8th Pay Commission: സിജിഎച്ച്എസിന് പകരം പുതിയ ഇൻഷുറൻസ്? എട്ടാം ശമ്പള കമ്മീഷനിൽ നിർണായക മാറ്റങ്ങളോ?

8th pay commission Updates: സിജിഎച്ച്എസ് അതിൻ്റെ പരിമിതികൾ കാരണം കാലങ്ങളായി വിമർശനങ്ങൾ നേരിടുന്നുണ്ട്. അതിനാൽ മുൻ ശമ്പള കമ്മീഷനുകൾ ഈ പദ്ധതിക്ക് പകരം കൂടുതൽ പ്രായോഗികമായ ആരോഗ്യ ഇൻഷുറൻസ് സ്കീം കൊണ്ടുവരണമെന്ന് ശുപാർശ ചെയ്തിരുന്നു.

8th Pay Commission: സിജിഎച്ച്എസിന് പകരം പുതിയ ഇൻഷുറൻസ്? എട്ടാം ശമ്പള കമ്മീഷനിൽ നിർണായക മാറ്റങ്ങളോ?

പ്രതീകാത്മക ചിത്രം

Published: 

25 Oct 2025 17:55 PM

എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നിലവിൽ വരുമെന്ന കാത്തിരിപ്പിലാണ് ലക്ഷക്കണക്കിനുള്ള സർക്കാർ ജീവനക്കാർ. ഏഴാം കമ്മീഷന്റെ കാലാവധി അവസാനിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പുതിയ ശമ്പള കമ്മീഷനിലുള്ള പ്രതീക്ഷ നിരവധിയാണ്. ഇപ്പോഴിതാ,  70 വർഷം പഴക്കമുള്ള കേന്ദ്ര ഗവൺമെന്റ് ആരോഗ്യ പദ്ധതിക്ക് (CGHS) പകരം പുതിയൊരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയേക്കാം എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.

കേന്ദ്ര ഗവൺമെന്റ് ആരോഗ്യ പദ്ധതി (CGHS)

1954ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി ആരംഭിച്ച ആരോഗ്യ പദ്ധതിയാണ് സിജിഎച്ച്എസ്. കുറഞ്ഞതും സബ്‌സിഡി നിരക്കിലുള്ളതുമായ വൈദ്യസഹായം ഇതിലൂടെ ലഭ്യമാണ്. മെഡിക്കൽ പരിശോധനകൾ, ഡോക്ടർമാരുടെ കൺസൾട്ടേഷനുകൾ, ശസ്ത്രക്രിയകൾ തുടങ്ങിയ വിവിധ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

സിജിഎച്ച്എസ് പാക്കേജിന് കീഴിൽ, ആശുപത്രിയിൽ പ്രവേശിക്കുന്നത് മുതൽ ഡിസ്ചാർജ് ചെയ്യുന്നതുവരെയുള്ള മുഴുവൻ ചികിത്സാ പ്രക്രിയയ്ക്കും ഒരൊറ്റ നിശ്ചിത തുക ബാധകമാണ്.  ഒക്ടോബർ 5 ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ 80 നഗരങ്ങളിലായി ഏകദേശം 4.26 ദശലക്ഷം ആളുകൾക്ക് സിജിഎച്ച്എസ് പദ്ധതിയുടെ ഭാഗമാണ്.

ALSO READ: ജീവനക്കാർക്ക് കിട്ടുന്നത് 17 മാസത്തെ കുടിശ്ശിക, അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ ലയിപ്പിക്കുമോ?

സിജിഎച്ച്എസ് അവസാനിപ്പിക്കുന്നു?

ഏഴാം ശമ്പള കമ്മീഷൻ കാലയളവിൽ സിജിഎച്ച്എസ് ഡിജിറ്റൽ മാറ്റങ്ങൾക്ക് വിധേയമായിരുന്നു. വാർഡ് വിഹിതം, എബിഎച്ച്എ ഐഡിയുമായി ബന്ധിപ്പിക്കൽ,  റഫറൽ പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിഷ്കരണങ്ങളാണ് അന്ന് നടത്തിയത്.

അതേസമയം, സിജിഎച്ച്എസ് അതിൻ്റെ പരിമിതികൾ കാരണം കാലങ്ങളായി വിമർശനങ്ങൾ നേരിടുന്നുണ്ട്. അതിനാൽ മുൻ ശമ്പള കമ്മീഷനുകൾ ഈ പദ്ധതിക്ക് പകരം കൂടുതൽ പ്രായോഗികമായ ആരോഗ്യ ഇൻഷുറൻസ് സ്കീം കൊണ്ടുവരണമെന്ന് ശുപാർശ ചെയ്തിരുന്നു. അതിനാൽ പുതിയ ഇൻഷുറൻസ് സംവിധാനം എട്ടാം ശമ്പള കമ്മീഷനിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന.

 

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ