8th Pay Commission: ജനുവരിയിൽ ശമ്പളം കൂടുമോ? പവർ ഫിറ്റ്മെന്റ് ഘടകത്തിന്, ഇത്തവണ എത്ര?

8th Pay Commission Update: പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് പ്രാബല്യത്തിൽ വന്നത്. ഏഴാം കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു.

8th Pay Commission: ജനുവരിയിൽ ശമ്പളം കൂടുമോ? പവർ ഫിറ്റ്മെന്റ് ഘടകത്തിന്, ഇത്തവണ എത്ര?

പ്രതീകാത്മക ചിത്രം

Published: 

13 Dec 2025 11:42 AM

എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. ഏഴാം കമ്മീഷൻ ഡിസംബറിൽ അവസാനിക്കുന്നതിനാൽ ജനുവരിയിലെ ശമ്പളം കൂടുമോ എന്ന ആകാംക്ഷയിലാണ് ജീവനക്കാർ. പുതിയ ശമ്പള കമ്മീഷൻ രൂപീകരിച്ചെങ്കിലും എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

 

എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ

 

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ‘ഫിറ്റ്‌മെന്റ് ഫാക്ടർ’. ഏഴാം കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. അതായത്, ആറാം ശമ്പള കമ്മീഷനിലെ അടിസ്ഥാന ശമ്പളത്തെ 2.57 കൊണ്ട് ഗുണിച്ചാണ് ഏഴാം ശമ്പള കമ്മീഷനിലെ പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചത്. ഇതിനോടൊപ്പം മറ്റ് അലവൻസുകൾ കൂടി ചേരുന്നതോടെ മൊത്തം ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാകും.

 

എട്ടാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ എത്ര?

 

എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 വരെ ഉയർത്തണമെന്ന് വിവിധ ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആയിരിക്കുമെന്നാണ് സൂചന.

നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 ആയി ഉയർത്തുകയാണെങ്കിൽ അടിസ്ഥാന ശമ്പളം ഏകദേശം 25,000 – 26,000 രൂപയോളമായി വർദ്ധിക്കും.

ALSO READ: സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂടും, എട്ടാം ശമ്പള കമ്മീഷൻ എന്ന് മുതൽ? കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞത്…..

 

എട്ടാം ശമ്പള കമ്മീഷൻ എന്ന്?

പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് പ്രാബല്യത്തിൽ വന്നത്. അതിൻപ്രകാരം എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരണം. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്