8th Pay Commission: 2 കോടി വരെ ഇന്‍ഷുറന്‍സ്, വായ്പകള്‍…സര്‍ക്കാര്‍ ജീവനക്കാര്‍ക്കായിതാ പുതിയ ശമ്പള അക്കൗണ്ട്
Composite Salary Account For Central Government Employees: ബാങ്കിങ് സേവനങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, ഡിജിറ്റല്‍ പേയ്‌മെന്റ് തുടങ്ങി എല്ലാതും ഒരുകുടക്കീഴില്‍ അണിനിരത്തിയാണ് പുതിയ നീക്കം. എന്താണ് പുതിയ കോമ്പോസിറ്റ് സാലറി അക്കൗണ്ട് എന്നറിയാം.

പ്രതീകാത്മക ചിത്രം
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സുപ്രധാന തീരുമാനത്തിലെത്തി ധനകാര്യ സേവന വകുപ്പ്. ജീവനക്കാര്‍ക്കായി വകുപ്പ് കോമ്പോസിറ്റ് സാലറി അക്കൗണ്ട് പാക്കേജ് അവതരിപ്പിച്ചു. ബാങ്കിങ് സേവനങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, ഡിജിറ്റല്‍ പേയ്‌മെന്റ് തുടങ്ങി എല്ലാതും ഒരുകുടക്കീഴില്‍ അണിനിരത്തിയാണ് പുതിയ നീക്കം. എന്താണ് പുതിയ കോമ്പോസിറ്റ് സാലറി അക്കൗണ്ട് എന്നറിയാം.
കോമ്പോസിറ്റ് സാലറി അക്കൗണ്ട്
ഗ്രൂപ്പ് എ, ബി, സി എന്നീ കേഡറുകളിലുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോമ്പോസിറ്റ് സാലറി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി എല്ലാവരോടും കോമ്പോസിറ്റ് സാലറി അക്കൗണ്ടിലേക്ക് മാറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാര്‍ക്ക് അവരുടെ ശമ്പള അക്കൗണ്ടുകള്‍ പൊതുമേഖല ബാങ്കുകള്‍ വഴി പുതിയ പദ്ധതിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനോ മൈഗ്രേറ്റ് ചെയ്യാനോ സാധിക്കുന്നതാണ്.
ആനുകൂല്യങ്ങള്‍ എന്തെല്ലാം?
ബാങ്കിങ് സൗകര്യങ്ങള്‍– ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി സൗജന്യമായി പണമടയ്ക്കാം, ചെക്ക് സൗകര്യങ്ങളും പരിധിയില്ലാത്ത ഇടപാടുകളും.
വായ്പ ആനുകൂല്യങ്ങള്‍– ഭവന, വിദ്യാഭ്യാസ, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് പലിശയില്‍ ഇളവുകള്‍, കൂടാതെ പ്രോസസിങ് ചാര്‍ജുകളും കുറയും.
ലോക്കര്‍– ലോക്കര്‍ ചാര്‍ജുകള്‍ ഉണ്ടായിരിക്കില്ല, കൂടാതെ കുടുംബ ബാങ്കിങ് ആനുകൂല്യങ്ങളും ലഭിക്കും.
അപകട ഇന്‍ഷുറന്‍സ്– 1.50 കോടി രൂപ വരെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
Also Read: 8th Pay Commission: ആയിരമോ, പതിനായിരമോ അല്ല, കൂടുന്നത് ലക്ഷങ്ങൾ; ഏറ്റവും കൂടുതൽ ശമ്പളം ഇവർക്ക്…
വിമാന അപകട ഇന്‍ഷുറന്‍സ്– 2 കോടി രൂപ വരെ പരിരക്ഷ ഉണ്ടായിരിക്കും.
ടേം ലൈഫ് ഇന്‍ഷുറന്‍സ്– 20 ലക്ഷം രൂപ വരെയുള്ള ഇന്‍ ബില്‍റ്റ് ടേം ലൈഫ് കവര്‍, ടോപ് അപ്പ് വഴി ഇത് വര്‍ധിപ്പിക്കാനും സാധിക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ്– വ്യക്തിഗത-കുടുംബ ആരോഗ്യ ഇന്‍ഷുറന്‍സ്.
കാര്‍ഡ് ആന്‍ഡ് ഡിജിറ്റല്‍ ആനുകൂല്യങ്ങള്‍– ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്, റിവാര്‍ഡുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍.