Dubai Traffic: ദുബായിൽ ട്രാഫിക് പരിഷ്കരണം; ബിസിനസ് ബേയിലെ പുതിയ മാറ്റത്തിൽ സമയലാഭമെന്ന് അധികൃതർ
Dubai Business Bay Traffic: ദുബായ് ബിസിനസ് ബേയിൽ ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കരണം യാത്രാസമയത്തിൽ സാരമായ കുറവ് വരുത്തുമെന്ന് അധികൃതർ. ദുബായ് ആർടിഎ ആണ് പ്രൊജക്ട് നടപ്പിലാക്കിയത്.
ദുബായിൽ പുതിയ ട്രാഫിക് പരിഷ്കരണം. ബിസിനസ് ബേയിലെ പുതിയ മാറ്റത്തിൽ ഏറെ സമയമാറ്റമുണ്ടാവുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായുള്ള ടൂ ലൈൻ, ടൂ വേ സ്ട്രീറ്റ് ആണ് വൺ വേ ഡ്യുവൽ ഹൈവേ ആക്കിയിരിക്കുന്നത്. പുതുക്കിയ സൂചനാഫലകങ്ങളും റോഡ് മാർക്കിംഗും റോഡിലുണ്ട്. ഇതോടെ ഇവിടത്തെ ട്രാഫിക് വളരെ മെച്ചപ്പെട്ടു എന്നും അധികൃതർ അവകാശപ്പെട്ടു.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പ്രൊജക്ട് നടപ്പിലാക്കിയത്. റൂട്ടിലുള്ള പല ലൊക്കേഷനുകളും മെച്ചപ്പെടുത്തുകയും വിശാലമാക്കുകയും ചെയ്തിട്ടുണ്ട്. ഷെയ്ഖ് സായിദ് റോഡും അൽ ഖലീൽ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. ബിസിനസ് ബേ ഏരിയയിലെ ട്രാഫിക് ഫ്ലോയും റോഡ് സുരക്ഷിതത്വവും വർധിപ്പിക്കുകയാണ് പ്രൊജക്ടിൻ്റെ ലക്ഷ്യം.
Also Read: Visa Fraud: വ്യാജ കമ്പനികളുണ്ടാക്കി വീസ തട്ടിപ്പ്; ദുബായിൽ 21 പേർ പിടിയിൽ, 25 മില്ല്യൺ ദിർഹം പിഴ
ദുബായിൽ ഏറ്റവും തിരക്കും ട്രാഫിക്കുമുള്ള ഇടങ്ങളിലൊന്നാണ് ബിസിനസ് ബേ. താമസ സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും സേവനങ്ങളും ബിസിനസ് ബേയിയിൽ ഉണ്ട്. ഡൗൺടൗൺ ദുബായ്, ദുബായ് സെൻ്റർ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താൻ കഴിയുമെന്നതിനാൽ വിനോദസഞ്ചാരികൾക്കിടയിലും ബിസിനസ് ബേ പ്രശസ്തമാണ്. ഏറ്റവും തിരക്കുള്ള സമയത്ത്, കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും താമസക്കാർക്ക് 30 മിനിട്ടിലധികം കാത്തുനിൽക്കേണ്ടിവന്നിരുന്നു. ഇതിനൊക്കെയാണ് പുതിയ പരിഷ്കാരം മാറ്റം വരുത്താൻ പോകുന്നത്.
വലത്തേക്ക് തിരിയുന്നതിനായുള്ള സൗകര്യം വർധിപ്പിക്കുന്നതിന് റൂട്ടിനിടയിൽ 100 മീറ്റർ നീളത്തിലുള്ള സ്റ്റോറേജ് ലെയിൻ സ്ഥാപിച്ചിട്ടുണ്ട്. ഇത് തിരക്ക് കുറയ്ക്കുമെന്ന് അധികൃതർ പറയുന്നു. അൽ മുഷ്താഖ് ശ്ട്രീറ്റിന് സമാന്തരമായുള്ള സർവീസ് റോഡും നവീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു അധിക ലെയിൻ സ്ഥാപിച്ചു.