Israel-Iran Conflict: ഗള്‍ഫ് മലയാളികളേ ജാഗ്രത തുടരൂ, കീഴടങ്ങില്ലെന്ന് ഇറാന്‍; കനത്ത ആക്രമണം

Gulf Tensions Surge in US–Israel–Iran Conflict: രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ വെച്ച് എട്ട് ഡ്രോണുകള്‍ നിര്‍വീര്യമാക്കിയെന്നും ആറെണ്ണം റിയാദിന് കിഴക്ക് വെച്ച് തടഞ്ഞുവെന്നുമാണ് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

Israel-Iran Conflict: ഗള്‍ഫ് മലയാളികളേ ജാഗ്രത തുടരൂ, കീഴടങ്ങില്ലെന്ന് ഇറാന്‍; കനത്ത ആക്രമണം

ദുബായില്‍ നിന്നുള്ള ദൃശ്യം

Published: 

08 Mar 2026 | 06:35 AM

ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങളില്ലെന്ന് ഉറപ്പിച്ച് ഇറാന്‍. ഗള്‍ഫ് രാജ്യങ്ങളിലുനീളം ഇറാന്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടക്കുകയാണ്. വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച 14 ഡ്രോണുകള്‍ സൗദി അറേബ്യ തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ വെച്ച് എട്ട് ഡ്രോണുകള്‍ നിര്‍വീര്യമാക്കിയെന്നും ആറെണ്ണം റിയാദിന് കിഴക്ക് വെച്ച് തടഞ്ഞുവെന്നുമാണ് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് ലക്ഷ്യംവെച്ച് ആക്രമിക്കുന്നതായും വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ ഡ്രോണുകള്‍ക്കെതിരെ തങ്ങള്‍ പ്രതികരണം ശക്തമാക്കിയിട്ടുണ്ടെന്നും കുവൈറ്റ് മന്ത്രാലയവും പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, കുതിച്ചെത്തിയ ഇറാനിയന്‍ ഡ്രോണ്‍ നിര്‍വീര്യമാക്കിയപ്പോള്‍ ദുബായ് മറീനയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരിക്കില്ലെന്നും ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

Also Read: Iran-Israel Tension: ‘അയാം ദി സോറി അളിയാ’! അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന് ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്‌

അതേസമയം, കഴിഞ്ഞ ദിവസം തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ 20 ലധികം നഗരങ്ങളെയും ഗ്രാമങ്ങളെയും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ