AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

7th Pay Commission: ക്ഷാമബത്ത കുടിശ്ശിക; 18 മാസത്തെ തുക എപ്പോൾ ലഭിക്കും?

7th Pay Commission DA arrears: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഓരോ 6 മാസം കൂടുമ്പോഴാണ് ഡിഎ, ഡിആർ ഗഡുക്കൾ ലഭിക്കുന്നത്.

7th Pay Commission: ക്ഷാമബത്ത കുടിശ്ശിക; 18 മാസത്തെ തുക എപ്പോൾ ലഭിക്കും?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 22 Aug 2025 12:11 PM

2020 മാർച്ചിൽ, കോവിഡ് -19 ന്റെ ആദ്യ തരംഗം രാജ്യത്തെ ബാധിച്ചപ്പോൾ, സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവ വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മാറ്റിവച്ചിരുന്നു. ഇതിനുശേഷം, ജനുവരി 2020, ജൂലൈ 2020, ജനുവരി 2021 എന്നിങ്ങനെ ക്ഷാമബത്ത / ക്ഷാമാശ്വാസം എന്നിവയുടെ  വർദ്ധനവ് മൂന്ന് ഗഡുക്കളായി നിർത്തിവച്ചു.

കോവിഡ് സ്ഥിതി മെച്ചപ്പെട്ടാലുടൻ, 18 മാസത്തെ ഡിഎ കുടിശ്ശിക സർക്കാർ നൽകുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. ജീവനക്കാരുടെ സംഘടനകളും ഈ ആവശ്യം പലതവണ ഉന്നയിച്ചു. എന്നാൽ എല്ലാ പാർലമെന്റ് സമ്മേളനത്തിലും ഈ ചോദ്യം ചോദിക്കുമ്പോൾ സർക്കാർ  കുടിശ്ശിക നൽകാൻ പദ്ധതിയിടുന്നില്ല എന്ന മറുപടിയാൽ ലഭിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ സമ്മേളനത്തിലും, എംപി ആനന്ദ് ഭഡോറിയയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ മന്ത്രാലയത്തിലെ ധനമന്ത്രി പങ്കജ് ചൗധരി ഇതേ കാര്യം ആവർത്തിച്ചു. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാണ് പകർച്ചവ്യാധിയുടെ സമയത്ത് ഈ നടപടി സ്വീകരിച്ചതെന്നും നിലവിൽ ഈ കുടിശ്ശിക നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ക്ഷാമബത്തയും ക്ഷാമാശ്വാസവും ഒന്നാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഡിഎയുടെ ഇപ്പോഴത്തെ അവസ്ഥ

കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഓരോ 6 മാസം കൂടുമ്പോഴാണ് ഡിഎ, ഡിആർ ഗഡുക്കൾ ലഭിക്കുന്നത്. നിലവിൽ ക്ഷാമബത്ത 55% ആണ്, അടുത്ത പരിഷ്കരണ കാലയളവിൽ (ജൂലൈ-ഡിസംബർ 2025) ഇത് 58% വരെ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ദീപാവലിയോട് അടുത്ത് ഈ പരിഷ്കരണം പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31 ന് അവസാനിക്കുന്നതിനാൽ, ഏഴാം ശമ്പള കമ്മീഷന്റെ കീഴിലുള്ള അവസാന ഡിഎ പരിഷ്കരണമാണിതെന്ന് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, എട്ടാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനവും രൂപീകരണവും കുറഞ്ഞത് 18 മുതൽ 24 മാസം വരെ വൈകിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ, ജീവനക്കാർക്കും പെൻഷൻകാർക്കും ഇപ്പോൾ ലഭിക്കുന്നത് പോലെ ഈ ഇടവേളയിലും ഡിഎ ഗഡുക്കൾ ലഭിക്കുന്നത് തുടരും.