AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: മനുഷ്യന്മാര്‍ അടിപൊളിയല്ലേ! എന്നാല്‍ നമ്മളേക്കാള്‍ സ്‌നേഹമുള്ളവരുമുണ്ട് ഈ ലോകത്ത്‌

Viral Video of Gorilla: അദ്ദേഹം സ്‌നേഹത്തോടെ കുടിവെള്ളം നല്‍കി ഗൊറില്ലയെ ആശ്വാസിപ്പിക്കുകയായിരുന്നു. അദ്ദേഹം തന്റെ രണ്ടു കൈകളും കോര്‍ത്തുപിടിച്ച് അടുത്തുള്ള വെള്ളച്ചാട്ടത്തില്‍ നിന്ന് കുടിവെള്ളം എടുത്ത് കൊണ്ടുവന്നാണ് ഗൊറില്ലയ്ക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ സ്‌നേഹം കണ്ടതോടെ ഗൊറില്ല അടുത്ത് വന്ന് നറ്റിയില്‍ മുട്ടി. ഈ കാഴ്ച കണ്ട് അമ്പരക്കുകയാണ് നെറ്റിസണ്‍സ്.

Viral Video: മനുഷ്യന്മാര്‍ അടിപൊളിയല്ലേ! എന്നാല്‍ നമ്മളേക്കാള്‍ സ്‌നേഹമുള്ളവരുമുണ്ട് ഈ ലോകത്ത്‌
വൈറലായ ദൃശ്യങ്ങള്‍ Image Credit source: X
Shiji M K
Shiji M K | Published: 27 Mar 2025 | 07:41 PM

ചില മൃഗങ്ങള്‍ മനുഷ്യരെപ്പോലെയാണ് പെരുമാറുന്നത്. ഗോറില്ലകളാണ് അക്കൂട്ടത്തില്‍ മുന്നില്‍. അവര്‍ പലപ്പോഴും മനുഷ്യരെപ്പോലെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. മനുഷ്യന്മാരെ അനുകരിക്കുന്ന മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറില്ലെ. മൃഗങ്ങളുടെ വീഡിയോകള്‍ക്ക് പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇത്തരത്തിലുള്ള വീഡിയോയാണ്. ഗൊറില്ലയ്ക്ക് വെള്ളം കൊടുക്കുകയാണ് ഒരു സഞ്ചാരി. വെള്ളം നല്‍കിയതിലുള്ള സ്‌നേഹം ഗൊറില്ല അദ്ദേഹത്തോട് പ്രകടിപ്പിക്കുന്നുമുണ്ട്.

വൈറലായ വീഡിയോ

വളരെ സ്‌നേഹത്തോടെ ഗൊറില്ലയ്ക്ക് വെള്ളം നല്‍കുന്ന ആ മനുഷ്യന്റെ കാഴ്ച എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്തുള്ള വെള്ളക്കെട്ടില്‍ നിന്നും തന്റെ രണ്ട് കൈകളും ചേര്‍ത്ത് പിടിച്ചാണ് അദ്ദേഹം ഗൊറില്ലയ്ക്കായി വെള്ളം കോരിയെടുക്കുന്നത്. ശേഷം അത് ഗൊറില്ലയ്ക്ക് നല്‍കുകയും ചെയ്യുന്നു. ഗൊറില്ല വെള്ളം കുടിക്കുന്നതിനിടയില്‍ അദ്ദേഹം അതിന്റെ തലയോട് തന്റെ നെറ്റി മുട്ടിക്കുന്നത് കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുന്നു.

Also Read: Viral Video: ഡ്രോൺ ചതിച്ചാശാനേ…മാലയുമായി എത്തി, പിന്നാലെ തകർന്നും വീണു; വരന് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

നന്ദി സൂചകമായി ഗൊറില്ല ആ മനുഷ്യന്റെ കവിളില്‍ ചുംബിക്കുകയും സുഹൃത്തിനോടെന്ന പോലെ പെരുമാറുകയും ചെയ്തു. വീഡിയോ ഹൃദയഭേദകമാണെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. മൃഗങ്ങളോടുള്ള മനുഷ്യന്റെ സ്‌നേഹത്തെയും നെറ്റിസണ്‍സ് വാഴ്ത്തുന്നുണ്ട്.