AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Personal Loan: വിവാഹത്തിന് പേഴ്‌സണല്‍ ലോണ്‍; എങ്ങനെ ആസൂത്രണം ചെയ്യാം

Personal Loan For Wedding: നമ്മുടെ രാജ്യത്ത് ലളിതമായൊരു വിവാഹം നടത്തുന്നതിന് പോലും 5 ലക്ഷം രൂപ ചെലവുണ്ട്. അപ്പോള്‍ അത്യാര്‍ഭാടപൂര്‍വം നടത്തുന്ന വിവാഹങ്ങളുടെ കാര്യം പറയേണ്ടല്ലോ! ഏതുതരം വിവാഹമായാലും നിങ്ങള്‍ക്ക് വായ്പ ലഭിക്കും.

Personal Loan: വിവാഹത്തിന് പേഴ്‌സണല്‍ ലോണ്‍; എങ്ങനെ ആസൂത്രണം ചെയ്യാം
പ്രതീകാത്മക ചിത്രം Image Credit source: Thomas Barwick/Getty Images
shiji-mk
Shiji M K | Published: 22 Aug 2025 11:53 AM

ലോണെടുക്കാതെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുക എന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. വിദ്യാഭ്യാസം, വീട്, കാര്‍ എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കായി പേഴ്സണല്‍ വായ്പകള്‍ എടുക്കാറുണ്ട്. എന്നാല്‍ വിവാഹത്തിന് വേണ്ടി വായ്പ ലഭിക്കുമോ എന്ന സംശയം നിങ്ങളിലില്ലേ?

നമ്മുടെ രാജ്യത്ത് ലളിതമായൊരു വിവാഹം നടത്തുന്നതിന് പോലും 5 ലക്ഷം രൂപ ചെലവുണ്ട്. അപ്പോള്‍ അത്യാര്‍ഭാടപൂര്‍വം നടത്തുന്ന വിവാഹങ്ങളുടെ കാര്യം പറയേണ്ടല്ലോ! ഏതുതരം വിവാഹമായാലും നിങ്ങള്‍ക്ക് വായ്പ ലഭിക്കും. ഇത് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ തന്നെ ആഘോഷപൂര്‍വം വിവാഹം നടത്താന്‍ നിങ്ങളെ അനുവദിക്കുന്നു.

ബഡ്ഡി ലോണ്‍

കുറഞ്ഞ പലിശ നിരക്കും സങ്കീര്‍ണല്ലാത്ത ഓണ്‍ലൈന്‍ അപേക്ഷയുമാണ് ബഡ്ഡി ലോണിന്റെ പ്രത്യേകത. വായ്പയ്ക്ക് നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്ന കാര്യം നിമിഷങ്ങള്‍ക്കുള്ളില്‍ ഇവിടെ മനസിലാക്കാന്‍ സാധിക്കും. അപേക്ഷകര്‍ക്ക് 850 എന്ന സിബില്‍ സ്‌കോറും ആവശ്യമില്ല.

കൃത്യമായ ആസൂത്രണം

ആദ്യം ചെലവുകള്‍ക്കായി എത്ര പണം വേണ്ടി വരും എന്ന കാര്യത്തില്‍ ധാരണയുണ്ടാക്കുക. വേദി, കാറ്ററിങ്, അലങ്കാരം, വസ്ത്രങ്ങള്‍, ഫോട്ടോഗ്രഫി, സമ്മാനങ്ങള്‍, ഹണിമൂണ്‍ തുടങ്ങിയവയ്ക്കായുള്ള ചെലവ് കണ്ടെത്താം. ഇതിന് പുറമെ നമ്മള്‍ മറുന്നുപോയ കാര്യങ്ങള്‍ക്കായി 10 മുതല്‍ 15 ശതമാനം വരെ തുക മാറ്റിവെക്കുന്നതാണ് നല്ലത്.

ശേഷം നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്താം. നിലവിലുള്ള വായ്പകള്‍, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയെ ഈ ഘട്ടത്തില്‍ വിലയിരുത്താം. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന തുക വായ്പയെടുക്കുന്നതാണ് നല്ലത്.

വ്യത്യസ്ത വായ്പാദാതാക്കള്‍ നല്‍കുന്ന ലോണുകള്‍ താരതമ്യം ചെയ്യുക. പലിശ നിരക്കിന് പുറമെ ബാങ്കുകള്‍ ഈടാക്കുന്ന മറ്റ് ഫീസുകളെ കുറിച്ചും അന്വേഷിക്കുന്നത് നല്ലതാണ്. ബഡ്ഡി ലോണ്‍ ഒന്നിലധികം ലെന്‍ഡര്‍മാര്‍ പങ്കാളിത്തമുള്ളതാണ്. ഇത് ലോണ്‍ അനുഭവം മികച്ചതാക്കുന്നു.

Also Read: EPFO: ഇപിഎഫ്ഒ ഡെത്ത് റിലീഫ് ഫണ്ട് എക്‌സ് ഗ്രേഷ്യ തുക 15 ലക്ഷമായി ഉയര്‍ത്തി

ആധാര്‍, പാന്‍, പാസ്പോര്‍ട്ട് ഇവയില്‍ ഏതെങ്കിലും ലോണിന് അപേക്ഷിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. യൂട്ടിലിറ്റി ബില്‍, വാടക കരാര്‍ എന്നിവ അഡ്രസ് തെളിയിക്കാന്‍ ഉപയോഗിക്കാം. വരുമാനത്തിന്റെ തെളിവായി ശമ്പള സ്ലിപ്പുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവ ഉപയോഗിക്കാം.

വായ്പ നല്ലതോ?

വിവാഹത്തിന് വായ്പയെടുക്കുന്നത് നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് പണം എടുക്കാതെ തന്നെ വലിയ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം കടം വാങ്ങിക്കാന്‍ ശ്രദ്ധിക്കുക.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.