8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: പെൻഷൻ 50 ശതമാനം കൂടും, മിനിമം ശമ്പളത്തിലും വൻ കുതിപ്പ്
8th Pay Commission Minimum Salary and Fitment Factor: വീട്ടുവാടക അലവൻസ്, ഡിഎ, കുടുംബ യൂണിറ്റ് തുടങ്ങി അടിമുടി മാറ്റത്തിനാകും കളമൊരുങ്ങുന്നതെന്നാണ് സൂചന. ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകൾ സമർപ്പിച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചാലോ...

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള ഘടനയിലും പെൻഷൻ നിരക്കുകളിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് 8-ാം ശമ്പള കമ്മീഷൻ (8th Pay Commission) ചർച്ചകൾ. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിൽ നിന്ന് വൻ വർദ്ധനവാണ് പുതിയ ശമ്പളകമ്മീഷനിൽ ജീവനക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ, വീട്ടുവാടക അലവൻസ്, ഡിഎ, കുടുംബ യൂണിറ്റ് തുടങ്ങി അടിമുടി മാറ്റത്തിനാകും കളമൊരുങ്ങുന്നതെന്നാണ് സൂചന. ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകൾ സമർപ്പിച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചാലോ…
ഫിറ്റ്മെന്റ് ഫാക്ടറും മിനിമം ശമ്പളവും
അടിസ്ഥാന ശമ്പളം നിർണയിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ വഹിക്കുന്ന പങ്ക് നിർണായകമാണ്. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബാധകമായ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആണ്. 7-ാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരം 2016 ജനുവരി 1 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇതുപ്രകാരം 6-ാം ശമ്പള കമ്മീഷനിലുണ്ടായിരുന്ന 7,000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 2.57 കൊണ്ട് ഗുണിച്ചാണ് നിലവിലെ 18,000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളത്തിലേക്ക് ഉയർത്തിയത്.
ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിക്കുന്നതിനായി, ഇത്തവണ 3.833 ഫിറ്റ്മെന്റ് ഫാക്ടർ നടപ്പാക്കണമെന്നാണ് നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റിവ് മെഷിനറി (NC-JCM) സ്റ്റാഫ് സൈഡ് ആവശ്യപ്പെടുന്നത്. ഈ ഫിറ്റ്മെന്റ് ഫാക്ടർ അംഗീകരിക്കപ്പെടുകയാണെങ്കിൽ, 7-ാം ശമ്പള കമ്മീഷൻ പ്രകാരമുള്ള 18,000 രൂപ എന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയരും.
ALSO READ: എട്ടാം ശമ്പള കമ്മീഷൻ: ഇരുപത് ലക്ഷം രൂപ വരെ കുടിശ്ശികയോ? ഏറ്റവും പുതിയ അപ്ഡേറ്റ്
കുടുംബ പെൻഷൻ 50%
ജീവനക്കാരുടെ മരണശേഷം ആശ്രിതർക്ക് ലഭിക്കുന്ന സാധാരണ കുടുംബ പെൻഷൻ, അവസാനമായി വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 30%-ത്തിൽ നിന്ന് 50% ആയി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ സാധാരണ പെൻഷൻ നിരക്ക് 67% ആയി വർദ്ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, വാർഷിക ഇൻക്രിമെന്റ് നിരക്ക് 3 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്തുക, പെൻഷൻ കമ്മ്യൂട്ടേഷൻ കാലാവധി 15 വർഷത്തിൽ നിന്ന് 11 വർഷമായി കുറയ്ക്കുക, 2004 ജനുവരി 1-നോ അതിനുശേഷമോ സർവീസിൽ പ്രവേശിച്ചവർക്കായി പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കുക തുടങ്ങിയവയും യൂണിയനുകൾ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ, ഇവയെല്ലാം ജീവനക്കാരുടെ സംഘടനകളുടെ ആവശ്യങ്ങളും ശുപാർശകളും മാത്രമാണ്. സർക്കാർ ഔദ്യോഗികമായി അന്തിമ തീരുമാനം എടുത്തിട്ടില്ല. 2025 നവംബർ 3-ന് രൂപീകരിച്ച 8-ാം ശമ്പള കമ്മീഷന് ശുപാർശകൾ സമർപ്പിക്കാൻ 18 മാസത്തെ സമയപരിധിയാണ് നൽകിയിട്ടുള്ളത്. ഇതനുസരിച്ച് വരുന്ന മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് വിവരം.
English Summary:
Employee unions have urged the 8th Pay Commission to introduce a 3.833 fitment factor, raising the minimum basic salary of central government employees to Rs 69,000. They have also demanded a family pension equivalent to 50% of the employee’s last-drawn salary to provide greater financial security to pensioners’ families.