AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US Flu: പകർച്ചവ്യാധി ഭീതിയിൽ യുഎസ്; രോഗം ബാധിച്ചത് 24 ദശലക്ഷം പേർക്ക്, മരണം 13,000

US Seasonal Virus Outbreak: രാജ്യത്തെ തെക്ക്, തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് പകർവ്യാധിയുടെ എണ്ണം രൂക്ഷമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ, സ്ഥിതി രൂക്ഷമാണ്. എന്നാൽ കഴിഞ്ഞുപോയ വർഷങ്ങളെ അപേക്ഷിച്ച് സ്ഥിതി അത്ര ​ഗുരുതരമല്ലെന്നാണ് റോച്ചസ്റ്റർ മെഡിക്കൽ സെന്ററിലെ പീഡിയാട്രിക് എമർജൻസി മെഡിസിൻ ഡോക്ടറായ ഡോ. എലിസബത്ത് മുറെ പറയുന്നത്.

US Flu: പകർച്ചവ്യാധി ഭീതിയിൽ യുഎസ്; രോഗം ബാധിച്ചത് 24 ദശലക്ഷം പേർക്ക്, മരണം 13,000
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Updated On: 08 Feb 2025 08:06 AM

കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും മോശമായ ശൈത്യകാലത്തിലൂടെയാണ് യുഎസ് കടന്നുപോകുന്നത്. രാജ്യത്ത് സീസണൽ രോ​ഗം ബാധിച്ച് എത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. പനിക്ക് സമാനമായ ലക്ഷണങ്ങളുമായാണ് മിക്ക ആളുകളും ആശുപത്രി സന്ദർശിക്കുന്നത്. ഇവരുടെ എണ്ണം 2009-2010ലെ എണ്ണത്തേക്കാൾ കൂടുതലാണെന്നും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.

അതേസമയം രാജ്യത്ത് ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും സിഡിസി കണക്കുകളും പരിശോധിക്കുമ്പോൾ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്. എന്നാൽ ഇപ്പോൾ യുഎസിൽ പടർന്നുപിടിക്കുന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ആർ‌എസ്‌വി എന്ന രോ​ഗമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് ആളുകളിൽ കൂടുതലായും കണ്ടുവരുന്നത്.

ഇത്തവണത്തെ ശൈത്യകാലത്ത് ഇതുവരെ, കുറഞ്ഞത് 24 ദശലക്ഷം പേർക്ക് ഇത്തരം പനി ബാധിച്ചതായും 310,000 പേർ ആശുപത്രിയിൽ പ്രവേശിച്ചതായും സിഡിസി കണക്കുകൾ വ്യക്തമാക്കുന്നു. 13,000 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 57 കുട്ടികളും ഉൾപ്പെടുന്നു. സാധാരണയായി ഫെബ്രുവരിയിലാണ് യുഎസിൽ പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത്.

രാജ്യത്തെ തെക്ക്, തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് പകർവ്യാധിയുടെ എണ്ണം രൂക്ഷമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ, സ്ഥിതി രൂക്ഷമാണ്. എന്നാൽ കഴിഞ്ഞുപോയ വർഷങ്ങളെ അപേക്ഷിച്ച് സ്ഥിതി അത്ര ​ഗുരുതരമല്ലെന്നാണ് റോച്ചസ്റ്റർ മെഡിക്കൽ സെന്ററിലെ പീഡിയാട്രിക് എമർജൻസി മെഡിസിൻ ഡോക്ടറായ ഡോ. എലിസബത്ത് മുറെ പറയുന്നത്.

ആറ് മാസം പ്രായമായ കുഞ്ഞുങ്ങൾ മുതൽ അതിൽ കൂടുതലുള്ള എല്ലാ പൗരന്മാർക്കും വാർഷിക ഫ്ലൂ വാക്സിനേഷൻ സ്വീകരികണമെന്ന് യുഎസ് ആരോഗ്യ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യുന്നു. കഴിഞ്ഞ ശൈത്യകാലത്തെപ്പോലെ തന്നെ, ഈ ശൈത്യകാലത്തും മുതിർന്നവരിൽ ഏകദേശം 44 ശതമാനം പേർക്ക് ഇതുവരെ വാക്സിനേഷൻ ലഭിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണം വളരെ കുറവാണ്. ഈ ശൈത്യകാലത്ത് ഏകദേശം 45 ശതമാനം കുട്ടികൾക്ക് മാത്രമാണ് വാക്സിനേഷൻ ലഭിച്ചത്.

സീസണൽ വൈറസുകളുടെ വ്യാപനം ഒഴിവാക്കാൻ, കണ്ണുകൾ, മൂക്ക്, വായ എന്നിവയിൽ നേരിട്ടുള്ള സ്പർശനം ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറയുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കുക, രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക എന്നിവയും ആരോ​ഗ്യ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.