US – Iran Conflict: അമേരിക്കൻ ഹെലികോപ്റ്റർ തകർത്ത് ഇറാൻ, പ്രത്യാക്രമണം ആരംഭിച്ച് യുഎസ്
US Strikes Iran: യുഎസിന്റെ ആധുനി അപ്പാച്ചെ ഹെലികോപ്റ്റർ ആണ് തകർന്നത്. പൈലറ്റുമാരെ ഡ്രോൺ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയതിന് പിന്നാലെ പ്രത്യാക്രമണം നടത്തുമെന്ന് ട്രംപ് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. പൈലറ്റുമാർ സുരക്ഷിതരാണെന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മറുപടി നൽകുമെന്ന് യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചിരുന്നു.
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന സമീപം അമേരിക്കൻ ഹെലികോപ്റ്റർ തകർന്ന് വീണതിന് പിന്നാലെ ഇറാനെതിരെ ആക്രമണം ആരംഭിച്ച് അമേരിക്ക. ഹെലികോപ്റ്റർ തകർത്തത് ഇറാനാണെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇറാനെതിരെ ആരോപണം ഉന്നയിച്ചത്.
യുഎസിന്റെ ആധുനി അപ്പാച്ചെ ഹെലികോപ്റ്റർ ആണ് തകർന്നത്. പൈലറ്റുമാരെ ഡ്രോൺ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയതിന് പിന്നാലെ പ്രത്യാക്രമണം നടത്തുമെന്ന് ട്രംപ് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. പൈലറ്റുമാർ സുരക്ഷിതരാണെന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അന്യായമായ പ്രകോപനത്തിന് ആനുപാതികമായ മറുപടി നൽകുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
ഇറാനെതിരെ പ്രത്യാക്രമണം
ഇറാനിൽ വിവിധയിടങ്ങളിലായി സ്ഫോടനങ്ങൾ നടത്തി യു.എസ്. സിറിക്, മിനാബ് എന്നിവയുൾപ്പെടെ ഹോർമോസ്ഗാൻ പ്രവിശ്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോള എണ്ണവിപണിയും സാമ്പത്തിക മേഖലയും പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇറാന്റെയും അമേരിക്കയുടെയും പുതിയ സൈനിക നീക്കം.
ആരോപണങ്ങൾ തള്ളി ഇറാൻ
യുഎസിന്റെ ആധുനിക അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തത് തങ്ങളല്ലെന്ന് ഇറാന്റെ ഔദ്യോഗിക പ്രതികരണം. പ്രദേശത്തെ സംഘർഷാവസ്ഥ കാരണം ഇത്തരം സംഭവങ്ങൾ ഉണ്ടായേക്കാമെന്നും ഇറാൻ അറിയിച്ചു. അതേസമയം, ഇറാനെതിരെ യുഎസ് ആക്രമണം ശക്തമാവുകയാണ്. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ദ്വീപിൽ സ്ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെടിവച്ചിട്ടത് ഞങ്ങളുടെ അത്യാധുനിക ഹെലികോപ്റ്ററുകളിലൊന്നാണെന്നും ഒറ്റ രാത്രി കൊണ്ട് ഇറാന് മറുപടി നൽകും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, യുഎസിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ഇന്ത്യക്കാരോട് രാജ്യം വിടാൻ എംബസി നിർദേശം
ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിച്ചു. ജൂൺ എട്ടിനാണ് ഇത്തരത്തിൽ അതീവ ജാഗ്രത നിർദേശം നൽകിയത്. പശ്ചിമേഷ്യൻ മേഖലയിൽ വൻ സൈനിക നീക്കങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു എംബസിയുടെ നിർദേശം.
കഴിഞ്ഞ ദിവസങ്ങളിൽ, ഇറാൻ്റെ ഇന്ധന ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുകയും ഇതിന് മറുപടിയായി, ഇറാൻ ഇസ്രയേലിലെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുകയും ചെയ്തിരുന്നു. ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടത്തിയ ആദ്യത്തെ ആക്രമണമായിരുന്നു ഇത്.
English Summary:
United States launched military strikes on Iran after a U.S. Army Apache helicopter was brought down near the Strait of Hormuz, an incident that President Donald Trump blamed on Iran. Following the U.S strikes, explosions were reported in Iran’s Hormozgan province