8th Pay Commission: സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, വൻ ശമ്പള വർദ്ധനവ് വരുന്നു?
8th pay commission salary Hike: ശമ്പള വർദ്ധനവ്, ഫിറ്റ്മെന്റ് ഘടകത്തിലെ മാറ്റങ്ങൾ, 18 മാസത്തെ ക്ഷാമബത്ത (ഡിഎ) കുടിശ്ശിക തുടങ്ങി പുതിയ ശമ്പള കമ്മീഷനിൽ പ്രതീക്ഷകൾ നിരവധിയാണ്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കായി ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുകയാണ്. ശമ്പള വർദ്ധനവ്, ഫിറ്റ്മെന്റ് ഘടകത്തിലെ മാറ്റങ്ങൾ, 18 മാസത്തെ ക്ഷാമബത്ത (ഡിഎ) കുടിശ്ശിക തുടങ്ങി പുതിയ ശമ്പള കമ്മീഷനെ ഉറ്റുനോക്കാനുള്ള കാരണങ്ങൾ നിരവധിയാണ്.
ശമ്പള കമ്മീഷൻ
സായുധ സേനാംഗങ്ങൾ ഉൾപ്പെടെ എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും ശമ്പള ഘടന, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ അവലോകനം ചെയ്യുന്നതിനും ശുപാർശകൾ നൽകുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച സ്ഥാപനമാണ് ശമ്പള കമ്മീഷൻ. ഓരോ പത്ത് വർഷത്തിലും ഒരു പുതിയ കമ്മീഷൻ രൂപീകരിക്കാറുണ്ട്. 2014 ൽ ഏഴാം ശമ്പള കമ്മീഷൻ രൂപീകരിക്കുകയും അതിന്റെ ശുപാർശകൾ 2016 ൽ നടപ്പിലാക്കുകയും ചെയ്തു.
ശമ്പള വർദ്ധനവ്
എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ ശമ്പള വർദ്ധനവാണ് പ്രധാന ആവശ്യം. ഫിറ്റ്മെന്റ് ഘടകം 3.68 ആയി വർദ്ധിപ്പിക്കണമെന്ന നിർദേശവുമുണ്ട്. ഇത് നടപ്പിലായാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകും. നിലവിൽ, കുറഞ്ഞ ശമ്പളം 18,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. യൂണിയനുകളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ, ഇത് 26,000 രൂപയായി ഉയരും.
എട്ടാം ശമ്പള കമ്മീഷൻ വൈകുന്നതെന്തുകൊണ്ട്?
ഏതൊരു ശമ്പള കമ്മീഷൻ്റെയും പ്രവർത്തനം ആരംഭിക്കുന്നതിന് ടേംസ് ഓഫ് റഫറൻസ് (ToR). ഇതാണ് ശമ്പളം, അലവൻസുകൾ, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയവ എങ്ങനെ തീരുമാനിക്കണമെന്ന് നിശ്ചയിക്കുന്നത്. ടിഒആർ അന്തിമമാക്കിയ ശേഷം മാത്രമേ കമ്മീഷൻ്റെ ചെയർപേഴ്സണെയും മറ്റ് അംഗങ്ങളെയും നിയമിക്കാൻ കഴിയൂ.
നിലവിൽ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവരിൽ നിന്നുള്ള അഭിപ്രായങ്ങൾ കേന്ദ്ര സർക്കാർ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉത്തരവാദിത്തമുള്ള നാഷണൽ കൗൺസിൽ-ജോയിൻ്റ് കൺസൾട്ടേറ്റീവ് മെഷിനറി ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നിരുന്നാലും, ടിഒആർ അംഗീകരിച്ച് വിജ്ഞാപനം ചെയ്യുന്നത് വരെ കമ്മീഷൻ്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുന്നതല്ല.