനായി പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടെയാണ് ഇറാന്‍ മിസൈലാക്രമണത്തിന് ശ്രമിച്ചത്. എല്ലാ മിസൈലുകളും ‘വിജയകരമായി പ്രതിരോധിച്ചു’ എന്ന് യുഎസ്‌ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനുമായി സൗഹൃദപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. നല്ലൊരു തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത്.

“ഇന്ന് വൈകുന്നേരം 5:45-ന് (ET) മിഡിൽ ഈസ്റ്റിൽ യുഎസ് സേനയ്ക്ക് നേരെ പെട്ടെന്നുള്ള ആക്രമണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നിരവധി ബാലസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു” എന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വീറ്റ്‌:

ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ആക്രമണങ്ങള്‍ പുനഃരാരംഭിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുഎസുമായി ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. അതിനിടെ, ജോർദാനിലെ യുഎസ് താവളത്തിന് നേരെ ഇറാൻ ബാലസ്റ്റിക് മിസൈലുകൾ തൊടുത്തതായും അവ പ്രതിരോധിച്ചതായും ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെയാണ് സംഘര്‍ഷം കനത്തത്‌. ഇതിന് മറുപടിയായി ഇറാൻ, ഇസ്രായേലിനും യുഎസ് താവളങ്ങൾ സ്ഥിതിചെയ്യുന്ന ഗൾഫ് രാജ്യങ്ങൾക്കും നേരെ തിരിച്ചടിക്കുകയായിരുന്നു.

Also Read: Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം

ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച

അതേസമയം, വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. തങ്ങൾ തമ്മിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച സംഭാഷണങ്ങളിൽ ഒന്നാണിതെന്നാണ്‌ നെതന്യാഹു കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.

ഇറാന്‍ അണുവായുധങ്ങള്‍ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്ന പൊതുവായ ലക്ഷ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും നെതന്യാഹു പറഞ്ഞു. അടച്ചിട്ട മുറിയിലെ ഈ ചർച്ചകൾ ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നു. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. വ്യോമ പ്രതിരോധത്തെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും തങ്ങൾ സംസാരിച്ചതായി സെലെൻസ്‌കി പറഞ്ഞു.

ബാലസ്റ്റിക് മിസൈലാക്രമണം

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചൊവ്വാഴ്ച ചെങ്കടലിൽ വെച്ച് ‘എൻസിസി ഗസൽ’ എന്ന സൗദി എണ്ണക്കപ്പലിന് നേരെ ബാലസ്റ്റിക് മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌. തങ്ങൾ പ്രഖ്യാപിച്ച സൗദി തുറമുഖങ്ങളുടെ ഉപരോധം ലംഘിച്ചതിനാണ് ആക്രമണമെന്നാണ് ഹൂതി വിമതർ വ്യക്തമാക്കിയത്.

ഹൂതികളുടെ ഈ അവകാശവാദത്തോട് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കിഴക്കൻ മേഖലയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ പ്രതിരോധിച്ചതായി സൗദി അറിയിച്ചു.

English Summary

US forces successfully intercepted multiple Iranian ballistic missiles launched at Middle East bases. The surprise Iranian attack marks the first major flareup after a brief lull in hostilities. President Trump met with Prime Minister Netanyahu at the White House to coordinate on Iran’s nuclear threat.

Loading...
Unable to load recommendations.
Follow Us
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ