7th Pay Commission: ദീപാവലിക്ക് മുമ്പ് ക്ഷാമബത്ത വർദ്ധനവ്; ജീവനക്കാർക്ക് എത്ര പ്രതീക്ഷിക്കാം?

7th Pay Commission, DA Hike: സാധാരണയായി ദീപാവലിക്ക് മുമ്പ് എല്ലാ തവണയും സർക്കാർ ക്ഷാമബത്ത വർദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷ ഏറെയാണ്.

7th Pay Commission: ദീപാവലിക്ക് മുമ്പ് ക്ഷാമബത്ത വർദ്ധനവ്; ജീവനക്കാർക്ക് എത്ര പ്രതീക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Updated On: 

16 Sep 2025 | 02:06 PM

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലിക്ക് മുന്നോടിയായി ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് സൂചന. ഈ വർഷം മാർച്ചിലാണ് അവസാനമായി ശമ്പള വർദ്ധനവ് ലഭിച്ചത്. രണ്ട് ശതമാനം ക്ഷാമബത്ത, ക്ഷാമാശ്വാസ വർദ്ധനവ് അംഗീകരിക്കുകയും 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. മാത്രമല്ല, ഈ കാലയളവിലേക്കുള്ള കുടിശ്ശികയും എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകി.

എല്ലാ വർഷവും ദീപാവലിക്ക് മുമ്പ് സർക്കാർ ക്ഷാമബത്ത വർദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷ ഏറെയാണ്. ഇത്തവണ നവരാത്രി കാലമായ സെപ്റ്റംബറിൽ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. എപ്പോൾ പ്രഖ്യാപിച്ചാലും 2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നതായാകും കണക്കാക്കുക.

7-ാം ശമ്പള കമ്മീഷന് കീഴിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പെൻഷൻ 9,000 രൂപയുമാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 55 ശതമാനം നിരക്കിൽ ഡിഎ/ഡിആർ ലഭിക്കാൻ അർഹതയുണ്ട്. അതനുസരിച്ച് നിലവിൽ ഒരു സർക്കാർ ജീവനക്കാരന് പ്രതിമാസം 27,900 രൂപ (അടിസ്ഥാന ശമ്പളം + ഡിഎ) ലഭിക്കുന്നുണ്ട്. പെൻഷൻകാർക്ക് പ്രതിമാസം 13,950 രൂപയും (അടിസ്ഥാന പെൻഷൻ + ഡിആർ) ലഭിക്കുന്നു.

ALSO READ: കെഎസ്ഇബി ജീവനക്കാർക്ക് സന്തോഷവാർത്ത; ക്ഷാമബത്ത ഈ ദിവസം മുതൽ

ഡിഎ വർദ്ധനവ് എപ്പോൾ പ്രതീക്ഷിക്കാം?

കേന്ദ്ര സർക്കാർ വർഷത്തിൽ രണ്ടുതവണ ഡിഎ/ഡിആർ വർധിപ്പിക്കുന്നു, ആദ്യ വർദ്ധനവ് ജനുവരി 1 മുതലും മറ്റൊന്ന് ജൂലൈ 1 മുതലും പ്രാബല്യത്തിൽ വരും. മുൻകാല പ്രവണതകൾ നോക്കുമ്പോൾ, 2025 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ ഡിഎ/ഡിആർ നിരക്കിലെ അടുത്ത വർദ്ധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അടുത്ത ഡിഎ/ഡിആർ വർദ്ധനവ് ഏകദേശം 3 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷ. ഈ വർദ്ധനവിനെത്തുടർന്ന് ഡിഎ/ഡിആർ 58 ശതമാനമായി ഉയരും. 18,000 രൂപ അടിസ്ഥാന ശമ്പളത്തിൽ, 3 ശതമാനം ഡിഎ വർദ്ധനവ് 540 രൂപയാകും. ഇതോടെ ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ആകെ കുറഞ്ഞ ശമ്പളം 28,440 രൂപയായി ഉയരും. അതുപോലെ, 3 ശതമാനം ഡിആർ വർദ്ധനവ് പെൻഷൻ തുകയിൽ 270 രൂപ കൂട്ടും. ഇത് മൊത്തം പെൻഷൻ 58 ശതമാനം നിരക്കിൽ 14,220 രൂപയായി ഉയർത്തും.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു