AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ശമ്പള പരിഷ്കരണം വൈകിയാലും ജീവനക്കാർക്ക് ആശ്വാസം; ഡിഎ വർദ്ധനവ് ഉടൻ

DA Hike in July 2026: ജനുവരിയിൽ പ്രതീക്ഷിച്ചെങ്കിലും ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരാൻ അടുത്ത വർഷം പകുതി വരെയെങ്കിലും കാത്തിരിക്കണമെന്നാണ് സൂചന. എന്നാൽ, ഈ ആശങ്കകൾക്കിടയിലും ജീവനക്കാർക്ക് ആശ്വാസം നൽകുന്ന ചില റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുത്ത് ക്ഷാമബത്ത വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

8th Pay Commission: ശമ്പള പരിഷ്കരണം വൈകിയാലും ജീവനക്കാർക്ക് ആശ്വാസം; ഡിഎ വർദ്ധനവ് ഉടൻ
പ്രതീകാത്മക ചിത്രംImage Credit source: Bloomberg Creative Photos/Getty Images
Nithya Vinu
Nithya Vinu | Updated On: 12 Jun 2026 | 11:50 AM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളേറെയായി. ജനുവരിയിൽ പ്രതീക്ഷിച്ചെങ്കിലും ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരാൻ അടുത്ത വർഷം പകുതി വരെയെങ്കിലും കാത്തിരിക്കണമെന്നാണ് സൂചന. എന്നാൽ, ഈ ആശങ്കകൾക്കിടയിലും ജീവനക്കാർക്ക് ആശ്വാസം നൽകുന്ന ചില റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

ഡിഎ വർധനവ് ഉടൻ?

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്ത, ക്ഷാമാശ്വാസം പ്രഖ്യാപിക്കുന്നത്. വർഷത്തിലെ ആദ്യത്തെ ഡിഎ വർദ്ധനവ് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര മന്ത്രിസഭ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് ഹോളി പ്രമാണിച്ച് മാർച്ച് മാസത്തിലായിരിക്കും. മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക കൂടി ജീവനക്കാർക്ക് ലഭിക്കുന്നതാണ്.

വർഷത്തിലെ രണ്ടാമത്തെ ഡിഎ വർദ്ധനവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിലെ ഉത്സവ സീസണിലാണ് ഉണ്ടാകാറുള്ളത്. ഒക്ടോബറിലെ ശമ്പളത്തോടൊപ്പം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ കുടിശ്ശികയും ചേർത്ത് വിതരണം ചെയ്യുന്നതാണ്.

ALSO READ: ഈ തസ്തികയിലുള്ളവർക്ക് കുടിശ്ശിക 14 ലക്ഷം! ശമ്പള പരിഷ്കരണത്തിനോടൊപ്പം അക്കൗണ്ടിലെത്തുന്നത് ലക്ഷങ്ങളോ?

ഇതിനനുസരിച്ച് രണ്ടാം ഘട്ടത്തിലെ ഡിഎ വർദ്ധനവ് ജൂലൈയിൽ ഉണ്ടായിരിക്കും. വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുകൾ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎയിൽ 3 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്. പുതിയ വർധനവ് നടപ്പിലാകുന്നതോടെ ഇത് ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ ശമ്പളത്തിലും പെൻഷനിലും പ്രകടമായ മാറ്റമുണ്ടാക്കും.

ഡിഎ കണക്കാക്കുന്നത് എങ്ങനെ?

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ബ്യൂറോ പ്രതിമാസം പുറത്തുവിടുന്ന ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (AICPI-IW) അഥവാ ഉപഭോക്തൃ വിലസൂചികയിലെ പണപ്പെരുപ്പ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് ഡിഎ എത്ര ശതമാനം വർധിപ്പിക്കണമെന്ന് സർക്കാർ തീരുമാനിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ രണ്ട് ശതമാനം ഡിഎ ആണ് വർധിപ്പിച്ചത്. ജനുവരി മുതൽ പ്രാബല്യമുണ്ടായിരുന്നു. പുതിയ വർധനവോടെ ഡിഎ 60 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒക്ടോബറിൽ 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായിട്ടാണ് ഡിഎ ഉയർത്തിയത്.

ഏറ്റവും പുതിയ പണപ്പെരുപ്പ ഡാറ്റ

ഡിഎ കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായ വ്യാവസായിക തൊഴിലാളികൾക്കായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക 2026 മാർച്ചിൽ 149.1 ആയിരുന്നത് 2026 ഏപ്രിലിൽ 149.9 ആയി ഉയർന്നിട്ടുണ്ട്. വ്യാവസായിക തൊഴിലാളികളുടെ ചില്ലറ പണപ്പെരുപ്പ നിരക്കും ഈ കാലയളവിൽ 4.27% ൽ നിന്ന് 4.46% ആയി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2026 ഏപ്രിൽ വരെയുള്ള ലഭ്യമായ AICPI-IW ഡാറ്റയുടെ അടിസ്ഥാനത്തിൽ, 12 മാസത്തെ ശരാശരി 147.51 ആണ്. 2016 ബേസ് സീരീസിനെ 2001 ബേസിലേക്ക് പരിവർത്തനം ചെയ്യുന്നതിന് 2.88 ലിങ്കിംഗ് ഫാക്ടർ ഉപയോഗിക്കുമ്പോൾ ഡിഎ ഏകദേശം 62.51 ശതമാനമായാണ് വരുന്നത്. ഇത് സാധാരണ രീതിപ്രകാരം റൗണ്ട് ഓഫ് ചെയ്യുമ്പോൾ 63 ശതമാനമാകാൻ സാധ്യതയുണ്ട്.

നിലവിലെ ഡിഎ നിരക്ക് 60% ആയതിനാൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിഎയിൽ 3% വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, 2026 മെയ്, ജൂൺ മാസങ്ങളിലെ എഐസിപിഐ-ഐഡബ്ല്യു കണക്കുകളെയും തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തെയും ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം.

English Summary:

Latest inflation data released by the Labour Bureau indicates that employees could receive another DA hike of around 3% in the next revision if current trends continue.

Follow Us