8th Pay Commission: ജീവനക്കാരുടെ ശമ്പളത്തിൽ 15% കൂടും? മുന്‍ ധനകാര്യ സെക്രട്ടറിയുടെ പ്രവചനം…

8th Pay Commission Updates: 2026 ജനുവരി ഒന്ന് മുതലാണ് പുതിയ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടത്. ഇതിനായി കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും പുതിയ ശമ്പള കമ്മീഷൻ ഇതുവരെ രൂപീകരിച്ചിട്ടില്ല.

8th Pay Commission: ജീവനക്കാരുടെ ശമ്പളത്തിൽ 15% കൂടും? മുന്‍ ധനകാര്യ സെക്രട്ടറിയുടെ പ്രവചനം...

പ്രതീകാത്മക ചിത്രം

Published: 

26 Oct 2025 | 06:30 PM

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഈ വർഷം ഡിസംബറിൽ പൂർത്തിയാകാനിരിക്കെ, കേന്ദ്ര സർക്കാർ ജീവനക്കാർ പുതിയ ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 2026 ജനുവരി ഒന്ന് മുതലാണ് പുതിയ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടത്. ഇതിനായി കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും പുതിയ ശമ്പള കമ്മീഷൻ ഇതുവരെ രൂപീകരിച്ചിട്ടില്ല.

അതേസമയം എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത് ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് അഭിപ്രായപ്പെടുന്നു. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഒരു ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചേക്കാം. ഒരു കമ്മീഷൻ രൂപീകരിക്കുന്നതിനുപകരം, പ്രധാനമന്ത്രി വഴി സർക്കാരിന് നേരിട്ട് 10-15 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തിൽ ശമ്പളത്തിൽ ഏകദേശം 10% മുതൽ 15% വരെ വർദ്ധനവ് ഉണ്ടാകാനാണ് സാധ്യത.

 

എന്നാൽ, ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷന്റെ (എഐഡിഇഎഫ്) ജനറൽ സെക്രട്ടറി സി. ശ്രീകുമാറിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അത്തരമൊരു  സാധ്യതയില്ലെന്ന് അദ്ദേഹം പറയുന്നു. എട്ടാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനം മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. അതിനാൽ സർക്കാർ ശമ്പള കമ്മീഷൻ രൂപീകരിക്കേണ്ടിവരും. ശുപാർശകൾ നടപ്പിലാക്കുന്നത് കുറച്ച് മാസങ്ങൾ വൈകിയേക്കാമെന്നും അദ്ദേഹം പറയുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ