8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ഉടനില്ല, കാത്തിരിക്കേണ്ടത് ഇത്രയും വർഷം…

8th Pay Commission implementation: സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം, ശമ്പള കമ്മീഷൻ ശമ്പള വർദ്ധനവ് മാത്രമല്ല കൊണ്ടുവരുന്നത്. കൂടാതെ അവരുടെ അലവൻസുകൾ, പെൻഷനുകൾ, ഭാവി സാമ്പത്തിക സുരക്ഷ എന്നിവയെയും ഇവ ബാധിക്കുന്നുണ്ട്.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ഉടനില്ല, കാത്തിരിക്കേണ്ടത് ഇത്രയും വർഷം...

പ്രതീകാത്മക ചിത്രം

Published: 

28 Sep 2025 20:18 PM

എട്ടാം ശമ്പള കമ്മീഷൻ എന്നെന്ന കാത്തിരിപ്പിലാണ് ഓരോ സർക്കാർ ജീവനക്കാരും. 2025 ജനുവരി 16 നാണ് സർക്കാർ എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് ചലനങ്ങളുണ്ടായിട്ടില്ലെന്നത് ജീവനക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. ഇപ്പോഴിതാ, പുതിയ ശമ്പള കമ്മീഷന് രണ്ട് വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

എന്തുകൊണ്ട് 2028?

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കും. മുൻ വർഷങ്ങളിൽ ഒരു ശമ്പള പാനൽ രൂപീകരണത്തിനും നടപ്പാക്കലിനും കുറഞ്ഞത് രണ്ടോ മൂന്നോ വർഷം എടുത്തിട്ടുണ്ട്. ഇത്തവണയും ഇതേ രീതി ആവർത്തിച്ചാൽ എട്ടാം ശമ്പള കമ്മീഷന് 2028 വരെ കാത്തിരിക്കേണ്ടി വരും.

ഏഴാം ശമ്പള കമ്മീഷൻ – പാനൽ രൂപീകരണം.

2014 ഫെബ്രുവരിയിലാണ് ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്, 2014 മാർച്ചോടെ ടേംസ് ഓഫ് റഫറൻസ് (ToR) കൾ അന്തിമമാക്കി. 2015 നവംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2016 ജൂണിൽ സർക്കാർ ശുപാർശകൾ അംഗീകരിക്കുകയും 2016 ജനുവരി 1 മുതൽ അവ നടപ്പിലാക്കുകയും ചെയ്തു.

എട്ടാം ശമ്പള കമ്മീഷന്റെ നിലവിലെ സ്ഥിതി

2025 ജനുവരി 16 നാണ് എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്.  എന്നാൽ ToR / അംഗങ്ങളുടെ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനർത്ഥം യഥാർത്ഥ പ്രക്രിയ ആരംഭിച്ചിട്ടില്ല എന്നതാണ്. വരും മാസങ്ങളിൽ കമ്മീഷൻ രൂപീകരിക്കപ്പെടുകയും റിപ്പോർട്ട് തയ്യാറാക്കാൻ രണ്ട് വർഷമെടുക്കുകയും ചെയ്താൽ, 2027 ഓടെ അത് തയ്യാറാകും. അതിനുശേഷം, റിപ്പോർട്ട് പരിഗണിക്കാനും ഭേദഗതി ചെയ്യാനും അംഗീകരിക്കാനും സർക്കാരിന് സമയം ആവശ്യമായി വരും. നിലവിലെ കാലതാമസം കണക്കിലെടുക്കുമ്പോൾ, 2028 വരെ നീളാനുള്ള സാധ്യത കൂടുതലാണ്.

സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം, ശമ്പള കമ്മീഷൻ ശമ്പള വർദ്ധനവ് മാത്രമല്ല കൊണ്ടുവരുന്നത്. കൂടാതെ അവരുടെ അലവൻസുകൾ, പെൻഷനുകൾ, ഭാവി സാമ്പത്തിക സുരക്ഷ എന്നിവയെയും ഇവ ബാധിക്കുന്നുണ്ട്. പെൻഷനെയും ക്ഷാമബത്തയെയും  നേരിട്ട് ബാധിക്കുന്നതിനാൽ കമ്മീഷന്റെ ശുപാർശകൾ ജീവനക്കാർക്ക് നിർണായകമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും