Viral Video: മൈനസ് 40 ഡിഗ്രിയിൽ 55 വയസുകാരൻ്റെ പാരാഗ്ലൈഡിങ്; അതിസാഹസികമായ രക്ഷപ്പെടൽ: വൈറൽ വിഡിയോയിൽ ഒരു ട്വിസ്റ്റുണ്ട്
Peng Yujiang Paragliding Video Is AI Generated: അതികഠിനമായ കാലാവസ്ഥയിലുള്ള ചൈനീസ് പാരാഗ്ലൈഡറുടെ വൈറൽ വിഡിയോ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. എന്നാൽ, ഈ വിഡിയോയിൽ ഒരു ട്വിസ്റ്റുണ്ട്.

കഴിഞ്ഞ ദിവസമാണ് ഒരാൾ പാരാഗ്ലൈഡിങ് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അതികഠിനമായ കാലാവസ്ഥയിലും ഉയരത്തിലും അതികഠിനമായ ശൈത്യത്തിലും ശക്തമായ കാറ്റിലും ഇയാൾ പാരാഗ്ലൈഡിങ് ചെയ്യുന്നതും അപകടത്തിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെടുന്നതുമാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെവേഗം പ്രചരിക്കുകയും ചെയ്തു. എന്നാൽ, ഈ വിഡിയോയിൽ ഒരു ട്വിസ്റ്റുണ്ട്.
ഓക്സിജൻ മാസ്കോ തണുപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള വസ്ത്രങ്ങളോ ഇല്ലാതെയാണ് ഇയാൾ പാരാഗ്ലൈഡിങ് ചെയ്യുന്നത്. വിഡിയോയിൽ ഉള്ളത് ചൈന സ്വദേശിയായ 55 വയസുകാരൻ പെങ് യുജിയാങ് ആണെന്നായിരുന്നു അവകാശവാദം. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിൽ ഒരു പാരാഗ്ലൈഡിങ് ട്രിപ്പിനായി ഇറങ്ങിയ അദ്ദേഹം അറിയാതെ 5000 മീറ്റർ ഉയരത്തിലെത്തി. 5000 മീറ്റർ ഉയരത്തിൽ ഓക്സിജൻ്റെ അളവ് കുറയും. ഊഷ്മാവ് മൈനസ് 40 ഡിഗ്രി വരെ കുറയുകയും ചെയ്യും. ഇയാൾ മഞ്ഞിൽ പുതഞ്ഞിരുന്നെങ്കിലും ആശങ്കയില്ലാതെ ഗ്ലൈഡ് ചെയ്യുന്നത് വിഡിയോയിൽ കാണാമായിരുന്നു. ബാക്കപ്പ് പാരച്യൂട്ട് പോലും ഇല്ലാതെയാണ് ഇയാൾ പറന്നതെന്നും 72 മിനിട്ട് നീണ്ട പറക്കലിനൊടുവിൽ ഇയാൾ രക്ഷപ്പെട്ടെന്നും വിഡിയോയിൽ പറയുന്നു.
വൈറൽ വിഡിയോ
Chinese paraglider survives freezing death as updraft yanks him into subzero clouds 1,000s meters above sea level
-40C ordeal over Qilian Mountains reportedly led to accidental breaking of an altitude record
No oxygen & coated in ice, flight suspension seems like a needed rest pic.twitter.com/aTwjZBWc4G
— RT (@RT_com) May 28, 2025
വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ചൈനീസ് ബ്രോഡ്കാസ്റ്റർ സിസിടിവി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളൊക്കെ ഈ വിഡിയോ പങ്കുവച്ചു. ഇത്ര അപകടം പിടിച്ച ഒരു യാത്രയിൽ നിന്ന് രക്ഷപ്പെട്ടത് ചൂണ്ടിക്കാട്ടി പലരും പെങ് യുജിയാങിൻ്റെ ധീരതയെ പ്രശംസിച്ചു. എന്നാൽ, ഈ വിഡിയോ എഐ ജനറേറ്റഡാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായതോടെ നേരത്തെ ഈ വിഡിയോ പങ്കുവച്ചിരുന്നവരിൽ പല മാധ്യമങ്ങളും ഇത് നീക്കം ചെയ്തു.