Donald Trump: യുദ്ധ വിമാനങ്ങളും, കപ്പലുകളും കളത്തിലേക്ക്; ഇറാനെതിരെ യുഎസ് യുദ്ധത്തിന് തയാറെടുക്കുന്നു

US Iran War Preparations: ഇറാനെ ലക്ഷ്യം വെച്ച് പോകുന്ന ധാരാളം കപ്പലുകള്‍ തങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ല, ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങള്‍ അവയെ വളരെ സൂക്ഷ്മമായ നിരീക്ഷിക്കുന്നുണ്ട്.

Donald Trump: യുദ്ധ വിമാനങ്ങളും, കപ്പലുകളും കളത്തിലേക്ക്; ഇറാനെതിരെ യുഎസ് യുദ്ധത്തിന് തയാറെടുക്കുന്നു

യുഎസ് യുദ്ധവിമാനം

Published: 

24 Jan 2026 | 06:42 AM

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനായി യുഎസ് ഇറാനില്‍ സൈനിക നടപടി സ്വീകരിക്കുമെന്നാണ് വിവരം. 24 മണിക്കൂറിനുള്ളില്‍ ട്രംപ് സൈനിക നടപടി ആരംഭിച്ചേക്കാനാണ് സാധ്യത. അമേരിക്കയുടെ യുദ്ധവിമാനവാഹിനി കപ്പലായ അര്‍മാഡ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായും ട്രംപ് വ്യക്തമാക്കി.

ഇറാനെ ലക്ഷ്യം വെച്ച് പോകുന്ന ധാരാളം കപ്പലുകള്‍ തങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ല, ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങള്‍ അവയെ വളരെ സൂക്ഷ്മമായ നിരീക്ഷിക്കുന്നുണ്ട്. ഇറാനില്‍ അവയൊന്നും ഉപയോഗിക്കേണ്ടതായി വരില്ലായിരിക്കും, ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിച്ച് മടങ്ങവെ ട്രംപ് പറഞ്ഞു.

യുഎസിന്റെ എബ്രഹാം ലിങ്കണ്‍ എന്ന യുദ്ധവിമാനവാഹിനി കപ്പലും നിരവധി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലേക്ക് എത്തും. മേഖലയില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാനാണ് നീക്കമെന്നും ട്രംപ് അറിയിച്ചു.

Also Read: Russia-US-Ukraine Trilateral: യുഎസും, റഷ്യയും, യുക്രൈനും ഒരുമിച്ച് ചര്‍ച്ചയ്ക്ക്; ത്രികക്ഷി യോഗം ഇന്ന് മുതല്‍ യുഎഇയില്‍

യുഎസിന്റെ എഫ് 15ഇ സ്‌ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനങ്ങള്‍ ഇതിനോടകം തന്നെ മേഖലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സൈനിക വിമാനത്താവളത്തില്‍ ഇവ എത്തിച്ചേരുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടിരുന്നു. ഖത്തര്‍, ഇസ്രായേല്‍ എന്നിവയ്ക്ക് സമീപമായാണ് യുഎസിന്റെ കപ്പല്‍ വിന്യാസം. അതിനിടെ. ദോഹയുടെ ആവശ്യപ്രകാരം 12 സ്‌ക്വാഡ്രണില്‍ നിന്ന് ആര്‍എഎഫ് യൂറോഫൈറ്റര്‍ ടൈഫൂണ്‍ ജെറ്റുകള്‍ യുകെ ഖത്തറിലേക്ക് അയക്കും.

അതേസമയം, യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി പുറത്തുവിടുന്ന വിവരപ്രകാരം ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ 5,002 പേര്‍ മരിച്ചു. ഇതില്‍ 4,716 പ്രതിഷേധക്കാരും, 203 പോലീസുകാരും, 43 കുട്ടികളും, 40 സാധാരണക്കാരും ഉള്‍പ്പെടുന്നു.

Related Stories
Sheikh Hasina: അയാള്‍ ‘കൊലയാളി ഫാസിസ്റ്റ്’; ബംഗ്ലാദേശ് മരണത്തിന്റെ താഴ്‌വരയായി; യൂനുസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന
എഐ മേഖലയില്‍ ഇന്ത്യ അത്ഭുതം; പ്രശംസിച്ച് ഐഎംഎഫ് മേധാവി
Russia-US-Ukraine Trilateral: യുഎസും, റഷ്യയും, യുക്രൈനും ഒരുമിച്ച് ചര്‍ച്ചയ്ക്ക്; ത്രികക്ഷി യോഗം ഇന്ന് മുതല്‍ യുഎഇയില്‍
Board Of Peace: ട്രംപിന്റെ സമാധാന ബോര്‍ഡില്‍ പാകിസ്ഥാനും; ക്ഷണം സ്വീകരിക്കാതെ ഇന്ത്യ
India-US trade deal: മോദി നല്ല മനുഷ്യന്‍; ഇന്ത്യയുമായി മികച്ച വ്യാപാര കരാര്‍ ഉണ്ടാകും; ട്രംപിന് ശുഭാപ്തിവിശ്വാസം
Iran Protest: കൊടുംതണുപ്പില്‍ വിവസ്ത്രരാക്കും, അജ്ഞാത വസ്തുക്കള്‍ കുത്തിവയ്ക്കും? തടവുകാരോട് ഇറാന്‍ ചെയ്യുന്നത്‌
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം