AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2025-26: അഞ്ച് വർഷത്തിൽ 75,000 മെഡിക്കൽ സീറ്റ്; അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍; ഐഐടികൾക്കും സഹായം

Union Budget 2025 Allocation for Education Sector: രാജ്യത്തെ 23 ഐഐടികളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഐഐടി വിദ്യാർത്ഥികളുടെ എണ്ണത്തിൽ 100 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

Union Budget 2025-26: അഞ്ച് വർഷത്തിൽ 75,000 മെഡിക്കൽ സീറ്റ്; അടുത്ത വര്‍ഷം പതിനായിരം സീറ്റുകള്‍; ഐഐടികൾക്കും സഹായം
ധനകാര്യ മന്ത്രി നിർമല സീതാരാമൻ Image Credit source: PTI
nandha-das
Nandha Das | Updated On: 01 Feb 2025 13:06 PM

ന്യൂഡൽഹി: 2025ലെ കേന്ദ്രബജറ്റിൽ വിദ്യാഭ്യാസ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്ത് 75,000 മെഡിക്കൽ സീറ്റുകൾ അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത വർഷം തന്നെ പതിനായിരം മെഡിക്കൽ സീറ്റുകൾ അനുവദിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തെ അഞ്ച് ഐ.ഐ.ടികളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് വിപുലമായ പദ്ധതികളാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. 2014ന് ശേഷം സ്ഥാപിച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാകും ഈ പരിഷ്ക്കാരങ്ങൾ നടപ്പാക്കുക.

രാജ്യത്തെ 23 ഐഐടികളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഐഐടി വിദ്യാർത്ഥികളുടെ എണ്ണത്തിൽ 100 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ, 6500 വിദ്യാർത്ഥികളെ കൂടി ഉൾക്കൊളളാൻ കഴിയും വിധമായിരിക്കും വികസനം നടപ്പിലാക്കുക. കൂടാതെ, പട്നയിലെ ഐഐടിക്ക് പുതിയ ഹോസ്റ്റൽ കെട്ടിടം നിർമിച്ച് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ഐഐ വിദ്യാഭ്യാസത്തിന് മൂന്ന് സെന്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഐഐ വികസനത്തിനായി 500 കോടി നിക്ഷേപിക്കും. കൂടാതെ, കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി സ്‌കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ സ്വന്തം ഭാഷയിൽ തന്നെ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ ബോധ്യപ്പെടുന്നതിന് വേണ്ടി ഭാരതീയ ഭാഷാ പുസ്തക പദ്ധതിയും നടപ്പാക്കും. അതായാത്, എല്ലാ പ്രാദേശിക ഭാഷകളിലും പാഠപുസ്തകങ്ങൾ ലഭ്യമാക്കും. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് കണക്ഷനുകളും സ്ഥാപിക്കും.

ALSO READ: ഭാവിയിലേക്കായി കേന്ദ്രത്തിന്റെ കരുതല്‍; എഐയ്ക്കായി നീക്കിവയ്ക്കുന്നത് 500 കോടി; വരുന്നത് മൂന്ന് വമ്പന്‍ കേന്ദ്രങ്ങള്‍

അതേസമയം, സ്റ്റാർട്ട് അപ്പുകളുടെ വളർച്ചയ്ക്ക് 10,000 കോടി രൂപ നീക്കിവെയ്ക്കുമെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു. സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രവര്‍ത്തനം നവീകരണ പ്രക്രിയയിലൂടെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫണ്ട് അനുവദിക്കുക. ഇതുവരെ വാണിജ്യമന്ത്രാലയം 1.5 ലക്ഷം സ്റ്റാര്‍ട്ട് അപ്പുകളെ അംഗീകരിച്ചിട്ടുണ്ട്.

ബജറ്റ് പ്രഖ്യാപനത്തിൽ ആരോ​ഗ്യമേഖലയ്ക്കും ധനമന്ത്രി നിർമലാ സീതാരാമൻ ഊന്നൽ നൽകി. രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ ക്യാൻസർ സെൻ്ററുകൾ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള കാൻസർ രോഗികൾക്ക് പിന്തുണ ഉറപ്പാക്കുന്നതിനും ആരോഗ്യ സേവനങ്ങളിലെ നിർണായക വിടവ് പരിഹരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.