Viral Video: കൂറ്റൻ പെരുമ്പാമ്പിനൊപ്പം കുളിമുറിയിൽ യുവാവ്; ധൈര്യത്തിന് അവാർഡ് വേണമെന്ന് സോഷ്യൽ മീഡിയ
VIral Video Today: പെരുമ്പാമ്പിനെ കെട്ടി യാതൊരു പേടിയുമില്ലാതെ കുളിക്കുന്ന യുവാവാണ് വീഡിയോയിൽ. വീഡിയോ വൈറലാണ്

Viral Video | Screen Grab
മിക്കവാറും ആളുകൾക്കും പാമ്പിനെ പേടിയാണ്. പെട്ടെന്ന് പാമ്പനെ മുന്നിൽ കണ്ടാൽ എന്ത് ചെയ്യണമെന്ന് അറിയാതെ പേടിക്കുന്നവരാണ് പലരും. ദൂരെ ഒരു പെരുമ്പാമ്പിനെ കണ്ടാൽ കൈയും കാലും വിറയ്ക്കുന്നവരാണ് പലരും. പെരുമ്പാമ്പുകൾ ആയാലോ പിന്നെ പറയണ്ടല്ലോ ഇവ മൃഗങ്ങളെ മാത്രമല്ല മനുഷ്യരെയും ജീവനോടെ വിഴുങ്ങും. ഇപ്പോഴിതാ ഒരാൾ ഒരു കൂറ്റൻ പെരുമ്പാമ്പിനൊപ്പം കുളിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
കഴുത്തിൽ ഒരു കൂറ്റൻ പെരുമ്പാമ്പിനെ കെട്ടി യാതൊരു പേടിയുമില്ലാതെ കുളിക്കുന്ന യുവാവാണ് വീഡിയോയിൽ. പാമ്പും മനുഷ്യനും ഒരു കുളിമുറിയിൽ കുളിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. @world_of_snakes ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോയിൽ, യുവാവ് കുളിമുറിയിൽ ഷവറിന് കീഴെ ചാരി നിൽക്കുന്നത് കാണാം. ദേഹത്ത് ഒരു ഭീമാകാരനായ ഒരു പെരുമ്പാമ്പും ഉണ്ട്, മുഖത്ത് ഒരു തരി ഭയം പോലും കാണാനില്ലെന്നതാണ് മറ്റൊരു കാര്യം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരണ് അഭിപ്രായങ്ങളുമായി എത്തിയത്. ചിലർ യുവാവിൻ്റെ ധൈര്യത്തിനെ അഭിനന്ദിച്ചു കൊണ്ടും രംഗത്തെത്തി. പെരുമ്പാമ്പ്, വളരെ ഭാരമുള്ളതാണ്”. അതിനെ ഇത്തരത്തിൽ എടുക്കുന്നത് തന്നെ അഭിന്ദനത്തിന് അർഹമായതാണ്-ആളുകൾ കമൻ്റിടുന്നു.