AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tuvalu: വെജിറ്റേറിയൻ ഭക്ഷണം ലഭിക്കാത്ത ഒരോയൊരു രാജ്യം; ഇതാണ് ലോക ഭൂപടത്തിലെ കൗതുകകരമായ ദ്വീപ്

Tuvalu Island Speciality: മൂന്ന് റീഫ് ദ്വീപുകളും ആറ് അറ്റോളുകളും ചേർന്നതാണ് ഈ മനോഹരമായ തുവാലു ദ്വീപ്. 2022 ലെ സെൻസസ് പ്രകാരം, തുവാലുവിലെ ജനസംഖ്യ 10,643 ആണ്. ഇത് വത്തിക്കാൻ സിറ്റി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി കണക്കാക്കുന്നു.

Tuvalu: വെജിറ്റേറിയൻ ഭക്ഷണം ലഭിക്കാത്ത ഒരോയൊരു രാജ്യം; ഇതാണ് ലോക ഭൂപടത്തിലെ കൗതുകകരമായ ദ്വീപ്
Tuvalu IslandImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 02 Jun 2025 10:20 AM

ലോകത്ത് 193-ലധികം രാജ്യങ്ങളാണുള്ളത്. ഓരോ രാജ്യത്തിനും അതിന്റേതായ സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഭക്ഷണശീലങ്ങളുമുണ്ട്. വ്യത്യസ്ത സംസ്കാരങ്ങളും ജീവിതശൈലികളും കാരണം ചില രാജ്യങ്ങളിൽ സാധാരണമായ കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽ വിചിത്രമായി തോന്നുന്നതും സാധാരണമാണ്. അത്തരത്തിൽ വ്യത്യസ്തമായ സംസ്കാരങ്ങൾക്ക് പേരുകേട്ട ഒരു രാജ്യമാണ് പസഫിക് സമുദ്രത്തിലെ ഓഷ്യാനിയയിലെ പോളിനേഷ്യൻ ഉപമേഖലയിൽ, ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യമായ തുവാലു.

മൂന്ന് റീഫ് ദ്വീപുകളും ആറ് അറ്റോളുകളും ചേർന്നതാണ് ഈ മനോഹരമായ തുവാലു ദ്വീപ്. 2022 ലെ സെൻസസ് പ്രകാരം, തുവാലുവിലെ ജനസംഖ്യ 10,643 ആണ്. ഇത് വത്തിക്കാൻ സിറ്റി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി കണക്കാക്കുന്നു. ഇതുകഴിഞ്ഞാൽ വത്തിക്കാൻ സിറ്റിയും നൗറുവുമാണ് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യവുമാണ് തുവാലു.

26 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണം മാത്രമാണ് ഉള്ളത്. പസഫിക് സമുദ്രത്തിലൂടെയുള്ള പോളിനേഷ്യക്കാരുടെ കുടിയേറ്റത്തിന്റെ ഭാഗമായി ഏകദേശം 3000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ എത്തിയ പോളിനേഷ്യക്കാരായിരുന്നു രാജ്യത്തെ ആദ്യ താമസക്കാർ. പസഫിക് ദ്വീപുകൾക്കിടയിൽ സഞ്ചരിക്കാൻ പോളിനേഷ്യൻ സഞ്ചാരികൾ ഉപയോഗിച്ചിരുന്നത് തോണികളാണ്. എന്നാൽ ഈ ദ്വീപുകളിൽ കൃഷിയോഗ്യമായ ഭൂമി വളരെ കുറവായതിനാൽ ഇവിടെയുള്ള നിവാസികൾ ഇറക്കുമതി ചെയ്യുന്ന ഭക്ഷണത്തെയും മത്സ്യബന്ധനത്തെയുമാണ് ആശ്രയിക്കുന്നത്.

ചില റിപ്പോർട്ടുകൾ പ്രകാരം, ഇവിടുത്തെ നാട്ടുകാർക്ക് സ്വന്തമായി കാറുകൾ ഉപയോഗിക്കാൻ അനുവാദമില്ല. ഔദ്യോഗിക വ്യക്തികൾക്ക് മാത്രമേ കാറുകൾ സ്വന്തമായി ഉപയോ​ഗിക്കാൻ അനുവാദമുള്ളൂ. മത്സബന്ധനം പ്രധാന ഭക്ഷണമാർ​ഗമായതിനാൽ ഇവിടെ വെജിറ്റേറിയൻ ഭക്ഷണം ലഭിക്കാത്ത ഒരോയൊരു രാജ്യമായി കണക്കാക്കുന്നു.