Gold and Silver Prices: 2 ലക്ഷത്തിന് ഒരു പവന്‍ സ്വര്‍ണം, 3 ലക്ഷത്തിന് വെള്ളിയും; പ്രതീക്ഷ നശിച്ച് മലയാളികള്‍
Gold and Silver Rate Forecast 2026: 2025ല്‍ ഏകദേശം 80 ശതമാനം വിലവര്‍ധനവാണ് സ്വര്‍ണത്തില്‍ സംഭവിച്ചത്. സ്വര്‍ണത്തെ പിന്നിലാക്കി വെള്ളിയും അതിവേഗം കുതിക്കുന്നു. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലേക്കാണ് വെള്ളി വളര്‍ന്നത്. 2026ല്‍ ഈ വില എങ്ങനെയാകും എന്നതില്‍ കണ്ണുംനട്ടിരിക്കുകയാണ് ലോകം.

പ്രതീകാത്മക ചിത്രം
ഒരു ലക്ഷമെന്ന കടമ്പ കടന്ന സ്വര്‍ണം വൈകാതെ രണ്ട് ലക്ഷത്തിലേക്ക് എത്തുമെന്ന് എല്ലാവര്‍ക്കും ഉറച്ചവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഒരു ലക്ഷത്തില്‍ നിന്ന് വില താഴേക്കിറങ്ങിയതോടെ വീണ്ടും എല്ലാവരിലും സ്വര്‍ണമോഹം ഉണര്‍ന്നു. ആ പ്രതീക്ഷയ്ക്ക് നീര്‍കുമിളയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതുവര്‍ഷാരംഭത്തില്‍ തന്നെ സ്വര്‍ണം വീണ്ടും മലകയറുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളിലെല്ലാം തന്നെ വിലവര്‍ധനവ് സംഭവിക്കുന്നുണ്ട്.
2025ല്‍ ഏകദേശം 80 ശതമാനം വിലവര്‍ധനവാണ് സ്വര്‍ണത്തില്‍ സംഭവിച്ചത്. സ്വര്‍ണത്തെ പിന്നിലാക്കി വെള്ളിയും അതിവേഗം കുതിക്കുന്നു. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലേക്കാണ് വെള്ളി വളര്‍ന്നത്. 2026ല്‍ ഈ വില എങ്ങനെയാകും എന്നതില്‍ കണ്ണുംനട്ടിരിക്കുകയാണ് ലോകം.
2026ലെ സ്വര്‍ണവില
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,500 ഡോളര്‍ മുതല്‍ 4,700 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 5,000 ത്തിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 5,000 ഡോളറിലേക്കും അതിനടുത്തേക്കും രാജ്യാന്തര വിപണിയില്‍ വിലയെത്തുകയാണെങ്കില്‍ കേരളത്തില്‍ ഏകദേശം 1,78 ലക്ഷം മുതല്‍ 1.82 ലക്ഷം വരെ സ്വര്‍ണത്തിന് വിലയുണ്ടാകും.
എന്നാല്‍ സ്വര്‍ണം 3,360 മുതല്‍ 3,990 ഡോളര്‍ വരെ താഴ്‌ന്നേക്കുമെന്നും പ്രവചനങ്ങളുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരു പവന് 75,000 രൂപയിലേക്ക് വിലയെത്തും.
Also Read: Gold: സ്വർണമോ വെള്ളിയോ, പുതുവർഷത്തിൽ തിളങ്ങുന്നത് ആരാകും?
2026ലെ വെള്ളിവില
2026ല്‍ വെള്ളിവില 3 ലക്ഷത്തിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍, നിക്ഷേപം എന്നിവ വര്‍ധിക്കുന്നതാണ് വെള്ളിവില ഉയര്‍ത്തുന്നത്.
എന്നാല്‍ 2026ല്‍ സ്വര്‍ണവും വെള്ളിയും കാര്യമായ ചലനങ്ങളൊന്നും ഉണ്ടാകാതെ നിലവിലെ നിരക്കില്‍ തുടരുമെന്ന പ്രവചനങ്ങളും ശക്തമാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, പണപ്പെരുപ്പം, കേന്ദ്രബാങ്കുകളുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കല്‍, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തുടങ്ങിയവയെല്ലാം സ്വര്‍ണത്തെ സ്വാധീനിക്കുന്നു.