8th Pay Commission: ശമ്പള പരിഷ്കരണം ഇനി ഓരോ 5 വർഷം കൂടുമ്പോഴോ? ചർച്ചകൾ ഇങ്ങനെ
8th Pay Commission Updates: ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. എന്നാൽ കഴിഞ്ഞ ഡിസംബർ 31ന് ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. ഇനി എട്ടാം ശമ്പള പരിഷ്കരണമാണ് പ്രാബല്യത്തിൽ വരേണ്ടത്. അതിനുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരും പെൻഷൻകാരും.

പ്രതീകാത്മക ചിത്രം
ജീവനക്കാരുടെ അടിസ്ഥാനശമ്പളം, ആനൂകൂല്യങ്ങളെല്ലാം ശമ്പളകമ്മീഷന്റെ ശുപാർശകൾക്ക് അനുസരിച്ചാണ് തീരുമാനിക്കുന്നത്. അത്തരത്തിൽ നിലവിൽ ഏഴാം ശമ്പളകമ്മീഷന്റെ ശുപാർശകൾക്കനുസരിച്ചുള്ള ശമ്പളമാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. എന്നാൽ കഴിഞ്ഞ ഡിസംബർ 31ന് ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. ഇനി എട്ടാം ശമ്പളപരിഷ്കരണമാണ് പ്രാബല്യത്തിൽ വരേണ്ടത്. അതിനുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരും പെൻഷൻകാരും.
ശമ്പളപരിഷ്കരണം 5 വർഷത്തിലൊരിക്കൽ
സാധാരണയായി ശമ്പള പരിഷ്കരണം പത്ത് വർഷത്തിൽ ഒരിക്കലാണ് നടപ്പാക്കുന്നത്. ഓരോ 10 വർഷം കൂടുമ്പോഴും കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകളെ നിയമിക്കുകയും അവരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ശമ്പളത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ ശമ്പള പരിഷ്കരണം അഞ്ച് വർഷത്തിലൊരിക്കൽ നടപ്പാക്കണമെന്ന ആവശ്യം ഉയരുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കിംഗ് മേഖലയിലും നിലവിൽ ഓരോ 5 വർഷം കൂടുമ്പോഴുമാണ് ശമ്പള പരിഷ്കരണം നടക്കുന്നത്. ഇതേ മാതൃക കേന്ദ്ര സർക്കാർ ജീവനക്കാരിലും നടപ്പിലാക്കണമെന്നാണ് ആവശ്യം. ഇത് നടപ്പിലായാൽ പണപ്പെരുപ്പത്തിനനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിൽ കൃത്യമായ ഇടവേളകളിൽ വർദ്ധനവുണ്ടാകും.
അതേസമയം, ഇത് നടപ്പിലാക്കിയാൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശമ്പള പരിഷ്കരണം 5 വർഷമായി കുറയ്ക്കുന്നത് സർക്കാർ ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ജീവനക്കാരുടെ കാര്യക്ഷമത നിലനിർത്താനും മികച്ച ഉദ്യോഗസ്ഥരെ ആകർഷിക്കാനും ഇത് ആവശ്യമാണെന്നാണ് മറുവശത്തെ വാദം. വർഷത്തെ പരമ്പരാഗത രീതി സർക്കാർ മാറ്റുമോ അതോ പഴയ രീതി തന്നെ തുടരുമോ എന്നത് വരും മാസങ്ങളിലെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.
ALSO READ: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത? 6 മാസം, പ്രവർത്തനങ്ങൾ ഇങ്ങനെ
എട്ടാം ശമ്പള കമ്മീഷൻ എന്ന്?
ജനുവരി 1 മുതൽ എട്ടാം ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല. 2025 നവംബറിലാണ് കേന്ദ്രസർക്കാർ ശമ്പള കമ്മീഷനെ രൂപീകരിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയവും നൽകിയിട്ടുണ്ട്. ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് അത് മന്ത്രിസഭ അംഗീകരിച്ചാൽ മാത്രമേ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരികയുള്ളൂ. അതിന് ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. എട്ടാം ശമ്പളകമ്മീഷൻ 2027ലെ നടപ്പാക്കൂ എന്നാണ് നിലവിലെ സൂചന.
അതേസമയം, കാലതാമസം കൂടുന്നതിനുസരിച്ച് ജീവനക്കാരുടെ നഷ്ടവും കൂടുന്നുണ്ട്. ജനുവരി മുതൽ ലഭിക്കേണ്ടിയിരുന്ന ശമ്പള വർദ്ധനവാണ് ഇത്തരത്തിൽ നീളുന്നത്. എന്നാൽ, പുതിയ ശമ്പള പരിഷ്കണം എന്ന് പ്രഖ്യാപിച്ചാലും അവയ്ക്ക് മുൻകാല പ്രാബല്യം നൽകിയേകും. അതായത്, ജനുവരി മുതൽ ലഭിക്കേണ്ടിയിരുന്ന തുക കുടിശ്ശിക ഇനത്തിൽ ജീവനക്കാർക്ക് നൽകിയേക്കും.
മാറ്റങ്ങൾ എന്തിനെല്ലാം?
എട്ടാം ശമ്പളകമ്മീഷനിൽ വൻ മാറ്റങ്ങളാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടറാണ് അതിൽ പ്രധാനം. 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിനുള്ള ഫിറ്റ്‌മെന്റ് ഫാക്ടർ 2.57-ൽ നിന്ന് 3.68-ലേക്ക് ഉയർത്തണമെന്ന ആവശ്യവും ഇതിനോടൊപ്പം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
കുടുംബയൂണിറ്റ് 5 ആക്കണമെന്നും മെഡിക്കൽ അലവൻസുകളിലെ മാറ്റങ്ങളും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാരുടെ ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ ജീവനക്കാരുടെ ശമ്പളത്തിലും വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ തുകയിലും വൻ മാറ്റങ്ങൾ ഉണ്ടാകും.
English Summary:
Government employee unions are demanding salary revisions every five years instead of the traditional 10-year cycle. They point out that private sector employees and workers in sectors like banking often receive pay revisions every three to five years, making the current system outdated. However, experts have warned that implementing a five-year cycle could place a major financial burden on the government